അന്നാണ് മഞ്ജു രഹസ്യ വിവാഹം തീരുമാനിച്ചത്; പക്ഷെ രാജുവേട്ടന് വേണ്ടി അത് കഴിഞ്ഞിട്ടുമതിയെന്ന് മഞ്ജു പറഞ്ഞു: വെളിപ്പെടുത്തി മണിയൻപിള്ള രാജു

851

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എടുത്ത് പറയേണ്ട താരമാണ് മണിയൻ പിള്ള രാജു. സഹനടൻ വേഷങ്ങളിൽ ഒരു കാലത്ത് മലയാളത്തിൽ മാറ്റി നിർത്താൻ പറ്റാത്ത താരമായിരുന്നു അദ്ദേഹം. ഇന്ന് നടൻ എന്നതിലുപരി നിർമ്മാതാവും കൂടിയാണ് മണിയൻപിള്ള രാജു.

താരത്തിന് സിനിമയിൽ ധാരാളം സൗഹൃദങ്ങളുണ്ട്. എങ്കിലും തന്റെ ബെസ്റ്റ്ഫ്രണ്ടാണ് മഞ്ജു വാര്യരെന്ന് പറയുകയാണ് താരം. സിനിമയിലെ ബെസ്റ്റ് ഫ്രണ്ട് മഞ്ജുവാണ്. തന്റെ സിനിമയായ കണ്ണെഴുതി പൊട്ടും തൊട്ടിൽ മഞ്ജു അഭിനയിച്ചിരുന്നു. ആറാം തമ്പുരാനിൽ അഭിനയിച്ചിരുന്ന സമയത്ത് മഞ്ജുവിന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ കാണാനായി ക്യാമറയുടെ സൈഡിൽ നിന്നും നോക്കുമായിരുന്നുവെന്നും മണിയൻപിള്ള രാജു പറയുന്നു.

Advertisements

അതിഗംഭീരമായ ആർടിസ്റ്റാണ് മഞ്ജു. അവരുടെ കഴിവിനെ ആരാധിച്ചുള്ളൊരു ബഹുമാനമാണ്. കണ്ണെഴുതി പൊട്ടും തൊട്ടിലേക്ക് വിളിക്കുമ്പോൾ അവർ രഹസ്യ വിവാഹം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. രാജു ചേട്ടന്റെ സിനിമ ചെയ്തതിന് ശേഷം വിവാഹം എന്ന് മഞ്ജു തീരുമാനിച്ചെന്നും മണിയൻപിള്ള രാജു പറയുന്നു.ആ സിനിമ കഴിഞ്ഞതിന്റെ പിറ്റേന്നായിരുന്നു അവരുടെ വിവാഹം. ആ സനിമയ്ക്ക് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡാണ് മഞ്ജുവിന് ലഭിച്ചത്. ഉഗ്രൻ പെർഫോമൻസായിരുന്നു. അന്ന് മുതലുള്ള ഫ്രണ്ട്ഷിപ്പാണെന്നും മണിയൻപിള്ള രാജു പറയുന്നു.

ALSO READ- ഒരു വിഷമവുമില്ല, പ്രണയത്തിന്റെ വില അറിയാത്തവർ കണ്ണീരൊഴുക്കും; സ്വഭാവം മാറ്റി പെണ്ണിനെ ഉപ ദ്ര വിക്കാതിരിക്കട്ടെ; നാഗചൈതന്യ- ശോഭിത പ്രണയത്തോട് പ്രതികരിച്ച് സാമന്ത

മഞ്ജു വാര്യർ കൊച്ചിയിലേക്ക് വരുമ്പോഴൊക്കെ വരുമ്പോൾ വിളിക്കും. പൊതുവെ നായികമാരുടെ കൂടെ കുറേപേർ കാണും. മഞ്ജുവിനൊപ്പം ആരുമില്ല. ഒറ്റയ്ക്കാണ് വരുന്നത്. മഞ്ജുവിന്റെ കാര്യത്തിൽ ഞാൻ നല്ല കെയറിംഗാണ്. തിരുവനന്തപുരത്ത് വരുമ്പോൾ തന്നെ വിളിക്കും. തന്റെ വീട്ടിലൊക്കെ വന്നിട്ടുണ്ട്. മഞ്ജുവിന്റെ വീട്ടിൽ താനും പോയിട്ടുണ്ടെന്നും മണിയൻപിള്ള രാജു പറയുന്നു.

‘മഞ്ജു പാവാടയിൽ അഭിനയിച്ചതിന് പൈസയൊന്നും വാങ്ങിയിട്ടില്ലായിരുന്നു. ആ വർഷം ഞാൻ മഞ്ജുവിന് ഓണക്കോടി സമ്മാനിച്ചിരുന്നു. എനിക്കാരും ഓണക്കോടി തരാറില്ലെന്ന് പറഞ്ഞ് മഞ്ജുവിന്റെ കണ്ണ് നിറഞ്ഞിരുന്നു.’

ALSO READ-കഥകേട്ട സംവിധായകർ എല്ലാം പിൻമാറി, പേരു കേട്ടപ്പോൾ തന്നെ മോഹൻലാൽ ഏറ്റെടുത്തു: ലാലേട്ടന്റെ ആ സർവ്വകാല ഹിറ്റ് പിറന്നത് ഇങ്ങനെ

‘എന്റെയും കണ്ണ് നിറഞ്ഞ് പോയിരുന്നു. അന്ന് തുടങ്ങിയതാണ് ഓണക്കോടി കൊടുക്കാൻ. എവിടെയാണ് ഉള്ളതെന്ന് പറഞ്ഞാൽ ഞാൻ അങ്ങോട്ടേക്ക് അയച്ച് കൊടുക്കും. ആ ഡ്രസ് ഇട്ട് വീഡിയോയും ഫോട്ടോയുമൊക്കെ അയച്ച് തരാറുണ്ടെന്നുമായിരുന്നു മണിയൻപിള്ള രാജു പറയുകയാണ്.’

Advertisement