70 വയസുള്ള അച്ഛനും 67 വയസുകാരന്‍ മകനും ! മധുരരാജയിലെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു!

25

വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷ ഉണര്‍ത്തുന്ന ചിത്രമാണ് മധുര രാജ. രാജയുടെ വണ്‍‌മാന്‍ ഷോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Advertisements

വൈശാഖ് ഒരുക്കിയ പോക്കിരിരാജയുടെ രണ്ടാം പതിപ്പാണ് മധുരരാജ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കുകളും, മോഷന്‍ പോസ്റ്ററും ഒക്കെ നേരത്തെ ട്രെന്‍ഡ് ആയിരുന്നു.

ഇപ്പോള്‍ പുറത്തു വന്ന ഒരു പുതിയ സ്റ്റില്‍ ആണ് വൈറല്‍ ആകുന്നത്. നെടുമുടി വേണുവും മമ്മൂട്ടിയും ഒരുമിച്ച്‌ നില്‍ക്കുന് ഒരു ചിത്രം.

70 വയസുള്ള അച്ഛനും 67 വയസുള്ള മകനും എന്ന തലക്കെട്ടോട് കൂടിയാണ് ഈ സ്റ്റില്‍ വൈറല്‍ ആകുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് മധുരരാജ. പുലിമുരുകന് ശേഷം വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റര്‍ ഹെയ്ന്‍ എന്നിവര്‍ വീണ്ടുമൊരുമിക്കുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കേരളത്തിലെയും തമിഴ് നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന 3 ഷെഡ്യൂളായാണ് ചിത്രീകരണം നടന്നത്.

തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലന്‍ വേഷത്തില്‍ ചിത്രത്തിലെത്തുന്നു.

മുരുകന്‍ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് സംഗീതം. ജോസഫ് നെല്ലിക്കന്‍ കലാസംവിധാനവും രഞ്ജിത് അമ്ബാടി മേക്കപ്പും നിര്‍വഹിക്കുന്നു.

Advertisement