അതൊരു വല്ലാത്ത അവസ്ഥ, ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഭര്‍ത്താവിന്റെ സ്‌നേഹം കൊണ്ട്, ചന്ദ്ര പറയുന്നു

137

ഒരുകാലത്ത് മലയാളം സിനിമാ സീരിയല്‍ രംഗത്ത് മുന്‍നിരയില്‍ ഉണ്ടായിരുന്ന താരമാണ് ചന്ദ്രാ ലക്ഷ്മണന്‍. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരം കൂടിയായരുന്നു ചന്ദ്ര ലക്ഷ്മണ്‍. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജിനെ നായകനാക്കി എകെ സാജന്‍ ഒരുക്കിയ സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ചന്ദ്ര ലക്ഷ്മണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

ബിഗ്‌സ്‌ക്രീനില്‍ തിളങ്ങുന്നതിന് ഒപ്പം തന്നെ താരം മിനിസ്‌ക്രീനിലേക്കും എത്തി. സിനിമയില്‍ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെങ്കിലും സീരിയല്‍ മേഖല താരത്തെ കൈവിട്ടില്ല. മികച്ച പ്രകടനവും മികച്ച കഥാപാത്രങ്ങളും ആയി താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി.

Advertisements

മിനി സ്‌ക്രീനില്‍ കൂടുതല്‍ വില്ലത്തി വേഷങ്ങളില്‍ ആയിരുന്നു താരം തിളങ്ങിയത്. പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ബ്രെക്ക് എടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ചു വരവ് ആണ് നടത്തിയത്. ഇപ്പോള്‍ സൂര്യ ടിവി യില്‍ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലെ സുജാത ആയി വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുക ആണ് ചന്ദ്രാ ലക്ഷ്മണ്‍.

Also Read: നീന്താന്‍ അറിയില്ല, പക്ഷേ ബീച്ചുകളോട് അടങ്ങാത്ത പ്രണയമാണ്, പ്രിയ വാര്യര്‍ പറയുന്നു

ഈ പരമ്പരയില്‍ തന്റെ ഒപ്പം അഭിനയിച്ച ടോഷ് ക്രിസ്റ്റിയെ ആയിരുന്നു ചന്ദ്ര ലക്ഷ്മണന്‍ വിവാഹം കഴിച്ചത്. അടുത്തിടെയാണ് ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. സോഷ്യല്‍മീഡിയ വഴി ടോഷ് ക്രിസ്റ്റിയാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്.

ഇപ്പോഴിതാ പ്രസവാനന്തരം ഉള്ള വല്ലാത്ത ഒരു അവസ്ഥയില്‍ താന്‍ എങ്ങനെയാണ് തിരിച്ചെത്തിയത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ചന്ദ്ര. ഒരു സ്ത്രീയെ വെച്ച് നോക്കുമ്പോള്‍ പോസ്റ്റ്പാര്‍ട്ടം എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സ്‌നേഹവും പിന്തുണയുമുണ്ടെങ്കിലേ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുകയുള്ളൂവെന്നും ചന്ദ്ര പറയുന്നു.

Also Read; അധിക കാലം ഞങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടില്ല, ഡിവോഴ്‌സ്ഡ് ആണ്, പക്ഷേ അയാൾ എന്റെ ജീവിതത്തിലേക്ക് വന്നത് ഒരുകണക്കിന് നന്നായി: ലക്ഷ്മി ജയൻ അന്ന് പറഞ്ഞത്

തനിക്ക് കൂട്ടായി ടോഷ് ചേട്ടനും കുടുംബവും ഉണ്ടായിരുന്നുവെന്നും അവര്‍ നല്‍കിയ പിന്തുണ വലുതായിരുന്നുവെന്നും ചന്ദ്ര കൂട്ടിച്ചേര്‍ത്തു. ടോഷിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ചന്ദ്ര ഇക്കാര്യം പറഞ്ഞത്.

Advertisement