അലംകൃതയുടെ മലയാളത്തെക്കാള്‍ ഭേദം ഇംഗ്ലീഷ്, കൊച്ചുമകളെ കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നത് കേട്ടോ

52

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ സുകുമാരന്റേത്. സുകുമാരന്‍ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

സിനിമയിലും സീരിയലുകളിലും എത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരന്‍. തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരന്‍ പങ്കുവെക്കാറുണ്ട്.

Advertisements

മക്കള്‍ സിനിമയിലും, മരുമക്കള്‍ ബിസിനസ്സിലും സജീവ സാന്നിധ്യമാണ്. മരുമക്കളായ പൂര്‍ണ്ണിമയെയും സുപ്രിയയെയും പറ്റി മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്റെ മരുമക്കളുടെ ഭാഗ്യമാണ് ഞാനെന്ന അമ്മായിഅമ്മ എന്നാണ് ഒരു അഭിമുഖത്തിനിടെ മല്ലിക സുകുമാരന്‍ പറഞ്ഞത്.

Also Read: അന്ന് നിര്‍ബന്ധിച്ച് ഊട്ടിയ ആ ഉരുള എനിക്കുള്ള പണിയാണെന്ന് ഉറപ്പായിരുന്നു, പല നല്ല അവസരങ്ങളും നഷ്ടപ്പെട്ടു, വെളുത്തതെല്ലാം പാലാണെന്ന് തെറ്റിദ്ധരിച്ചത് തന്റെ ബുദ്ധിശൂന്യതയെന്ന് വിജെ ശാലിനി

തന്റെ മക്കള്‍ രണ്ടാളും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇന്ദ്രന്‍ വന്ന് പൂര്‍ണ്ണിമയുടെ കാര്യം പറഞ്ഞപ്പോഴും, രാജു വന്ന് സുപ്രിയയുടെ കാര്യം പറഞ്ഞപ്പോഴും താന്‍ എതിര് പറഞ്ഞില്ലന്നും, പകരം അവരെ നോക്കികൊള്ളണം എന്ന് മാത്രമാണ് പറഞ്ഞതെന്നും മല്ലിക പറഞ്ഞു.

കൊച്ചുമക്കളാണ് മല്ലികയ്ക്ക് ഏറെ പ്രിയപ്പെട്ടവര്‍. പ്രാര്‍ത്ഥനയും നക്ഷത്രയും അലംകൃതയുമാണ് മല്ലികയുടെ കൊച്ചുമക്കള്‍. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള ചിത്രങ്ങളെല്ലാം മല്ലിക ഇടയ്ക്കിടെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ അലംകൃതയെക്കുറിച്ച് പറയുകയാണ് മല്ലിക സുകുമാരന്‍, ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടി അലംകൃതെയും കൊച്ചുമകളുടെ ഇംഗ്ലീഷിനെയും കുറിചച്് സംസാരിച്ചത്. കൊച്ചുമകളുടെ സ്‌കൂളിനുള്ളില്‍ കയറിയാല്‍ ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നും അവള്‍ തന്നോടും ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെന്നും മല്ലിക പറയുന്നു.

Also Read: പ്രശസ്തിയില്‍ നിന്നും പടുകുഴിയിലേക്ക് വീണ് അന്‍ഷിത, നടിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്

രാജു എപ്പോഴും അവളോട് പറയും അച്ഛമ്മയോട് മലയാളത്തില്‍ സംസാരിക്കാന്‍, മലയാള ഭാഷ ഒട്ടും അറിയാതെ ആവരുതല്ലോ, പക്ഷേ അവള്‍ക്ക് പെട്ടെന്ന് സംസാരിക്കുമ്പോള്‍ മലയാളം വരില്ലെന്നും പല മലയാള വാക്കുകളും പറയുന്നത് കേള്‍ക്കുമ്പോള്‍ ഇംഗ്ലീഷ് തന്നെയാണ് ഭോദമെന്ന് തോന്നാറുണ്ടെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

Advertisement