‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ : ചൂടൻ ഗാനത്തിൽ പുതിയ ലുക്കുമായി ദുൽഖർ സൽമാൻ

18

ചൂടൻ ഗാനത്തിൽ പുതിയ ലുക്കുമായി ദുൽഖർ സൽമാൻ . ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന പുതിയ തമിഴ് ചിത്രത്തിലാണ് ദുൽഖർ ഈ തകർപ്പൻ ഗാനവുമായി എത്തുന്നത്.

Advertisements

താരം ഒരു ഹോട്ട് ഗാനത്തിൽ അഭിനയിക്കുന്നത് ഇതാദ്യമാണ്. ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

‘ഇതൊരു പാർട്ടി ഗാനമാണ്. എല്ലാവരും പറയുന്നതുപോലെ, ആദ്യമായാണ് ഇങ്ങനെ ഒരു ഗാനവുമായി എത്തുന്നത്. ത്രില്ലിങ് ലൗസ്റ്റോറിയാണ് ചിത്രം. വിവിധയിടങ്ങളിലായാണു ചിത്രീകരണം പൂർത്തിയാക്കുന്നത്. തമാശയും പ്രണയവും എല്ലാമുണ്ട്.

തീർച്ചയായും ഈ ചിത്രം എല്ലാവർക്കും ഇഷടപ്പെടുമെന്നാണ് പ്രതീക്ഷ’ – ദുൽഖർ പറയുന്നു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ദുൽഖറിന്റെ പ്രതികരണം.

ഋതു വർമയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക. പ്രമുഖ മ്യൂസിക് ബാന്റായ ‘മസാല കോഫി’ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറില്‍ തിയറ്ററിലെത്തും.

Advertisement