സ്ത്രീകളെ സദാ നേരവും ഇത്തരം കൺസെപ്റ്റിൽ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ് ; ഹൃദയത്തിലെ പാട്ടിന് വിമർശനവുമായി രേവതി സമ്പത്ത്

83

ചെറിയ ഒരു ബ്രെയ്ക്കിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിയ്ക്കുകയാണ്.

ചിത്രത്തിന്റെ ഓഡിയോ റിലീസ് നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. മോഹൻലാൽ ആയിരുന്നു ഓഡിയോ ലോഞ്ചിംഗ് നിർവ്വഹിച്ചത്. വർഷങ്ങൾക്ക് ശേഷം ഓഡിയോ കാസറ്റ് പുറത്തിറക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് ഹൃദയം. ഇതിനിടെ ഇപ്പോഴിതാ ഹൃദയത്തെ വിമർശിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.

Advertisements

ALSO READ

കളിയും ചിരിയും ആവേശവും നിറഞ്ഞ മുപ്പത് വർഷങ്ങൾ, മുഷിച്ചിൽ തോന്നിയ ഒരു നിമിഷം പോലും ഇല്ല ; നടൻ രാജേഷ് ഹെബ്ബാറിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കുന്ന താരമാണ് രേവതി സമ്പത്ത്. ഇത്തവണ രേവതി സംസാരിക്കുന്നത് ഹൃദയത്തിലെ ഉണ്ണക്കമുന്തിരി പാട്ടിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ചാണ്. പാട്ടിലെ വരികൾ ചൂണ്ടിക്കാണിച്ചാണ് നടിയുടെ പ്രതികരണം. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരം വിമർശനവുമായി എത്തിയത്. പാട്ടിൽ പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ, ചെക്കന്റെ പത്രാസ് കണ്ടോക്ക്യാ എന്ന വരികളെയാണ് രേവതി വിമർശിയ്ക്കുന്നത്. വിശദമായി വായിക്കാം തുടർന്ന്.

‘പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ
ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ ‘
അതെന്താ വിനീത് ശ്രീനിവാസാ,
നമ്മൾ സ്ത്രീകൾക്ക് പത്രാസ്സ് വരൂലേ?
സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കൺസെപ്റ്റിൽ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്…!.നമ്മൾ ഒക്കെ പത്രാസ്സിൽ ഡബിൾ പിഎച്ച്ഡി ഉള്ളവരാടോ..” എന്നായിരുന്നു രേവതി സമ്പത്ത് ഫെയ്സ്ബുക്കിൽ കുറിച്ചത്. പിന്നാലെ നിരവധി പേർ കമന്റുമായി എത്തുകയായിരുന്നു. താരം ശ്രദ്ധിക്കപ്പെടാൻ ആണ് ഇങ്ങനെ വിമർശിക്കുന്നതെന്നായിരുന്നു ചിലരുടെ കമന്റ്. അതേസമയം എല്ലാത്തിലും നെഗറ്റീവ് കാണേണ്ടതില്ലെന്നാണ് മറ്റ് ചിലർ പറയുന്നത്. കമന്റുകൾക്ക് രേവതി മറുപടി നൽകുകയും ചെയ്യുന്നുണ്ട്.

ഒരു ഇൻഡിപ്പെൻഡന്റ് സ്ത്രീയെ കാണിച്ച് ”പെണ്ണിന്റെ പത്രാസ് കണ്ടോക്കിയേ’ എന്ന് എഴുതിയാൽ ‘വ്യക്തിത്വമുള്ള സ്ത്രീകളുടെ എക്സിസ്റ്റൻസ് കാണുമ്പോൾ പത്രാസ് ആയി തോന്നുന്ന കാലമൊക്കെ കഴിഞ്ഞ് പോയി വിനീതേ’ എന്ന വായനകൾ പേടിച്ചിട്ടായിരിക്കും. എന്നായിരുന്നു ഒരു കമന്റ്. ഈ കമന്റിന് രേവതി മറുപടി നൽകിയിട്ടുണ്ട്. അത്രക്കൊക്കെ ‘തട്ടത്തിൻ മറയത്തെ പെണ്ണിന്റെ മൊഞ്ചുമുതൽ ഈ ഹൃദയത്തിന്റെ മൊഞ്ചു ‘മാറിയോ ..ഇവരിൽ നിന്നൊക്കെ ഈ ക്ലീഷേ ‘മൊഞ്ചിൽ’ നിന്ന് മിനിമം ‘പത്രാസ്സ്’ വരെയുള്ള സഞ്ചാരം പ്രതീക്ഷിക്കുന്നു. അത്രയും ദൂരം കഴിഞ്ഞിട്ട് കോംപ്ലക്സിറ്റിയിൽ കടക്കാം എന്ന് കരുതി.. എന്നായിരുന്നു രേവതിയുടെ മറുപടി. ഇന്നാണോ പാട്ട് കേട്ടതെന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് രേവതി നൽകിയ മറുപടി ഇന്ന് കേൾക്കാൻ പാടില്ല എന്നുണ്ടോ എന്നായിരുന്നു.

സോഷ്യൽ മീഡിയ അറ്റൻഷൻ സീക്കിംഗ് , ആരും ശ്രദ്ധിക്കാതിരിക്കുമ്പോൾ ശ്രദ്ധ നേടാൻ വേണ്ടി ഓരോരോ പോസ്റ്റുകൾ എന്ന കമന്റിന് രേവതി നൽകിയ മറുപടി പക്കാ നിരീക്ഷണം, പെർഫെക്ട് എന്നായിരുന്നു. എല്ലാത്തിനും നെഗറ്റീവ് കണ്ടാൽ അതിനേ നേരം കാണൂ, പാട്ടിനെ അതിന്റേതായ രീതിയിൽ വിടുക എന്ന് പറഞ്ഞയാളോട് രേവതി പറഞ്ഞത് വിടൂല എന്നായിരുന്നു.

ALSO READ

പ്രണയിച്ചത് 6 മാസം, വിവാഹിതരാകുമ്പോൾ ധനുഷിന് വയസ്സ് 21 ; ധനുഷിന്റേയും ഐശ്വര്യയുടേയും ജീവിതത്തിൽ സംഭവിച്ചതിങ്ങനെ

പിന്നാലെ കമന്റിലൂടെ വിമർശിക്കാൻ വന്നവർക്ക് മറുപടി നൽകുകയും ചെയ്യുന്നുണ്ട് രേവതി. ഒക്കെയ്.. ഇന്നത്തെ ഈ മനോഹരമായ ആചാരം കഴിഞ്ഞിരിക്കുന്നു. ഒഴിവു സമയങ്ങൾ അല്പം ആനന്ദകരമാക്കാൻ വേണ്ടി ഇവിടെ വരുന്ന വിവരമില്ലാത്ത സൈബർബുള്ളിസിനോട് സംസാരിക്കാം എന്ന് കരുതി… ഒക്കെയ് ബുള്ളികളെ അടുത്ത വെള്ളിയാഴ്ച ബാക്കി ഊളത്തരം കേൾക്കാം..ഇന്നത്തെ സമയം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ടാറ്റാ. എന്നായിരുന്നു രേവതിയുടെ അവസാന പ്രതികരണം.

 

Advertisement