നമ്മുടെ എംഎസ് ധോണിയെ കണ്ടു! മഹാഭാഗ്യം; ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം നദിയ മൊയ്തു; പുതിയ സിനിമ ഒരുങ്ങുന്നു

120

ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നദിയാ മൊയ്തു. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെയായി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത നദിയ വലിയ ആരാധകരെ തന്നെ സൃഷ്ടിച്ചെടുത്തു.

നിരവധി ചിത്രങ്ങളിൽ താരം തുടരെ തുടരെ അഭിനയിച്ചു. പൂവേ പൂചൂടാവായ്ക്ക് ശേഷം നിരവധി തമിഴ് ചിത്രങ്ങൾ നദിയാ അഭിനയിച്ചു. സൂപ്പർതാരങ്ങളായ രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവർക്കൊപ്പം എല്ലാം നാദിയ ചിത്രങ്ങൾ ചെയ്തു. പിന്നെ തമിഴിൽ നിന്നും തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ചു അവിടെയും ഹിറ്റടിച്ചു.

Advertisements

സജീവമായി അഭിനയിക്കുന്ന കാലത്ത് മൂന്ന് വർഷം മാത്രമേ സിനിമകൾ ചെയ്തിരുന്നുള്ളൂ. അതിന് ശേഷം വിവാഹം കഴിഞ്ഞ് ബോംബെയിലേക്ക് പോയി. പത്ത് – പതിനഞ്ച് വർഷം കഴിഞ്ഞാണ് പിന്നീട് നദിയ തിരിച്ചെത്തിയത്.

ALSO READ- ഒരുപാട് പേർ ജീവിതത്തിൽ ചതിച്ചിട്ടുണ്ട്, താൻ മരിച്ചെന്ന് തീരുമാനിച്ച് ചിലർ എന്റെ കാർ വരെ അടിച്ചു കൊണ്ടു പോകാൻ ശ്രമം നടത്തി: വെളിപ്പെടുത്തി ബാല

ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർതാരവും മുൻ നായകനുമായ എംഎസ് ധോണിയെ കണ്ടുമുട്ടിയ വിശേഷമാണ് നദിയ പങ്കിട്ടിരിക്കുന്നത്. ധോണിയുടെ നിർമാണ കമ്പനിയായ ധോണി എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ആദ്യ ചിത്രത്തിന്റെ ഭാഗമാവുകയാണ് നദിയ മൊയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ധോണിയെ താരം കണ്ടുമുട്ടിയിരിക്കുന്നത്.

ധോണിയ എന്റർടെയ്ൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ‘എൽജിഎം’ (ലെറ്റ്സ് ഗെറ്റ് മാരീഡ്) എന്ന സിനിമ. ചിത്രത്തിൽ ഹരീഷ് കല്യാൺ, ഇവാന എന്നിവർ കേന്ദകഥാപാത്രങ്ങളായി എത്തുന്നു. മലയാളികളുടെ പ്രിയ താരം നദിയ മൊയ്തുവും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ALSO READ- വടകരയിലെ കോളേജ് വിദ്യാർത്ഥിനി മാളവിക ജീവൻ ഒടുക്കാൻ കാരണം കാമുകനായ യുവാവ്, മാളവികയെ ഭീഷണിപ്പെടുത്തി പണം വാങ്ങി, മാനസികമായി പീഡിപ്പിച്ചു, പരാതിയുമായി പിതാവ്

പിന്നാലെ എംഎസ് ധോണിയെ കാണാനായതിന്റെ സന്തോഷം പങ്കിടുകയാണ് നദിയ. സോഷ്യൽ മീഡിയയിലൂടെ താരം സന്തോഷം പങ്കുവെച്ചതിങ്ങനെ: ‘നമ്മുടെ ധോണിയെ കാണാനും ധോണി എന്റർടെയ്ൻമെന്റ്സിന്റെ ഭാഗമാകാനും കഴിഞ്ഞത് എന്തൊരു ഭാഗ്യമാണ്’.

ഇൻസ്റ്റഗ്രാമിൽ നദിയ മൊയ്തു ധോണിക്കൊപ്പമുള്ള ചിത്രവും ഷെയർ ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് ‘എൽജിഎം’ ട്രെയിലർ നിർമാതാക്കൾ പുറത്തുവിട്ടത്. ‘എൽജിഎം’ ഓഡിയോ-ട്രെയിലർ ലോഞ്ചിൽ ധോണിയും ഭാര്യ സാക്ഷിയും പങ്കെടുത്തിരുന്നു.

ട്രെയിലർ ലോഞ്ചിനിടെയുള്ള ധോണിയുടെ വാക്കുകളിങ്ങനെ: ‘എന്റെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം ചെന്നൈയിലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഞാനേറ്റവും കൂടുതൽ റൺസ് നേടിയതും ചെന്നൈയിൽ വച്ചായിരുന്നു. ഇപ്പോഴിതാ ഞാൻ ആദ്യമായി നിർമിക്കുന്ന ചിത്രവും തമിഴിലാണ് ഒരുക്കിയിരിക്കുന്നത്.’

‘എനിക്ക് ചെന്നൈ വളരെ സ്പെഷ്യലാണ്. വളരെ കാലമായി ഞാൻ ഇവിടെയുണ്ട്.എന്നെ ഇതിനോടകം തന്നെ ഈ നാട് ഏറ്റെടുത്തു കഴിഞ്ഞു’- എന്നാണ് ധോണി പറഞ്ഞത്. ധോണിയുടെ ഭാര്യ സാക്ഷിയാണ് ധോണി എന്റർടെയ്ൻമെൻറ്സിന്റെ മാനേജിങ് ഡയറക്ടർ.

അഹങ്കാരിയായ നടി എന്ന് പേര് വീണു, പ്രണയം കരിയർ ഇല്ലാതാക്കി, നടി മീരാ ജാസ്മിന് സംഭവിച്ചത് … വീഡിയോ

Advertisement