ആ കാത്തിരിപ്പ് അവസാനിക്കുന്നു; ഒരു വര്‍ഷത്തിന് ശേഷം പുതിയ സന്തോഷ വാര്‍ത്തയുമായി അമൃത നായര്‍

121

ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം മലയാളികളുടെ ഹൃദയത്തില്‍ കയറിയത്. ഈ പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു അമൃത നായര്‍ അവതരിപ്പിച്ചത്.

കുടുംബവിളക്കിന് ശേഷം സ്റ്റാര്‍ മാജിക്കിലും വന്നതോടെ അമൃതയ്ക്ക് ആരാധകര്‍ കൂടി വന്നു. എന്നാല്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലും മാത്രമല്ല സോഷ്യല്‍മീഡിയയിലും നിറസാന്നിധ്യമാണ് അമൃത നായര്‍. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും സജീവമാണ് നടി.

Advertisements

ഇന്‍സ്റ്റഗ്രാമില്‍ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. യൂട്യൂബില്‍ സ്വന്തമായി ചാനല്‍ തുടങ്ങിയ അമൃത തന്റെ വീട്ടില്‍ അമ്മയ്ക്കൊപ്പമുള്ള രസകരമായ വീഡിയോകളെല്ലാം പങ്കുവെക്കാറുണ്ട്. വീഡിയോകള്‍ എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ALSO READ- നാല്‍പത് വയസിലേക്ക് കടക്കാനൊരുങ്ങിയിട്ടും വിവാഹം വേണ്ടെന്ന് വെച്ച് തൃഷ കൃഷ്ണന്‍; കാരണം ചോദിച്ചവരോട് താരത്തിന്റെ മറുപടി ഇങ്ങനെ

അമൃത കുറച്ച് ദിവസങ്ങളായി ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണ്. കൂടാതെ താരത്തിന് യൂട്യൂബ് ചാനലുമുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും അമൃത ഇതിലൂടെയാണ് പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് പുതുയ വിശേഷവുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത.

ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം വീണ്ടും സീരിയല്‍ രംഗത്തേക്ക് തിരിച്ചെത്തുവാനുള്ള ഒരുക്കത്തിലാണെന്നും സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിലേക്കാണ് അമൃത എത്തുന്നത്. റബേക്കയും നിതിനും നായികാ നായകന്മാരായി എത്തുന്ന സീരിയലാണ് ഇത്. ജനപ്രിയ സീരിയലുകളില്‍ ഒന്നായ കളിവീട് സീരിയലില്‍ താനും ഒരു ഭാഗം ആവുകയാണ് എന്ന വിശേഷമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.

ALSO READ-അന്ന് ശബ്ദം നഷ്ടപ്പെട്ട് സംസാരിക്കാന്‍ പോലുമാകാതെ താര കല്യാണ്‍; ഇന്ന് സര്‍ജറി കഴിഞ്ഞ് ഒരു മാസം ആകും മുന്‍പെ നൃത്തം ചെയ്ത് ഞെട്ടിച്ചു; സന്തോഷമായെന്ന് ആരാധകര്‍

ഇന്ന് ഏറെ സന്തോഷമുള്ള ദിവസമാണെന്നും ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്‌ക്രീന്‍ രംഗത്തേക്ക് വരികയാണ് എന്നുമാണ് അമൃത പറഞ്ഞത്. സംവിധായകന്‍ കുറുപ്പ് മാരാരിക്കുളം സംവിധാനം ചെയ്യുന്ന കളിവീട് എന്ന സീരിയലിലൂടെയാണ് ഇപ്പോള്‍ അമൃത തിരിച്ച് വരവ് നടത്തുന്നത്.

Advertisement