ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേയുള്ളൂ, താനെടുത്ത ഉറച്ച തീരുമാനത്തെക്കുറിച്ച് മഞ്ജു പത്രോസ് പറയുന്നു

2423

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് മഞ്ജു പത്രോസ് മലയാളികളുടെ മുന്നിലേക്ക് എത്തിയത്.

Advertisements

പിന്നീട് മഴവില്‍ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു. മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയും ആയിരുന്നു മഞ്ജു പത്രോസ്.

Also Read:അധിക കാലം ഞങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടില്ല, ഡിവോഴ്‌സ്ഡ് ആണ്, പക്ഷേ അയാൾ എന്റെ ജീവിതത്തിലേക്ക് വന്നത് ഒരുകണക്കിന് നന്നായി: ലക്ഷ്മി ജയൻ അന്ന് പറഞ്ഞത്

തുടക്കം റിയാലിറ്റി ഷോയില്‍ കൂടിയായിരുന്നു എങ്കിലും മലയാള സിനിമയിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞു. താരരാജാക്കന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു.

സിനിമകളില്‍ സജീവം ആയിരിക്കുമ്പോള്‍ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങി നില്‍ക്കുകയാണ്.ബിഗ് ബോസ് സീസണ്‍ 2 ല്‍ മത്സരാര്‍ത്ഥിയായ എത്തിയതോടെ ആണ് മഞ്ജുവിന്റെ ജീവിത കഥ മലയാളികള്‍ അറിയാന്‍ തുടങ്ങിയത്. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് മഞ്ജു.

Also Read: സിനിമയിൽ അറിഞ്ഞും അറിയാതെയും പലപ്പോഴും നമ്മൾ വഴങ്ങി കൊടുക്കേണ്ടി വരും: തുറന്നു പറഞ്ഞ് രശ്മിക മന്ദാന

ഇപ്പോഴിതാ മഞ്ജുവിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. താനെടുത്ത ഒരു ഉറച്ച തീരുമാനത്തെക്കുറിച്ചാണ് മഞ്ജു സംസാരിക്കുന്നത്. തടി കുറക്കും എന്നാണ് മഞ്ജു എടുത്ത തീരുമാനം. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജു ഇക്കാര്യം അറിയിച്ചത്.

‘നായിക വെള്ളത്തില്‍ ചാടുമ്പോള്‍ ക്യാമറയും ചാടട്ടെ, ഇനിയിപ്പോ രണ്ടിലൊന്ന് അറിഞ്ഞിട്ടേയുള്ളൂ’ എന്നായിരുന്നു നല്‍കിയ ക്യാപ്ഷന്‍. ചിത്രത്തിന് താഴെ നിരവധി പേരാണ് മഞ്ജുവിന് ആശംസകള്‍ അറിയിച്ചത്.

Advertisement