‘ഞാൻ ഇത്രയും പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം; മൂന്ന് അവാർഡ് തന്നില്ലേ’; രഞ്ജിത്തിനോടാണ് എന്റെ കടപ്പാടെന്ന് സംവിധായകൻ വിനയൻ

645

നടൻ സിജു വിൽസൺ നായകനായി എത്തിയ പത്തൊമ്പതാം നൂറ്റാണ്ട് സിനിമ ബോക്‌സ്ഓഫീസിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. സംവിധായകൻ വിനയന്റെ തിരിച്ചുവരവിന് ശക്തി കൂട്ടിയ ചിത്രം കൂടിയായിരുന്നു ഇത്.19-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമായിരുന്നു ചിത്രപശ്ചാത്തലം.

ഈ സിനിമയിൽ ആറാട്ടു പുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൺ അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ വിശ്വസനീയമായ അവതരണത്തിനായി സിജു വിൽസൺ കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചിരുന്നു.

Advertisements

അതേസമയം, ഈ ചിത്രത്തിന് വേണ്ടത്ര പരിഗണന 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ ലഭിച്ചില്ലെന്ന പരാതി ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നിരൂപകൻ എൻഇ സുധീർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് നന്ദി കുറിപ്പുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ- ‘എല്ലാത്തിനും അർഥമുണ്ടാവുന്ന ഒരു ദിവസം വരും’; കൈയ്യിലെ തഴമ്പിന്റെ ചിത്രവുമായി ഉണ്ണി മുകുന്ദൻ; ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുതെന്ന് അഭിലാഷ് പിള്ള

‘പത്തൊമ്പതാം നൂറ്റാണ്ടി’നെ കുറിച്ച് സുധീർ പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയുണ്ടെന്ന് വിനയൻ പറഞ്ഞു. കൂടാതെ താൻ ഇത്രയും പോലും അവാർഡുകൾ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യമെന്നും വിനയൻ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് വിനയന്റെ പ്രതികരണം.

‘എൻഇ സുധീർ എഴുതിയ നല്ല വാക്കുകൾക്ക് നന്ദി… പക്ഷേ ഒരു ജൂറിയുടെ മുന്നിൽ അവാർഡിനായി കൊടുത്തുകഴിഞ്ഞാൽ പിന്നെ പരാതിക്കൊന്നും പ്രസക്തിയില്ല… ഞാൻ ഇത്രയും പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം… മൂന്ന് അവാർഡ് തന്നില്ലേ..? അക്കാദമി ചെയർമാൻ രഞ്ജിത്തിനോടാണ് എന്റെ കടപ്പാട്..’ – വിനയൻ കുറിച്ചതിങ്ങനെ.

എൻഇ സുധീറിന്റെ കുറിപ്പ് വായിക്കാം:

‘പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ നമ്മുടെ ചലച്ചിത്ര പുരസ്‌കാര ജൂറി കണ്ടില്ലെന്നുണ്ടോ?. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ വിശദ വിവരങ്ങൾ രാവിലെ പത്രത്തിൽ വായിക്കുമ്പോൾ മനസിൽ വന്ന പ്രധാന സംശയമായിരുന്നു ഇത്. വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട് ‘ എന്ന സിനിമ പ്രധാനപ്പെട്ട ഒരു വിഭാഗത്തിലും പരിഗണിക്കപ്പെട്ടതായി തോന്നിയില്ല.’

‘മിക്കവാറും വിഭാഗങ്ങളിൽ ചിത്രം അവഗണിക്കപ്പെട്ടിരിക്കുന്നുവെന്ന് തന്നെ തോന്നി. സാങ്കേതികമായി വലിയ ഒരളവിൽ മികവ് കാട്ടി വിസ്മയിപ്പിച്ച ഒന്നായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’. മറ്റെന്ത് കണ്ടില്ലെന്ന് നടിച്ചാലും ആ ചിത്രത്തിലാകെ മികവോടെ നിറഞ്ഞു നിന്ന കലാസംവിധാനം എങ്ങനെ അവഗണിക്കപ്പെട്ടു?. സാമൂഹ്യ പ്രാധാന്യമുള്ള സിനിമ എന്ന നിലയിൽ എന്തുകൊണ്ട് വിലയിരുത്തപ്പെട്ടില്ല?.’

‘ഇങ്ങനെ ചോദ്യങ്ങൾ പലതുണ്ട്. മൊത്തത്തിൽ എന്തോ ഒരു പന്തികേട്. സംവിധായകൻ വിനയന് ഇതിലൊന്നും പുതുമ ഉണ്ടാവില്ല. അതൊക്കെ ശീലിച്ചു മുന്നേറാൻ വിധിക്കപ്പെട്ട ഒരു കലാകാരൻ ആണല്ലോ അദ്ദേഹം. അപ്പോഴും സിനിമ ആസ്വാദകരിൽ അത് വേദനയുണ്ടാക്കുക തന്നെ ചെയ്യും.”കേരളത്തിൻറെ ചരിത്രത്തിൽ അർഹിക്കുന്ന സ്ഥാനം കിട്ടാതെ പോയ വേലായുധപ്പണിക്കർ എന്ന മനുഷ്യൻറെ കഥ ഒരുവിധം ഭംഗിയായി പറഞ്ഞ ഒരു സിനിമയ്ക്കും അദ്ദേഹത്തിന്റെ ദുർഗതി തന്നെ വന്നുപെട്ടു എന്ന് സാരം.’

Advertisement