‘മനസിൽ ഹീറോയായിരുന്ന രജനികാന്ത് ഇപ്പോൾ സീറോയായി! അറിയാത്ത കാര്യം സംസാരിക്കരുത്’; സൂപ്പർസ്റ്റാറിനെ വിമർശിച്ച് മുൻനായിക റോജ

459

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി റോജ. ചെമ്പരത്തി എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം റോജ അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമാണ് റോജ. സംവിധായകൻ ആർകെ സെൽവ മണിയെ വിവാഹ കഴിച്ചതിന് ശേഷം താരം സിനിമയിൽ അത്ര സജീവമായിരുന്നില്ല.

ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജിനാകാന്തിനെരൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് റോജ. ആന്ധ്രപ്രദേശ് മന്ത്രി കൂടിയായ റോജ വൈഎസ്ആർ വേദിയിൽ ചന്ദ്രബാബു നായിഡുവിനെ പുകഴ്ത്തിയതിനെതിരെയാണ് രംഗത്തെത്തിയിരിക്കുന്നത്. നന്ദമുരി താരക രാമ റാവുവിന്റെ(എൻടിആർ) നൂറ് വർഷങ്ങൾ എന്ന പരിപാടിയിൽ പങ്കെടുത്ത് രജനി നടത്തിയ പ്രസംഗത്തിനെതിരെയാണ് ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് നേതാവായ റോജ രംഗത്തെത്തിയത്.

Advertisements

ഇത്രനാളും തെലുങ്ക് ജനതയുടെ മനസിൽ രജനി വളരെ ഉന്നതിയിലായിരുന്നു. എന്നാൽ ഇപ്പോൾ വെറും സീറോയായി എന്നാണ് റോജ വിമർശിച്ചത്. എൻടിആർ ആന്ധ്ര ജനതയ്ക്ക് ദൈവത്തെപ്പോലെയാണ്, കൃഷ്ണൻ എന്നാൽ എൻടിആർ എന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു വേദിയിൽ വന്ന് അദ്ദേഹത്തെ കൊ ല പ്പെ ടുത്തി,അദ്ദേഹത്തിന്റെ പാർട്ടി തട്ടിയെടുത്ത ഒരാളെ പുകഴ്ത്തി രജനികാന്ത് രാഷ്ട്രീയ പ്രസംഗം നടത്തിയെന്നാണ് റോജ ആരോപിക്കുന്നത്. രജനിക്ക് ആന്ധ്രപ്രദേശിലെ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും റോജ വിമ ർശിച്ചു.

ALSO READ- എന്ത് മേനോൻ ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യമെന്ന് ഷൈൻ പറഞ്ഞത് ഏറെ വേദനിപ്പിച്ചു; പ്രൊഗ്രസീവായ കാര്യമായിരുന്നു അത്: സംയുക്ത

രജനികാന്ത് പറഞ്ഞത് ‘എൻടിആർ സ്വർഗ്ഗത്തിൽ നിന്നും ചന്ദ്ര ബാബു നായിഡുവിനെ അനുഗ്രഹിക്കും’- എന്നായിരുന്നു. എന്താണ് അദ്ദേഹം ചെയ്തതെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് രജനി എപ്പോഴും പറയാറ്. പിന്നെ എന്തിന് അദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തണം. ആന്ധ്ര ജനതയെ സംബന്ധിച്ച് രജനികാന്ത് സൂപ്പർതാരമാണ്. അദ്ദേഹത്തെ എത്രയോ ഉയരത്തിലാണ് അവർ കണ്ടത്. എന്നാൽ ഈ പ്രസംഗത്തോടെ അദ്ദേഹം വെറും സീറോയായെന്ന് റോജ ആരോപിക്കുകയാണ്.

അതേസമയം, രജനികാന്ത് മാപ്പ് പറയണോ എന്ന ചോദ്യത്തിന്. ആന്ധ്രയിലേക്ക് അദ്ദേഹം ഇനി വരുമെന്ന് തോന്നുന്നില്ല. ഇവിടെ തെരഞ്ഞെടുപ്പിൽ നിൽക്കാനും പോകുന്നില്ല. അതിനാൽ തന്നെ മാപ്പ് പറയണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ താൽപ്പര്യമാണെന്നാണ് റോജ പ്രതികരിച്ചത്. ആന്ധ്രയിൽ വന്ന് ചന്ദ്രബാബു നായിഡുവിൻറെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് ചന്ദ്രബാബു നായിഡു നൽകിയ സ്‌ക്രിപ്റ്റ് വായിക്കുകയായിരുന്നു രജനികാന്ത് എന്നും റോജ ആരോപിച്ചിരിക്കുകയാണ്.

ALSO READ- ഞാൻ കിടക്കുക ആയിരുന്നു, പെട്ടെന്ന് ആ നടൻ ചെയ്തത് ഇങ്ങനെ, കരുത്തൻ ആയിരുന്നു അയാൾ: ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്‌തെ

1999 ൽ തെലുങ്ക് ദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് 2009 ൽ സംസ്ഥാന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ടിഡിപി വിട്ട് വൈഎസ്ആർ കോൺഗ്രസിൽ ചേരുകയായിരുന്നു.

ജഗൻ മോഹൻ റെഡ്ഡിക്കൊപ്പം നിന്ന ആദ്യകാലത്തെ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് റോജ. പിന്നീട് തുടർച്ചയായ വർഷങ്ങളിൽ നാഗേരി മണ്ഡലത്തിൽ നിന്നും വിജയിച്ച റോജ വൈഎസ്ആർ കോൺഗ്രസ് ഭരണം നേടിയതോടെ മന്ത്രിയായിരിക്കുകയാണ്.

Advertisement