എല്ലുപൊട്ടുന്ന വേദന എന്ന് അറിയാമെങ്കിലും ഇത്ര പ്രതീക്ഷിച്ചില്ല; പ്രസവം കോം പ്ലിക്കേറ്റഡ് ആയിരുന്നെന്ന് മിറി; ബാത്ത്‌റൂമിൽ പോയി മുത്തപ്പനെ വിളിച്ച് കരഞ്ഞെന്ന് മീത്ത്

292

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആ ഇൻസ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലുമായി സജീവം ആയവരാണ് മീത്ത് മിറി കപ്പിൾസ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് എല്ലാം സുപരിചിതരും ആണ് മീത്ത് മിറി. പാട്ടും ഡാൻസും ഫോട്ടോഷൂട്ടും തമാശ വീഡിയോയും ഒക്കെയായി സജീവമാണ് ഇരുവരും.

നിരവധി ആരാധകരാണ് ഇവർക്കുളളത്. തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ വിശേഷങ്ങളും ഇരുവരും യൂട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്. ഇവരുടെ ഫോട്ടോഷൂട്ടിനും വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കാറുളളത്.

Advertisements

ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. ഗർഭകാലത്ത് ഡാൻസും മറ്റുമൊക്കെ ഇവർ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിന് വിമർശനവും നേരിടേണ്ടതായി വന്നു. ഇപ്പോളിതാ മകൻ മിലിയോ വന്നതിന് ശേഷമുള്ള വിശേഷങ്ങൾ പറയുകയാണ് ഇരുവരും. മിലിയോ എന്നാണ് മകനെ വിളിക്കുന്നതെങ്കിലും അതല്ല യഥാർത്ഥ പേരെന്ന് ഇരുവരും പറഞ്ഞിരുന്നു.

ALSO READ- മൂന്നാലു വർഷങ്ങൾ ആയി ഇത് പോലെ ഉള്ള വിഷമങ്ങൾ ഉണ്ടാവുന്നുണ്ട്; ബാലച്ചേട്ടൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു; ഇനിയും വരും; ഭാര്യ എലിസബത്ത്

തനിക്ക് ഗർഭകാലം അത്ര കോംപ്ലിക്കേറ്റഡ് ആയിരുന്നില്ലെന്ന് പറയുകയാണ് മിറി. വലിയ ബുദ്ധിമുട്ടുകളും തനിക്ക് ഫീൽ ചെയ്തിരുന്നില്ല. എല്ലാത്തിനും മീത്തുവേട്ടന്റെ സപ്പോർട്ട് ഉണ്ടായിരുന്നു. ചെറിയ ചില ക്ഷീണം ഒക്കെ തോന്നി മടി പിടിച്ച് ഇരിക്കുമ്പോഴേക്കും മീത്തുവേട്ടൻ വന്ന് ആക്ടീവ് ആക്കും. അതുകൊണ്ട് നോർമൽ ഡെലിവറി തന്നെയാണ് എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

എന്നാൽ, പ്രസവ സമയത്ത് കുറച്ച് കോംപ്ലിക്കേറ്റഡ് ആയി. എത്രയോ എല്ലുകൾ പൊട്ടുന്ന വേദന ഒക്കെയായിരിയ്ക്കും എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഡെലിവറി സമയത്ത് മുഴുവൻ തന്റെ കൈ പിടിച്ച് ലേബർ റൂമിൽ മീത്തുവേട്ടൻ ഉണ്ടായിരുന്നു. ഏഴ് മണിക്കൂർ ലേബർ റൂമിൽ കിടന്നു.

ALSO READ- ഞാൻ കരയാത്ത ദിവസങ്ങളില്ല; ഇപ്പോൾ ആയുർവേദം ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്; ആത്മവിശ്വാസം കൂടുകയാണ്; വെളിപ്പെടുത്തി നടി മംമ്ത

അതേസമയം, മിറിയുടെ ലേബർ പെയിൻ കണ്ടു നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് പറയുകയാണ് മീത്ത്.. വേദന മുഴുവൻ സഹിച്ചിട്ടും മിറിക്ക് പുഷ് വരുന്നില്ല. അവസാനം കുഞ്ഞിന്റെ ഹാർട് ബീറ്റ് കുറയാൻ തുടങ്ങി. അമ്മ, അല്ലെങ്കിൽ കുഞ്ഞ് എന്ന അവസാന ഘട്ടത്തിൽ ഡോക്ടർ സി സെക്ഷന് തയ്യാറാകാൻ പറഞ്ഞു. അപ്പോഴേക്കും ആകെ ടെൻഷൻ ആയി. ഡോക്ടേറും നഴ്സും എല്ലാം പെട്ടന്ന് സി സെക്ഷന് വേണ്ട കാര്യങ്ങൾ ചെയ്യുകയാണ്. എന്നെ കൊണ്ട് സി സെക്ഷന് സമ്മതം പറഞ്ഞുകൊണ്ടുള്ള പേപ്പറിൽ സൈൻ ചെയ്യിച്ചു. മിറി വേദന കൊണ്ട് പുളയുകയായിരുന്നു.

ഈ സമയത്ത് താൻ ബാത്ത്‌റൂമിലേക്ക് ഓടി. പ്രാർത്ഥനയാണ് ഏറ്റവും വലുത് എന്ന് വിശ്വാസം ഉണ്ടായിരുന്നു. ബാത്‌റൂമിൽ പോയി ഞാൻ മുത്തപ്പനോട് കരഞ്ഞ് പ്രാർത്ഥിച്ചു. ബാത് റൂമിൽ നിന്ന് വന്ന് ഞാൻ പതുക്കെ മിറിയോട് ചോദിച്ചു നിനക്ക് പുഷ് വരുന്നുണ്ടോ എന്ന്, ചെറുതായി തോന്നുന്നു എന്ന് അവൾ പറഞ്ഞു. മിലിയോ ശരിക്കും ഒരു മിറാക്കിൾ ബേബി തന്നെയാണ് എന്ന് പറയാൻ കാരണം അതാണ്.

പിന്നെ ഞാൻ അലറി ഡോക്ടറെ വിളിച്ചു, ഇവൾക്ക് പുഷ് വരുന്നുണ്ട് എന്ന് പറഞ്ഞു. ഡോക്ടറും വന്ന് നോക്കി. സി സെക്ഷന് വേണ്ടി മിറിയെ സ്ട്രക്ടചറിലേക്ക് മാറ്റുന്ന അവസാന ഘട്ടമായിരുന്നു അത്. ദൈവത്തിന് നന്ദി, നോർമൽ ഡെലിവറിയായി. ഇപ്പോൾ മിലിയോയ്ക്ക് ആറ് മാസം ആയി. ചോറൂണിന് സമയമായെന്നാണ് ദമ്പതികൾ പറയുന്നത്.

Advertisement