മലയാളികളുടെ പ്രിയപ്പെട്ട ‘ഗാഥ’ തിരിച്ചുവരുന്നു; ഗിരിജ ഷെട്ടാറിന്റെ രണ്ടാം വരവ് രക്ഷിത് ഷെട്ടി സിനിമയിലൂടെ!

157

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1989ല്‍ ഇറങ്ങിയ സിനിമയണ് വന്ദനം. ഇപ്പോവും പ്രേക്ഷകരുടെ മനസിലെ ഹിറ്റ് സിനിമയാണ് വന്ദനം എങ്കിലും ബോക്സോഫീസില്‍ ഈ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു. ഹ്യൂമര്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ മൂഡില്‍ കഥ പറഞ്ഞ വന്ദനത്തിന് വിനയായത് ചിത്രത്തിന്റെ ക്ലൈമക്സ് ആയിരുന്നു.1

വന്ദനത്തിലെ മോഹന്‍ലാല്‍ മുകേഷ് കോമ്പിനേഷന്‍ നര്‍മങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ആഘോഷം ആക്കുന്നവയാണ്. എന്നാല്‍ ചിത്രത്തിലെ നായകന് നായികയുമായി ഒന്നിക്കാന്‍ കഴിയാതെ പോകുന്ന ക്ലൈമാക്സ് രംഗം പ്രേക്ഷകര്‍ക്ക് ദഹിക്കാതെ പോയതിനാല്‍ പ്രതീക്ഷയോടെ എത്തിയ വന്ദനം തിയേറ്ററില്‍ നിലംപതിക്കുകയായിരുന്നു.

Advertisements

നെടുമുടി വേണു, ജഗദീഷ്, സുകുമാരി, കുതിരവട്ടം പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഗിരിജ ഷെട്ടാര്‍ ആണ് മോഹന്‍ലാലിന്റെ നായികയായി ചിത്രത്തില്‍ അഭിനയിച്ചത്. ഗിരിജ ഒരു ഒറ്റ മലയാള സിനിമയില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഉണ്ണികൃഷ്ണന്റെ ഗാഥയെ മലയാളികള്‍ക്ക് അന്നും ഇന്നും ഇഷ്ടമാണ്.

ALSO READ- ഇവള്‍ ഞങ്ങളുടെ ‘പ്രതീക്ഷ’! പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷം പങ്കുവെച്ച് ബേസില്‍ ജോസഫും ഭാര്യയും; കുഞ്ഞിന് നല്‍കിയ പേരും വൈറല്‍!

ഗിരിജ ഷെട്ടാറുടെ അച്ഛന്‍ ആന്ധ്ര പ്രദേശുകാരനാണ്. അമ്മ വിദേശിയാണ്. ഇവര്‍ കുടുംബത്തോടെ ഇംഗ്ലണ്ടിലാണ് താമസം. ഒരിക്കല്‍ പ്രിയദര്‍ശന്‍ ഇംഗ്ലണ്ടില്‍ പോയപ്പോള്‍ ഗിരിജയുടെ വീട്ടില്‍ പോയതും അച്ഛമായ കോടീശ്വരനായ ബിസിനസുകാരനെ കണ്ടതും പോക്കറ്റ് മണിക്കായി റോഡരികിലെ കാര്‍ കഴുകുന്ന ഗിരിജയെ കണ്ട് ഞെട്ടിയതുമെല്ലാം ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു.

ഗാഥ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ഗിരിജ ഷെട്ടാറിനെ പരിചയമെങ്കിലും തെലുങ്ക് ചിത്രമായ ഗീതാഞ്ജലിയാണ് ഗിരിജ അഭിനയിച്ച ആദ്യ സിനിമ. ഈ സിനിമയിലെ ഗീതാഞ്ജലിയെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഗിരിജയ്ക്ക് വലിയ ആരാധകരെ ഉണ്ടാക്കിയിരുന്നു. പിന്നീട് താരം 1992 ജോ ജീത്ത വൊഹി സിക്കന്ദര്‍ എന്ന ഹിന്ദി സിനിമയിലും ഗിരിജ അഭിനയിച്ചു. 2003ല്‍ പുറത്തിറങ്ങിയ തുജെ മേരി കസം എന്ന ഹിന്ദി ചിത്രത്തില്‍ ഗസ്റ്റ് റോളിലാണ് ഗിരിജ അവസാനം പ്രത്യക്ഷപ്പെട്ടത്.

ALSO READ-മമ്മൂട്ടി ആകണം എന്നാഗ്രഹിച്ച ഒരാളാണ് എന്റെ ഭർത്താവ്; മകൾക്ക് ഏറെയിഷ്ടം അവളുടെ അച്ഛനെയാണ്; ഓർമ്മകൾ പങ്ക് വെച്ച് താര കല്യാൺ

എന്നാല്‍ ഇപ്പോഴിതാ ഗിരിജ വീണ്ടും സിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. നവാഗതനായ ചന്ദ്രജിത്ത് ബെളിയപ്പ സംവിധാനം ചെയ്ത് രക്ഷിത് ഷെട്ടി നിര്‍മ്മിക്കുന്ന ‘ഇബ്ബനി തബ്ബിട ഇലെയാലി’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് നടി തിരിച്ചുവരവ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ചിത്രത്തില്‍ നടിയുടെ വേഷം എന്താണ് എന്ന് നിര്‍ണയിച്ചിട്ടില്ല എങ്കിലും ഗിരിജയെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

നടി ഗിരിജ വൈകാതെ ചിത്രീകരണത്തിനായി എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. അഭിനേതാവും ഗായികയുമായ അങ്കിത അമരുമാണ് ‘ഇബ്ബനി തബ്ബിട ഇലെയാലി’യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisement