അയ്യപ്പന്‍ ആകാന്‍ മോഹന്‍ലാല്‍ ഓഡിഷന് പോയി, അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ലെന്ന് ശാന്തിവിള ദിനേശ്; ഉണ്ണിമുകുന്ദനെ അല്ലാതെ ആരേയും സങ്കല്‍പ്പിക്കാന്‍ ആകില്ലെന്ന് ആരാധകര്‍!

586

മുന്‍കാല സിനിമയായ സ്ഫടികം ഈയടുത്ത് റീമാസ്റ്റര്‍ ചേയെത് റീ റിലീസ് ചെയ്തത്. ഈ സിനിമയ്ക്കും വലിയ സ്വീകരണമാണ് തീയേറ്ററുകളില്‍ ലഭിക്കുന്നത്. പക്ഷെ, ഈയടുത്തായി റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ബോക്സ്ഓഫീസല്‍ വേണ്ടത്ര ശോഭിക്കാനായിരുന്നില്ല.

ലാലേട്ടന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം എലോണ്‍ വലിയ പരാജയവുമായി മാറി. ഈ ചിത്രത്തിന് തീയേറ്ററുകളില്‍ ഒരുകോടിപോലും ചിത്രം കളക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനെ കുറിച്ച് ശാന്തിവിള ദിനേശ് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

Advertisements

ഇനിയെങ്കിലും മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് ശ്രദ്ധിക്കണമെന്നാണ് ശാന്തിവിള പറയുന്നത്. എലോണ്‍ പോലത്തെ ഇത്രയും ഒരു കൂതറ പടം ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറാകരുതായിരുന്നു. ഷാജി കൈലാസും ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനെ പോലൊരു നടനെ കിട്ടിയിട്ട് ഈ ക്രൂ ര ത ചെയ്യാന്‍ പാടില്ലായിരുന്നു. മോഹന്‍ലാലിന്റെ സമ്മതത്തോടെയാകും ചെയ്തത്. ഇത് ആര്‍ത്തി കൊണ്ട് ചെയ്തതാണ് എന്നെ ഞാന്‍ പറയൂവെന്നും ആന്റണി കുറച്ചും കൂടി ഗൗരവത്തോടെ കാര്യങ്ങള്‍ നോക്കി കാണണമെന്നും ശാന്തിവിള പറയുകയാണ്.

ALSO READ- വധു ഡോക്ടറാണ്! പോകാന്‍ പറ്റുന്ന കാലത്തോളം മുന്നോട്ട് പോകും; വിവാഹശേഷം ആദ്യമായി കൃഷ്ണ കുമാര്‍ പറയുന്നത് കേട്ടോ?

മോഹന്‍ലാലിന് മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ 63 വയസാകും. താരം 18 വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുട്ടപ്പന്‍ എന്ന കഥാപാത്രമായി സൈക്കിള്‍ ചവിട്ടി തിരനോട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. അതിന് മുന്‍പ് മോഹന്‍ലാല്‍ സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയില്‍ അയ്യപ്പന്‍ ആവാന്‍ പോയിരുന്നെന്നും ശാന്തിവിള ദിനേശ് വെളിപ്പെടുത്തുന്നു.

മോഹന്‍ലാല്‍ അങ്ങനെ അയ്യപ്പന്‍ ആകാന്‍ വേണ്ടി മെറിലാന്‍ഡില്‍ ടെസ്റ്റിന് പോയി സുബ്രമണ്യന്‍ മുതലാളിയെ കണ്ടു. പക്ഷെ അയ്യപ്പനായി അദ്ദേഹത്തെ അവര്‍ക്ക് ഉള്‍കൊള്ളാന്‍ പറ്റിയില്ല. അദ്ദേഹത്തിന്റെ അപ്പോഴത്തെ രൂപവും ഭാവവും അയ്യപ്പനാകാന്‍ പറ്റിയതായിരുന്നില്ല. ചെറിയ വേഷം പോലും നല്‍കിയില്ല.

ALSO READ-‘ഒടുവില്‍ ഞാന്‍ സിംഗിളല്ല’; വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം വെളിപ്പെടുത്തി കാളിദാസ് ജയറാം; കാളിദാസ് ഹൃദയം ത ക ര്‍ ത്തെന്ന് ആരാധികമാര്‍

നടനാവാന്‍ പുറപ്പെട്ട ആളല്ലെന്നും നിനച്ചിരിക്കാതെ വന്നു പെട്ടതാണെന്നും മോഹന്‍ലാല്‍ പറയുമെങ്കിലും അദ്ദേഹം ഒരു നടന്‍ ആകാന്‍ വേണ്ടി മാത്രം ജനിച്ച ആളാണ്. മോഹന്‍ലാലിന് ഒരു അഭിനേതാവാകാനേ കഴിയൂ, അദ്ദേഹത്തിന്റെ നിയോഗം അതാണ്. അതിനു വേണ്ടി ഒരുപാട് ശ്രമിക്കുകയും ചെയ്തിരുന്നെന്നാണ് ശാന്തിവിള ദിനേശ് പരയുന്നത്.

അല്ലെങ്കില്‍ പിന്നെ സ്വാമി അയ്യപ്പനില്‍ അയ്യപ്പനാവാന്‍ സ്‌ക്രീന്‍ ടെസ്റ്റിന് പോകുമോ എന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ ശാന്തിവിള ദിനേശിന്റെ ഈ വീഡിയോക്ക് കമന്റുകളായി വരുന്നത്, ഇപ്പോള്‍ ഞങ്ങള്‍ക്ക് അയ്യപ്പനായി ഉണ്ണി മുകുന്ദനെ അല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്നാണ്.

കൂടാതെ, കച്ചവട ബുദ്ധി മാറ്റിനിര്‍ത്തി മോഹന്‍ലാല്‍ എന്ന നടനെ മികച്ച സിനിമകളുടെ ഭാഗമാക്കണം. മോഹന്‍ലാല്‍ തന്നെ പറയണമായിരുന്നു എന്റെ ശരീരം ഇങ്ങനെ വിറ്റെടുക്കണ്ടാന്ന്. അതുപോലൊരു ദുര ന്ത മാണ് എലോണ്‍. ഇങ്ങനെ പോയാല്‍ അദ്ദേഹത്തെ ഷെഡ്ഡിലാക്കുമെന്ന് ഉറപ്പാണ്.

എലോണ്‍ ഫ്ലോപ്പായെന്ന് ഷാജി കൈലാസ് സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ സിനിമകള്‍ക്ക് ആന്റണി കഥകള്‍ കേള്‍ക്കുന്നത് നിര്‍ത്തണമെന്നും സ്വര്‍ണ മുട്ടയിടുന്ന താറാവിനെ കൊ ല്ല രു തെന്നും മോഹന്‍ലാല്‍ ചെയ്യുമ്പോള്‍ സീരിയലിനും താഴെയുള്ള സിനിമകള്‍ ചെയ്യരുതെന്നും അദ്ദേഹം വിശദീകരിച്ചു. ആന്റണീ… മലയാളികള്‍ക്ക് ബുദ്ധിയുണ്ട്. പഴയ കാലമൊന്നുമല്ല, ആളില്ലാത്ത കൊണ്ട് രണ്ടാമത്തെ ഷോ നടക്കാതെ പോയ സിനിമയാണ് എലോണ്‍ എന്നും കൂടി ഓര്‍മയില്‍ വെച്ചാല് നല്ലതെന്ന് ശാന്തിവിള ദിനേശ് പ്രതികരിക്കുന്നു.

Advertisement