‘എൽഎൽബി ഫസ്റ്റ് റാങ്കാണ്, ഗോൾഡ് മെഡലിസ്റ്റാണ്; ഒറ്റ പ്രശ്‌നമേയുള്ളു പുള്ളിക്ക്, സുഖം വേണം’; അനൂപ് മേനോനെ കുറിച്ച് ടിനി ടോം

8321

മലയാളം സിനിമാ ആരാധകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് അനൂപ് മേനോൻ. വിനയന്റെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ ആണ് അനൂപ് മേനോൻ സിനിമയിൽ എത്തുന്നത്. നടൻ എന്നതിൽ ഉപരി തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളിൽ ഇതിനോടകം തന്നെ അനൂപ് മേനോൻ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.

നിരവധി ഹിറ്റ് സീരിയലുകളിൽ പ്രധാന കഥാപാത്രമായി എത്തിയ അനൂപ് മേനോൻ അക്കാലത്ത് മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായിരുന്നു. പിന്നീട് സിനിമയിൽ സജീവമായ അനൂപ് മേനോൻ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവായി മാറുകയായിരുന്നു.

Advertisements

പഠനത്തിന് ശേഷം ദുബായിൽ ലോ സ്‌കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാ ടിവി കൈരളി എന്നീ ചാനലുകളിൽ ൽ പ്രഭാത പരിപാടികളുടെ അവതാരകനായി അനൂപ് മേനോൻ എത്തിയത്.

ALSO READ- ഹലോ കുട്ടിച്ചാത്തനിലൂടെ മനസ് കീഴടക്കി; ഇന്ന് എംബിബിഎസുകാരി; ശ്രദ്ധ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ ലോകത്തേക്ക്

പിന്നിട് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് തന്റെ അഭിനയ ജീവിതത്തിന് അനൂപ് മേനോൻ തുടക്കം കുറിക്കുന്നത്. ഏഷ്യാനെറ്റിലെ സ്വപ്നം, മേഘം എന്നി പരമ്പരകളിലെ കഥാപാത്രങ്ങളിലൂടെയായാണ് കൂടുതൽ ശ്രദ്ധ നേടിയത്. 2008ൽ തീയറ്ററിൽ എത്തിയ പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തും അനൂപ് മേനോൻ ആയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടതോടെ സിനിമാ ലോകത്ത് കൂടുതൽ സജീവമായി.

ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നു തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ അനൂപ് മേനോൻ 2020ൽ കിംഗ്ഫിഷ് എന്ന ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ച് സംവിധായകനായും തിളങ്ങി.

ALSO READ-‘ഞങ്ങളുടെ ജോസൂട്ടി പാവമായിരുന്നു, മനസിലാക്കാൻ നിനക്ക് കഴിഞ്ഞില്ല’; റോസിന് ജോസൂട്ടിയെ തിരിച്ചുകിട്ടിയെന്ന് പറഞ്ഞ ജ്യോതി കൃഷ്ണയോട് ആരാധകർ

ഇപ്പോഴിതാ അനൂപ് മേനോനെ കുറിച്ച് ടിനി ടോം പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ‘ഈ അനൂപ് മേനോൻ നല്ല അറിവും വിവരവുമുള്ള ആളാണ്. എൽഎൽബി ഫസ്റ്റ് റാങ്കാണ് എന്നതിനേക്കാൾ ഗോൾഡ് മെഡലിസ്റ്റാണ്. ഒറ്റ പ്രശ്‌നമേയുള്ളു പുള്ളിക്ക്.. സുഖം വേണം പുള്ളിക്ക് എപ്പോഴും. ഞങ്ങൾ ഒരുമിച്ചു ചെയ്ത ഷീ ടാക്‌സി എന്ന സിനിമയുടെ പേര് ശരിക്കും ഗുരുവായൂർ ടു കുന്നംകുളം എന്നായിരുന്നു. പുള്ളി അത് മാറ്റിയിട്ട് കൂർഗ് ടു മറ്റെന്തോ ആക്കിമാറ്റി. കാരണം പള്ളിക്ക് തണുപ്പുള്ള സ്ഥലത്ത് ഷൂട്ടിങ് നടത്തണമായിരുന്നു.’-എന്നാണ് ടിനി ടോം പറയുന്നത്.

അനൂപ് മേനോന് എപ്പോഴും തണുപ്പുള്ള സ്ഥലവും ഫൈവ് സ്റ്റാർ ഹോട്ടലുമൊക്കെ വേണം. അതൊക്കെ ഒരുപാടിഷ്ടമുള്ള ആളാണ്. പുള്ളി ആപ്പിൾ പോലെയാണ്. എപ്പോഴും ഫ്രിഡ്ജിൽ ഇങ്ങിനെ സുഖമായി വെച്ചോണ്ടിരിക്കണം. പുള്ളിയ്ക്ക് ഈ ലക്ഷ്വറി ലൈഫൊക്കെ ഇഷ്ടമാണെന്നും ടിനിടോം പറയുന്നു.

അനൂപ് മേനോൻ ഈ സിനിമയുടെ കഥയൊക്കെ എഴുതുന്നത് നോക്കിയാൽ മതി. ഇപ്പോൾ പുള്ളി പിടിച്ചേക്കുന്നത് ഷില്ലോങാണ്. എപ്പോഴും തണുപ്പൊക്കെ വേണം ചൂട് പറ്റില്ല’, ടിനി ടോം പറയുന്നതിങ്ങനെ. അതേസമയം, ഈ. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. എത്തി. അനൂപ് മേനേനെ കുറിച്ച് കഥകൾ പറഞ്ഞ് അദ്ദേഹത്തെ കൂടി ട്രോളണോ എന്നാണ് പലരും ചോദിക്കുന്നത്.

മികച്ച നടൻ മമ്മൂട്ടി, നടി ദർശന വീഡിയോ കാണാം:

Advertisement