‘വിവാഹം കഴിഞ്ഞ് രണ്ട് വർഷം’; കൊച്ചിയിലേക്ക് താമസം മാറിയതിന് പിന്നാലെ പുതിയ വിശേഷം പങ്കിട്ട് റാഫിയും മഹീനയും

148

ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷക മനസിലേയ്ക്ക് ഇടിച്ചുകയറി കൂടിയ താരമാണ് റാഫി മുഹമ്മദ്. സീരിയലിൽ ഇളയ പുത്രനായ സുമേഷ് എന്ന സുമയായിട്ടാണ് റാഫി എത്തിയത്. ഞൊടിയിടയിൽ പ്രേക്ഷക പ്രിയം നേടിയെടുക്കാൻ നടന് സാധിച്ചു. താരത്തിന്റേത് പ്രണയ വിവാഹമായിരുന്നു. മഹീനയാണ് റാഫിയുടെ ഭാര്യ. ചക്കപ്പഴം ടീം ഏറ്റെടുത്ത് ആഘോഷമാക്കിയ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വൈറലായിരുന്നു.

സോഷ്യൽമീഡിയയിൽ സജീവമായ റാഫിയും മഹീനയും തങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്ത പങ്കിട്ടെത്തിയിരിക്കുകയാണ് റാഫിയും മഹീനയും. തങ്ങളിപ്പോൾ കൊച്ചിയിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയെന്നാണ് ഇരുവരുംവെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും പുതിയ വീട്ടിലേക്ക് മാറിയിരിക്കുന്നത്.

Advertisements

റാഫിക്ക് ഷൂട്ടിങ് ആവശ്യങ്ങൾക്കൊക്കെ വേണ്ടിയാണ് ഇപ്പോൾ കൊച്ചിയിൽ ഫ്‌ളാറ്റ് എടുത്തിരിയ്ക്കുന്നത്. അതിന്റെ പാല് കാച്ചലും, മൂന്ന് ദിവസം അവിടെ താമസിച്ചതിന്റെ വിശേഷങ്ങളും എല്ലാം മഹീന വീഡിയോയിൽ പങ്കു വയ്ക്കുകയാണ്.

ALSO READ- ‘നയൻതാര ഇഷ്ടപ്പെട്ടയാൾക്ക് വേണ്ടി ഏതറ്റം വരെയും പോവും; എന്തും ചെയ്ത് കൊടുക്കും’; ലേഡി സൂപ്പർ സ്റ്റാറിനെ കുറിച്ച് ധനുഷ് പറഞ്ഞത് കേട്ടോ

എന്നാൽ, താൻ കോളേജിൽ പഠിക്കുന്നതിനാൽ സ്ഥിരമായി ഇവിടെ നിൽക്കാനാവില്ലെന്നാണ് മഹീന തുറന്നുപറയുന്നത്. എങ്കിലും താനും ഇവിടെ കാണുമെന്നും പിന്നീട് ബാക്കി വിശേഷങ്ങൾ പറയാമെന്നും താരം പറയുകയാണ്.

ഇതാണ് ഞങ്ങളുടെ പുതിയ തുടക്കമെന്നും പാലു കാച്ചൽ കഴിഞ്ഞെന്നും മഹീന വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിട്ടുണ്ട്. അതേസമയം, ഈ പാലുകാച്ചലിന് തങ്ങൾ മാത്രമാണ് പങ്കെടുത്തതെന്നും മഹീന പറയുകയാണ്.

ALSO READ-‘സിനിമയൊന്നും ഇല്ലേ, ഫീൽഡ് ഔട്ട് ആയോ’; പാർവതി തിരുവോത്തിന്റെ പുതിയ ചിത്രത്തിന് നേരെ സൈബർ ആ ക്ര മണം

ഇതിന് ഭയങ്കരമായിട്ടും സന്തോഷമാണെന്നും തങ്ങളുടെ കൊച്ചു സന്തോഷം നിങ്ങളെ അറിയിച്ചുവെന്നും ഫ്ളാറ്റ് ലൈഫ് ആദ്യമായിട്ടാണെന്നും തനിക്ക് വളരെ സന്തോഷമായെന്നും മഹീന പറയുകയാണ്. ആരാധകരും ഇരുവർക്കും വിഷസ് അറിയിച്ച് രംഗത്തെത്തി.

മുൻപ് പ്രണയകഥയും മഹീന പങ്കിട്ടിരുന്നു. റാഫിയുമായുള്ള പ്രണയം വളരെ രഹസ്യമായിരുന്നുവെന്നും വീട്ടുകാർ ആരും അറിഞ്ഞിരുന്നില്ലെന്നും മഹീന പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷം പിന്നീട് കണ്ടതെല്ലാം വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നുവെന്നും അപ്പോൾ ഒത്തിരി സന്തോഷമായിരുന്നുവെന്നും മഹീന പറയുന്നു.

വിവാഹം ഉറപ്പിച്ചതിന് ശേഷമുള്ള തങ്ങളുടെ കൂടിക്കാഴ്ചയിൽ പരസ്പരം ഇഷ്ടം കൂടിക്കൂടി വരികയായിരുന്നുവെന്നും ഇന്ന് ആ ഇഷ്ടം തങ്ങളുടെ ജീവിതമായി മാറിയെന്നും മഹീന കൂട്ടിച്ചേർത്തിരുന്നു.

Advertisement