പ്രൊഡക്ഷൻ കൺട്രോളർ പാര പണിതു അവസരം നഷ്ടപ്പെട്ടു; ഒരുപാട് വേദനിപ്പിച്ച ആ സിനിമയ്ക്ക് രണ്ടുദിവസം മാത്രമായിരുന്നു ആയുസ്; വെളിപ്പെടുത്തി ഗീത വിജയൻ

144

സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങി മലയാള സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രങ്ങളിലൊന്നാണ് ഇൻഹരിഹർ നഗർ. മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ എന്നിവർ വേഷമിട്ട നാൽവർ സംഘത്തിന്റെ കഥപറഞ്ഞ ചിത്രം ചരിത്ര വിജയം ആയിരുന്നു നേടിയത്. സിനിമയയിലെ നായിക മായ എന്ന കഥാപാത്രമായി വന്ന പുതുമുഖതാരവും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് മറ്റാരുമല്ല ഗീത വിജയൻ എന്ന തൃശ്ശൂർകാരിയായിരുന്നു. 32 വർഷമായി താരം സിനിമാ മേഖലയിൽ എത്തിയിട്ട്. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് ഗീത വിജയൻ.

ഇപ്പോഴിതാ ശ്രീകണ്ഠൻ നായരുടെ ഫ്‌ലവേഴ്‌സ് ഒരു കോടിയിലൂടെയാണ് താരം തന്റെ വ്യക്തിപരമായ സന്തോഷങ്ങളും സ്വകാര്യജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്നത്. മലേഷ്യയിലാണ് ഗീത വിജയൻ ജനിച്ചത്. അച്ഛൻ മലേഷ്യയിലെ വെറ്റിനറി സർജൻ ആയിരുന്നു. അമ്മ തൃശൂരിലെ കോളേജ് പ്രൊഫസറും. വിവാഹ ശേഷം അമ്മ ജോലി ഉപേക്ഷിച്ച് അച്ഛനൊപ്പം മലേഷ്യയിൽ സെറ്റിലായി. പിന്നീട് മലേഷയിലാണ് ഗീത ജനിച്ചത്. തന്റെ എട്ടാം മാസം തൃശൂരിലെത്തി അമ്മമ്മയുടെ വീട്ടിലാക്കിയെന്നും താരം പറയുന്നു.

Advertisements

അതേസമയം, തനിക്ക് അമ്മയോടുള്ള അറ്റാച്ച്‌മെന്റ് കുറവാണെന്നും അമ്മ വീട്ടിലൊക്കെ വളരെ സ്ട്രിക്ടാണ് എന്നും താരം വെളിപ്പെടുത്തുന്നുണ്ട്. പട്ടാള ചിട്ടയിലാണ് അമ്മയുടെ രീതി. എല്ലാത്തിനും ഒരു കൃത്യത വേണമെന്ന് അമ്മക്ക് നിരബന്ധമാണ്. ഇപ്പോഴും അമ്മയെ പേടിയാണെന്നും ഗീത പറഞ്ഞു.

ALSO READ- ഒരു അക്ഷരത്തെ മാറ്റി, ഒപ്പം മാറിയത് എന്റെ ജീവിതം; ഞാൻ ആരാണ് എത്ര ശക്തയാണ് എന്ന് തിരിച്ചറിഞ്ഞത് ആ നിമിഷത്തിൽ; അമൃത സുരേഷ് പറയുന്നു

പത്താം ക്ലാസ് വരെ പഠനം തൃശുരിലായിരുന്നു. അതിന് ശേഷമാണ് ചെന്നൈയിലേക്ക് മാറിയത്. അവിടെ കലാക്ഷേത്രയുടെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. സിനിമയിലേക്കുള്ള കടന്ന് വരവ് വളരെ അപ്രതീക്ഷിതമായിരുന്നു. സിനിമയിലേക്കുള്ള പാത തുറന്നതാകട്ടെ പ്രശസ്ത നടി രേവതിയുമാണ്. ഗീതയുടെ കസിൻ സിസ്റ്ററാണ് രേവതി.

ആ സംഭവത്തെ കുറിച്ച് ഗീത പറയുന്നതിങ്ങനെ: ‘ഒരു ദിവസം രേവതി എന്നെ വിളിച്ചിട്ട് പറഞ്ഞു, ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ട്, അതിലേക്ക് ഒരു പുതുമുഖത്തെ വേണമെന്നാണ് അവർ പറഞ്ഞത്. അവർ എന്നെയാണ് വിളിച്ചത്. പക്ഷെ ആ ക്യാരക്ടർ നിനക്ക് ചേരുമെന്ന് തോന്നി, നിന്റെ പേരാണു ഞാൻ അവരോട് സജസ്റ്റ് ചെയ്തിരിക്കുന്നത്.’

