ജീവിതം മാറി, പഴയപോലെ ഒന്നിലും താത്പര്യമില്ല, മുഴുവന്‍ ശ്രദ്ധയും ഇബ്രുവില്‍, ഡിപ്രഷനിലാവുന്നത് പോലെ തോന്നുന്നു, ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ തുറന്നുപറഞ്ഞ് മഷൂറ

289

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read: അച്ഛന്‍ മറന്നാലും ആ സംഭവം ഞാന്‍ മറക്കില്ല, എന്നെങ്കിലും പേര് മാറ്റേണ്ടി വന്നാല്‍ വിനീത് എന്നായിരിക്കും ഇടുന്നത്, തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

ഈയടുത്ത് മഷൂറയ്ക്ക് ആണ്‍കുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന്റെ പുതിയ വിശേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബഷീറും മഷൂറയും.

തനിക്ക് പഴയപോലെ വീഡിയോ എടുക്കാനൊന്നും ഇപ്പോള്‍ പറ്റുന്നില്ല. എബ്രു വന്നതോടെ ജീവിതം തന്നെ മാറിയെന്നും ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയപും അവനിലാണെന്നും അവന്റെ കൂടെ തന്നെയാണ് എപ്പോഴും താനെന്നും എപ്പോഴും ആക്ടീവായിട്ട് ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും എന്നാല്‍ അതിനൊന്നും പറ്റുന്നില്ലെന്നും മഷൂറ പറയുന്നു.

Also Read: ജീവിതത്തിൽ എനിക്ക് ഒറ്റ സ്വപ്നമേ ഉള്ളൂ;വിവാഹ ജീവിതം പ്രതീക്ഷിച്ച പോലെ ആയില്ല; കുഞ്ഞിനെയും നഷ്ടപ്പെട്ടു; ജീവിത് പറഞ്ഞ് ലളിത ശ്രീ

തനിക്ക് ചെറിയ ഡിപ്രഷന്‍ പോലെ വരുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് പുതിയ വീഡിയോ ചെയ്യുന്നതെന്നും കുറച്ച് നിങ്ങളോട് സംസാരിച്ചാല്‍ ഓകെയാവുമെന്നും മഷൂറ പറയുന്നു. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

Advertisement