ആരാധകരെ ഞെട്ടിച്ച്‌ മമ്മൂക്ക; വൈറലായി പേരന്‍പ് മേക്കിംഗ് വീഡിയോ

11

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ആരാധകര്‍ മാത്രമല്ല സിനിമാപ്രേമികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം സംവിധാനം ചെയ്‌ത പേരന്‍പ്.

Advertisements

അമുദന്‍ എന്ന അച്ഛന്‍ കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തി നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു.

ലോകസിനിമാപ്രേക്ഷകരുടെ കൈയടി നേടിയ പേരന്‍പ് റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ പേരന്‍പിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍‍.

ചിത്രത്തിന്റേതായിറങ്ങിയ ടീസറും ട്രെയിലറും ഉള്‍പ്പെടെ എല്ലാത്തിനും മികച്ച സ്വീകരണമായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്ബന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്ബേ ചിത്രീകരണം ആരംഭിച്ചതാണ്.

Advertisement