‘സോറി അങ്ങനെയാണ് തോന്നുന്നത്, ഞങ്ങള്‍ വീണ്ടും വിവാഹിതരായി’ വളക്കാപ്പ് ചിത്രങ്ങള്‍ പങ്കിട്ട് പ്രണയാര്‍ദ്രരായി പേളിയും ശ്രീനിഷും

152

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയെ പോലെ തന്നെ ഭര്‍ത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Advertisements

ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതര്‍ ആവുകയായിരുന്നു.

ALSO READ- ‘നോ ബോഡി ടച്ചിങ്ങ് പ്ലീസ്’, അകലം പാലിച്ച് നിൽക്കാൻ മാധ്യമപ്രവർത്തകരോട് സുര്‌ഷേ ഗോപി; വൈറലായി വാക്കുകൾ

ഇതിന് പിന്നാലെ പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. നിലാ എന്നാണ് മകള്‍ക്ക് ഇവര്‍ നല്‍കിയ പേര്. ഇപ്പോള്‍ രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും.

രണ്ടാമതും ഗര്‍ഭിണിയായതോടെ അതിന്റെ വിശേഷങ്ങളുംതാരം നിരന്തരം പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ വളക്കാപ്പ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് പേളിയും ശ്രീനിഷും. ഇരുവരുടെയും പ്രണയം തുളുമ്പുന്ന ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

ALSO READ- കലയിലും പഠനത്തിലും മിടുക്കി; ആദ്യത്തെ കണ്‍മണിയെ കാണും മുന്‍പെ മ രണം; കുഞ്ഞിനെയെങ്കിലും തിരികെ കിട്ടാന്‍ കണ്ണീരോടെ പ്രാര്‍ത്ഥനയുമായി അമ്മ; തീരാനോവായി ഡോ. പ്രിയ

യൂട്യൂബില്‍ വീഡിയോയടക്കം പങ്കിടുന്നത് കൊണ്ട് തന്നെ പേളിക്ക് ആരാധകരും ഒരുപാടാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത് താരത്തിന്റെ വളകാപ്പ് ചിത്രങ്ങള്‍ ആയതുകൊണ്ട് മാത്രമല്ല, പ്രണയം തുളുമ്പുന്ന വ്യത്യസ്തമായ ചിത്രങ്ങള്‍ ആയതുകൊണ്ടാണ്.

നേരത്തെ തന്നെ പേളി ആദ്യത്തെ തവണ മാത്രമല്ല ഇത്തവണയും വളക്കാപ്പ് ചടങ്ങ് ഗംഭീരമായി നടത്തുന്നുണ്ടെന്നും അതിനുള്ള തയ്യാറെടുപ്പുകളെല്ലാം തുടങ്ങിക്കഴിഞ്ഞുവെന്നും പറഞ്ഞിരുന്നു.

”അങ്ങനെ…. ഞങ്ങള്‍ വീണ്ടും വിവാഹിതരായി… ക്ഷമിക്കണം പക്ഷെ അങ്ങനെയാണ് തോന്നിയത്….കാത്തിരിക്കുന്ന ഞങ്ങളുടെ രണ്ടാമത്തെ മാലാഖയെ ആഘോഷിക്കുന്ന ഞങ്ങളുടെ വളയ്ക്കാപ്പ് ചടങ്ങ്….അവസാന ചിത്രം എല്ലാം പറയുന്നു…” എന്ന ക്യാപ്ഷനോടെയാണ് പേളി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Advertisement