മമ്മൂട്ടിയെ വിമര്‍ശിച്ച് ‘അഴകിയ രാവണന്‍’ പരാമര്‍ശം: പറഞ്ഞത് വളച്ചൊടിക്കരുതെന്ന് റസൂല്‍ പൂക്കുട്ടി

16

കൊച്ചി: മാമാങ്കം വിവാദത്തില്‍ താന്‍ പ്രതികരിച്ചത് മമ്മൂട്ടിക്ക് എതിരായല്ലെന്ന് റസൂല്‍ പൂക്കുട്ടി. പറഞ്ഞതിനെ വളച്ചൊടിക്കരത്. ഞാന്‍ മമ്മൂട്ടിയെ ലക്ഷ്യം വയ്ക്കുകയല്ല, മലയാള സിനിമയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളോട് പൂര്‍ണ ബഹുമാനമാണെന്ന് റസൂല്‍ ന്യൂ ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു.

Advertisements

അഴകിയ രാവണനിലെ കഥാപാത്രത്തെ പരാമര്‍ശിച്ചത് നിര്‍മ്മാതാവിനെ വിമര്‍ശിക്കാന്‍ മാത്രമാണ് ഉണ്ടായതയെന്നം അദ്ദേഹം പറഞ്ഞു. സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ലാത്ത ഒരു സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ എങ്ങനെ തകര്‍ക്കാം എന്നതിന് ഉദാഹരണമാണ് മാമാങ്കം സംഭവം എന്നായിരുന്നു റസൂല്‍ പൂക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മാമാങ്കത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പള്ളി വഞ്ചിച്ചെന്നും അദ്ദേഹം പറയുന്നത് പച്ചക്കള്ളമാണെന്നും വ്യക്തമാക്കി സജീവ് പിള്ള രംഗത്തെത്തിയിരുന്നു. തനിക്ക് സിനിമയുമായി മുന്‍പരിചയം ഒന്നുമില്ലെന്ന വാദം തെറ്റാണ്. മലയാളസിനിമയില്‍ രണ്ടുപതിറ്റാണ്ടത്തെ പ്രവര്‍ത്തനപരിചയവുമായാണ് മാമാങ്കം ഒരുക്കാനെത്തിയത്.

സിനിമയുടെ 40 ശതമാനം പൂര്‍ത്തിയായി. പൂര്‍ണമാക്കാന്‍ ഇനി മൂന്ന് ഷെഡ്യൂള്‍കൂടി വേണം. അപ്പോഴാണ് സിനിമയുടെ കഥാഗതിയിലും കഥാപാത്രത്തിലും പശ്ചാത്തലത്തിലും മാറ്റംവേണമെന്ന് നിര്‍മാതാവ് ആവശ്യപ്പെട്ടത്.

തിരക്കഥയുടെ ആത്മാവ് നഷ്ടപ്പെടുംവിധം പൂര്‍ണമായും മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിന് വഴങ്ങാതെവന്നപ്പോള്‍ ആന്ധ്രയിലെ സംവിധായകനുമായി ചേര്‍ന്ന് തിരക്കഥ തിരുത്തി. ക്യാമറാമാന്‍ ഉള്‍പ്പെടെ സാങ്കേതികവിദഗ്ധരെയെല്ലാം മാറ്റി.

സിനിമ തുടങ്ങിയപ്പോള്‍ മമ്മൂട്ടി വലിയ ഊര്‍ജം നല്‍കിയിരുന്നു. അഭിപ്രായഭിന്നത രൂക്ഷമായപ്പോള്‍ മമ്മൂട്ടി നിര്‍മാതാവിനെ വിളിച്ച്‌ സമവായചര്‍ച്ച നടത്തി.എന്നാല്‍ അതൊന്നും നിര്‍മാതാവ് അംഗീകരിച്ചില്ല.ഫെഫ്കയുടെ നേതൃത്വം ഇടപെട്ടെങ്കിലും അവര്‍ നിര്‍മാതാവിനെ സഹായിക്കുകയാണ് ചെയ്തതെന്നും സജീവ് പിള്ള വ്യക്തമാക്കിയിരുന്നു.

Advertisement