എന്റെയും കുഞ്ഞിന്റെയും ഹാർട്ട്ബീറ്റ് ലോ ആയിരുന്നു, അവസാന നിമിഷമാണ് സിസേറിയൻ തീരുമാനിച്ചത്: പ്രസവ വിശേഷങ്ങൾ പറഞ്ഞ് സോണിയ

196

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയാണ് സോണിയ ആമോദ്. സ്റ്റേജ് പരിപാടികളിലും മറ്റുമായി സജീവമായിരുന്ന താരത്തിന്റെ ജീവിതത്തിലേക്ക് അടുത്തിടെയായിരുന്നു കുഞ്ഞതിഥി എത്തിയത്.

കാത്തിരിപ്പിനൊടുവിലായി ആളെത്തിയ സന്തോഷം പങ്കിട്ട് സോണിയ എത്തിയിരുന്നു. അമ്മയായതിന് ശേഷമുള്ള വിശേഷങ്ങൾ പങ്കുവെച്ചുള്ള അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു സോണിയ മനസുതുറന്നത്.

Advertisements

ALSO READ

ഞാൻ സീരിയലിന്റെ ചോറ് കഴിച്ചൊരാളാണ്, ശരിക്കും പറയാൻ പാടില്ല, സിനിമയിലഭിനയിക്കുന്നവർ ഒരിക്കലും സീരിയൽ ചെയ്യാൻ പാടില്ല : നടൻ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ!

സാധാരണപ്രസവമാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അവസാനനിമിഷമാണ് സിസേറിയൻ തീരുമാനിച്ചത്. അമ്മയുടേയും കുഞ്ഞിന്റെയും ഹാർട്ട്ബീറ്റ് ലോ ആയിരുന്നു. മകളെ കൈയ്യിൽ കിട്ടിയപ്പോൾ താൻ ആദ്യം ചോദിച്ചത് സോണിയയെ ആയിരുന്നുവെന്നായിരുന്നു ആമോദ് പറഞ്ഞത്. ലേബർ റൂമിൽ ഒപ്പം നിന്നിരുന്നു, സിസേറിയന് കയറിയിരുന്നില്ല.

കുടുംബത്തിലുള്ളവരുടെയെല്ലാം പ്രിയപ്പെട്ട ഡോക്ടറായ രാധാമണിയെ ആയിരുന്നു സോണിയയും കണ്ടത്. ആ ഡോക്ടറുടെ കൈകളിലൂടെയായി മകളും എത്തിയതിൽ ഒരുപാട് സന്തോഷമുണ്ട്. ആശുപത്രിയിലുള്ളവരെല്ലാം റിയാലിറ്റി ഷോ കണ്ടവരാണ്. ഫൈനലിന് മുൻപ് അന്ന് ഡോക്ടർ ഒരു സാരി സമ്മാനമായി തന്നതിനെക്കുറിച്ചും സോണിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഫെബ്രുവരി 24നായിരുന്നു മകളുടെ ജനനം. ജയലളിതയുടെ പിറന്നാളായിരുന്നു അന്ന്. ഗർഭിണിയായിരുന്ന സമയത്ത് തലൈവി എന്ന സിനിമ കുറേ പ്രാവശ്യം കണ്ടിരുന്നു.

ALSO READ

ഇതിലും നല്ലൊരു ഗൈഡിനെ എനിക്കിനി കിട്ടുകയില്ല, ഇതുവരെയുള്ള യാത്രകളിലെല്ലാം ഒപ്പമുണ്ടായിരുന്നു ; കൈക്ക് എന്ത് സംഭവിച്ചു എന്ന് ആരാധകർ : സോഷ്യൽമീഡിയയിൽ ചർച്ചയായി നസ്രിയ പങ്കു വച്ച പുതിയ ചിത്രം

ജയലളിതയുടെ ജീവിതകഥ പറഞ്ഞ ചിത്രമാണ് തലൈവി, വല്ലാത്തൊരു എനർജിയായിരുന്നു ആ ചിത്രത്തിന്. അതേ തീയ്യതിയിൽ മോളും കൂടി വന്നതിൽ ഇരട്ടി സന്തോഷമാണ് അനുഭവപ്പെടുന്നത്.

വിവാഹം കഴിഞ്ഞ് മൂന്നര വർഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്. ഒരു കുഞ്ഞുപാട്ടുകാരിയോ പാട്ടുകാരനോ വേണമെന്ന് സ്നേഹത്തോടെ പ്രിയപ്പെട്ടവർ പറഞ്ഞിരുന്നു. ഇനിയും കുഞ്ഞുങ്ങളായില്ലേ എന്ന തരത്തിലുള്ള ചോദ്യങ്ങളൊന്നും ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

 

 

Advertisement