ശോഭനയും, സുരേഷ്‌ഗോപിയുമെല്ലാം പോയല്ലോ, പിന്നെ ഞങ്ങളെന്തിനാണ് രാത്രി നില്ക്കുന്നത്; നടി വിനീതയുടെ പിടിവാശിയെക്കുറിച്ച് ദിനേശ് പണിക്കർ

205

സിനിമാ നിർമ്മാണ അഭിനയരംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് ദിനേശ് പണിക്കർ. മെഡിക്കൽ റെപ്രസന്റേറ്റീവായിട്ടായിരുന്നു അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ പിന്നീട് അദ്ദേഹം കലാരംഗത്തേക്ക് തിരിയുകയായിരുന്നു. നിലവിൽ സിനിമയിലും സീരിയലിലുമൊക്കെ സജീവമാണ് താരം. സോഷ്യൽ മീഡിയയിലൂടെയും അദ്ദേഹം തന്റെ വിശേഷങ്ങൾ പങ്ക് വെക്കാറുണ്ട്.

ഇപ്പോഴിതാ ഒരു നടിയുടെ അഹങ്കാരമെന്ന ക്യാപ്ഷനോടെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് അദ്ദേഹം. രജപുത്രനെന്ന സിനിമയുടെ ഷൂട്ടിങ്ങ് വിശേഷങ്ങളാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിൽ സുരേഷ്‌ഗോപിയും, ശോഭനയും, വിക്രമും.വിനീതയുമാണ് അഭിനയിക്കുന്നത്.സുരേഷ്‌ഗോപിയും ശോഭനയും ഉൾപ്പെടുന്ന ഗാനരംഗം ആദ്യം ചിത്രീകരിച്ചു. വിക്രമിന്റെയും, വിനീതയുടെയും രംഗം ചിത്രീകരിക്കാൻ ഉണ്ടായിരുന്നത് രാത്രിയിലാണ്.

Advertisements
Courtesy: Public Domain

Also Read
ഇങ്ങനൊരു സാഹസത്തിന് ആരും മുതിരില്ല, നീന്തല്‍ അറിയാത്ത അന്‍ഷിത എന്നെ വിശ്വസിച്ചാണ് വെള്ളത്തിലേക്ക് ചാടിയത്, പ്രശ്‌നങ്ങള്‍ക്കിടയിലും അന്‍ഷിതയെ വാനോളം പുകഴ്ത്തി അര്‍ണവ്

രാത്രി ഷൂട്ടിങ്ങ് തുടങ്ങി എന്ന് ഉറപ്പായപ്പോൾ ഞാൻ എന്റെ കാറിൽ കയറി വിശ്രമിക്കാനിരുന്നു. ആ സമയത്താണ് വിനീതയുടെ വാശി, ശോഭനയും, സുരേഷ് ഗോപിയും പോയി പിന്നെ ഞങ്ങളെന്തിനാണ് രാത്രി വർക്ക് ചെയ്യുന്നത് എന്ന് ചോദിച്ച് നടി മാറി നില്ക്കുകയാണ്. എനിക്കും പോകണമെന്ന് വാശിയും. തമിഴിലെ വലിയ താരമായിരുന്നു വിനീത ആ സമയത്ത്. ഒരുപാട് പറഞ്ഞ് മനസ്സിലാാക്കാൻ ശ്രമിച്ചെങ്കിലും അവർ മനസ്സിലാക്കാൻ തയ്യാറാല്ലായിരുന്നു.

എനിക്കും അവസാനം ദേഷ്യം വന്ന് തുടങ്ങിയിരുന്നു. ഞാൻ ആകെ ചോദിച്ചത്‌നിങ്ങളുടെ 20 ദിവസമല്ലേ. പറഞ്ഞ പ്രതിഫലവും തരാൻ തയ്യാറാണ്. പക്ഷേ ഈ സിനിമയിൽ നിങ്ങളുണ്ടവില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവർ സമാധാനത്തോടെ ഷൂട്ട് പുനരാംരംഭിച്ചു. ഒരുപാട് അനുഭവങ്ങൾ ഇതുപോലെയുള്ള ഉണ്ടായിട്ടുള്ളതിനാലും അറിയാമായിരുന്നതിനാലും ഞാനൊരു പ്രശ്നവും ഉണ്ടാക്കാറില്ലെന്നാണ് ദിനേശ് പണിക്കർ വീഡിയോയിൽ പറഞ്ഞത്.

Courtesy: Public Domain

Also Read
ഒടുവില്‍ സാന്ത്വനത്തിലെ തമ്പിയും കൂടെവിടെയിലെ അതിഥി ടീച്ചറും ഒന്നിക്കുന്നു, അടിപൊളി ജോഡിയെന്ന് ആരാധകര്‍

തന്റെ സാമ്പത്തിക ബാധ്യതയെപ്പറ്റിയും ആ സമയത്ത് നടന്ന സംഭവവും താരം തുറന്ന് പറയുന്നുണ്ട്. കിരീടം കഴിഞ്ഞശേഷം മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ ആ പ്രോജക്ട് ചെയ്യാൻ കുറേ കാലമെടുത്തു. അതിനിടയിൽ പ്രതിസന്ധികളൊക്കെ വന്ന് ഞാൻ സിനിമ ചെയ്യുന്നത് നിർത്തിയിരുന്നു. അതിനിടയിലാണ് പൽക്കും അഡ്വാൻസ് കെടുത്തിട്ടുണ്ടെന്ന കാര്യം ഓർമ്മ വന്നത്. ഇതിനെക്കുറിച്ച് ഞാൻ സന്തോഷ് ശിവനോട് ഒരു കല്യാണത്തിനിടയിൽ വെച്ച് പറഞ്ഞു.വളരെ ചെറിയ തുകയായിരുന്നു അത്. മടിച്ച് മടിച്ചാണ് ഞാൻ അദ്ദേഹത്തോട് ചോദിച്ചത്. നോക്കട്ടെ എന്നായിരുന്നു സന്തോഷ് പറഞ്ഞത്. രാത്രിയായപ്പോൾ സന്തോഷ് ആ തുക അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കയ്യിൽ കൊടുത്തയച്ചു. കൂടെ ഒരു കുറിപ്പും. തന്റെ കടങ്ങൾ വീട്ടാനും, സിനിമയിലേക്ക് തിരിച്ച് വരാനും സഹായിച്ചവരുടെ കൂട്ടത്തിൽ സന്തോഷ് ശിവനും ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്

Advertisement