കേരളത്തിൽ മാത്രമല്ല, പുറത്തും താരമായി മലയാളത്തിന്റെ സൂപ്പർസ്റ്റാർ; പിന്നിലാക്കിയത് യുവതാരങ്ങളെ

53

സിനിമയുടെ പ്രേക്ഷക സ്വീകാര്യത ഇന്ന് തീരുമാനിക്കുന്നത് ബോക്‌സ് ഓഫീസിലെ കണക്കുകളാണ്. കോടിക്കിലുക്കത്തിന്റെ കാര്യത്തിൽ മലയാളത്തിൽ സീനിയർ താരങ്ങളെ വെട്ടിക്കാൻ യുവതാരങ്ങൾക്ക് സാധിച്ചിട്ടില്ലെന്നത് വലിയ ആശ്ചര്യവുമാണ്. നൂറു കോടി ക്ലബിൽ വരെ എത്തിയ ചിത്രങ്ങളും മലയാളത്തിന് സ്വന്തമാണ്. ചെറിയ ഇൻഡസ്ട്രിയായ മലയാള സിനിമയെ കോടികൾ കളക്ട് ചെയ്യാൻ സഹായിക്കുന്നത് കേരളത്തിന് പുറത്തെ തിയേറ്ററുകൾ കൂടിയാണ്.

കേരളത്തിനു പുറത്തും മലയാള സിനിമാ താരങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്ത്യയിലെ മറ്റിടങ്ങളിൽ 20 കോടിയിൽ അധികം നേടി റെക്കോർഡിട്ട മോഹൻലാലിന്റെ പുലിമുരുകൻ.

Advertisements

മലയാളത്തിൽ നിന്ന് ആദ്യമായി ആഗോളതലത്തിൽ 100 കോടി നേടിയ ചിത്രമാണ്‌മോഹൻലാൽ നായകനായ പുലിമുരുകൻ. കേരളത്തിനും പുറത്തും മോഹൻലാലിന്റെ പുലിമുരുകനാണ് കളക്ഷൻ കണക്കുകളിൽ ഒന്നാം സ്ഥാനത്തുള്ള മലയാള സിനിമ.

ALSO READ- പഴയ ചിത്രങ്ങളിലെ അഭിനയം കാണുമ്പോൾ ചമ്മൽ തോന്നും; കസ്തൂരിമാനിലെ ആ രംഗം വേണ്ടായിരുന്നു അല്ലേ? മീര ജാസ്മിൻ പറയുന്നത് കേട്ടോ

റിലീസിന് പിന്നാലെ കേരളത്തിനു പുറത്ത് ആകെ 20.80 കോടി രൂപയാണ് മോഹൻലാൽ നായകനായ പുലിമുരുകൻ നേടിയത്. സംവിധായകൻ വൈശാഖ് ഉദയകൃഷ്ണന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രമാണ് പുലിമുരുകൻ.

കളക്ഷന്റെ കാര്യത്തിൽ കേരളത്തിന് പുറത്ത് രണ്ടാം സ്ഥാനത്ത് ഉള്ളത് ജൂഡ് ആന്തണി ജോസഫിന്റെ ചിത്രം 2018 ആണ്. ആദ്യമായി മലയാളത്തിൽ നിന്ന് 200 കോടി ക്ലബിൽ എത്തി റെക്കോർഡിട്ട 2018ന് കേരളത്തിനു പുറത്ത് ഇന്ത്യയുടെ മറ്റിടങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ 18.30 കോടി രൂപയാണ് ടൊവിനൊ തോമസ് അടക്കമുള്ള യുവ താരങ്ങൾ വേഷമിട്ട 2018 സ്വന്തമാക്കിയത്. മൂന്നാമത് 16.10 കോടി രൂപ നേടിയ ദുൽഖർ സൽമാന്റെ കുറുപ്പാണ്.

നാലാമതായി ലൂസിഫർ 12.22 കോടി രൂപയുമായും മോഹൻലാലിന്റെ മറ്റൊരു വിസ്മയ ചിത്രമായ ഒടിയൻ 7.80 കോടി രൂപയുമായും ഇടംപിടിച്ചു. കിംഗ് ഓഫ് കൊത്ത 7.20 കോടി രൂപയുമായി ആറാം സ്ഥാനത്തും മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് 5.85 കോടി രൂപയുമായി ഏഴാം സ്ഥാനത്തുമാണ് കളക്ഷൻ കണക്കിലുള്ളത്.

Advertisement