സ്വവര്‍ഗാനുരാഗം: താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് നന്ദിതാ ദാസ്‌

41

സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഫയര്‍ എന്ന സിനിമയെ ഒന്നു കൂടി ഓര്‍മിപ്പിക്കുകയാണ് നടി നന്ദിതാദാസ്. രണ്ടു പതിറ്റാണ്ടുകള്‍ മുമ്പു ഇതേ പ്രമേയത്തില്‍ അനേകം സംവാദങ്ങള്‍ക്കു വിത്തു പാകിക്കൊണ്ട് പിറന്ന ചിത്രം അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു. ലിംഗഭേദമില്ലാതെയുള്ള സ്‌നേഹത്തിനു വില മതിക്കുന്ന ഈ പുതിയ വിധിക്കു കൈയ്യടി കൊടുക്കണമെന്നാണ് നന്ദിത പറയുന്നത്.

Advertisements

സ്വവര്‍ഗാനുരാഗികള്‍ എന്ന വാക്കു പോലും സാധാരണമല്ലാതിരുന്ന കാലത്താണ് ‘ഫയര്‍’ എന്ന ചിത്രം വരുന്നത്. ബോളിവുഡിലെ തന്നെ ആദ്യ പരീക്ഷണങ്ങളിലൊന്നായിരുന്നു ആ ചിത്രം. സ്വവര്‍ഗാനുരാഗികളായ രണ്ടു സ്ത്രീകളുടെ കഥ പറഞ്ഞുകൊണ്ട് 1996ല്‍ ദീപ മേത്തയുടെ സംവിധാനത്തില്‍ പിറന്ന ചിത്രം അന്ന് തീവ്രഹിന്ദുത്വവാദികളില്‍ നിന്ന് പ്രതിഷേധങ്ങളേറെ നേരിട്ടിരുന്നു.

മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണവുമായി ശിവസേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നോട്ടു വന്നതോടെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി. ചിത്രത്തിന്റെ പേരില്‍ സംവിധായികയ്ക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നു.

ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ റിലീസായ ചിത്രത്തില്‍ പരസ്പരം സ്‌നേഹിക്കുന്ന സീത, രാധാ എന്നീ കഥാപാത്രങ്ങളായി നന്ദിതാദാസും ഷബാന ആസ്മിയുമാണ് വെള്ളിത്തിരയിലെത്തിയത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിനു സംഗീതം പകര്‍ന്നത്.

Advertisement