‘ഞാൻ രേവതിയോട് ആ സമയത്ത് പറഞ്ഞത് എനിക്ക് അഭിനയിക്കാൻ അറിയില്ലെന്നായിരുന്നു. അപ്പോൾ രേവതി പറഞ്ഞ മറുപടി പോയി ട്രൈ ചെയ്ത് നോക്കും പറ്റുവാണെങ്കിൽ ചെയ്യൂ, ഇല്ലെങ്കിൽ വിട്ടേക്ക് എന്നായിരുന്നു’.

തുടർന്നാണ് സിനിമ മേഖലയിൽ എത്തുന്നത്. പിന്നീട് എന്നെ കൊണ്ട് പോയത് ഫാസിൽ സാറിന്റെ അരികിലേക്കാണ്. ഫാസിൽ സാർ എന്തൊക്കെയോ ചോദിച്ചു. ഞാൻ എന്തൊക്കെയോ മറുപടി പറഞ്ഞു. അങ്ങനെ ഞാൻ ഒരു സിനിമാനടിയായി. സിദ്ധിഖ് ലാലിന്റെ ‘ ഇൻ ഹരിഹർനഗർ’ ആയിരുന്നു ആ സിനിമ. അതിൽ മായ എത്തി പ്രേക്ഷകർ ചിത്രത്തേയും മായയേയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ALSO READ-ജീവിതത്തിൽ തളർന്ന് പോയി എന്ന് തോന്നി; ആ സമയത്ത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യൻ എനിക്ക് വേണ്ടി ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല; മനസ് തുറന്ന് മുക്ത

അതേസമയം, സന്തോഷം മാത്രമല്ല, സിനിമാ മേഖലയിൽ ചില വിഷമിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഗീത പറഞ്ഞു. ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ ഇടപെടൽ മൂലം താൻ ചെയ്യേണ്ടിയിരുന്ന വേഷം നഷ്ടപ്പെട്ടുവെന്നും പക്ഷെ ആ സിനിമക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.

താരത്തിനോട് പത്ത് ദിവസത്തിനുള്ളിൽ ഷൂട്ട് തുടങ്ങും റെഡി ആയിക്കോളാൻ ഡയറക്ടറും കൺട്രോളറും അറിയിച്ചതാണ്. എന്നാൽ സിനിമയിൽ ആ കൺട്രോളർ മാറുകയും പുതിയ ആൾ വന്നതോടെ തന്നോട് ഡയറക്ടർക്ക് ഒരു റെസ്‌പോൺസും ഇല്ലാണ്ടായി. മാന്യമായി പറയാമായിരുന്നു സിനിമയിൽ അവസരം ഇല്ലാ എന്ന്. എന്നാൽ അദ്ദേഹം താൻ വിളിക്കുമ്പോൾ ഫോൺ കട്ടാക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ അതേസമയം തന്നെ സകുടുംബം ശ്യാമള എന്ന ചിത്രത്തിൽ അവസരം ലഭിച്ചു. അഭിനയിച്ചു. ചിത്രം സൂപ്പർ ഹിറ്റായിരുന്നുവെന്നും ഗീത പറയുന്നു.

ALSO READ- ഒന്നിച്ച് കഴിഞ്ഞത് വെറും 2 മാസം മാത്രം, പരമാവധി സഹിച്ചു, ഇനിയും സഹിക്കാൻ പറ്റില്ല തോന്നിയപ്പോഴാണ് വേണ്ടെന്ന് വെച്ചത്: പെട്ടെന്ന് തന്നെ ദാമ്പത്യം പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി മംമ്ത മോഹൻദാസ്

ആദ്യമൊക്കെ തന്നെ വേദനിപ്പിച്ചവരോട് ഒരു ദേഷ്യം ഉണ്ടായിരുന്നു. അവർ എന്നോട് ചെയ്തതിന് അവർക്കും തിരിച്ചടി കിട്ടി അത്രയേ ഉള്ളൂ. അവരുടെ സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് റിലീസായത്. അതും 2 ദിവസം മാത്രമേ അതിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. എന്നാൽ തനിക്ക് പാരവെച്ച പ്രൊഡക്ഷൻ കൺട്രോളറുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും ഗീത വിജയൻ വെളിപ്പെടുത്തിയിട്ടില്ല.

Advertisement