മമ്മൂട്ടിക്ക് വേണ്ടി ഒരിക്കലും കഥ എഴുതില്ലെന്ന് തീരുമാനിച്ചു; ബിരിയാണി കാരണം ആ തീരുമാനം മാറ്റി; തന്റെ കടു കട്ടി ഡയലോഗുകൾ പറയാൻ മോഹൻലാലിനാകില്ല: രഞ്ജി പണിക്കർ

11098

സൂപ്പർാത സിനിമകൾക്ക് കഥയും തിരക്കഥയും ഒരുക്കിയും കടിച്ചാൽ പൊട്ടാത്ത കടുകട്ടി ഡയലോഗുകൾ എഴുതിയും മലയാളികൾക്ക് പ്രിയപ്പെട്ട സിനിമാക്കാരനാണ് രഞ്ജി പണിക്കർ. രഞ്ജി പണിക്കരുടെ ഡയലോഗുകൾ പറഞ്ഞ് സുരേഷ് ഗോപിയും മമ്മൂട്ടിയും തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഒരു കാലമുണ്ടായിരുന്നു.

രഞ്ജി പണിക്കർ ഇപ്പോഴിതാ ഇപ്പോഴിതാ മലയാള സിനിമയിലെ താര രാജാക്കന്മാരെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താൻ അന്ന് മാധ്യമ പ്രവർത്തകൻ ആയിരുന്ന കാലം തൊട്ട് മമ്മൂട്ടിയെ അറിയാമെന്നാണ് രഞ്ജി പണിക്കർ പറയുന്നത്.

Advertisements

പലവാർത്തകൾ വരുമ്പോഴും മമ്മൂക്ക തന്നെ വിളിച്ച് വഴക്ക് പാറയാറുണ്ടായിരുന്നു. അത് തന്റെ ജോലി ആയതുകൊണ്ട് താൻ അത് കേട്ട് നിൽക്കാതെ പ്രതികരിക്കാറും ഉണ്ടായിരുന്നു. അതെല്ലാം അങ്ങനെ ഒരു സൈഡിൽ നടക്കും.

ALSO READ- ഷെയിൻ കാരണം ആ സിനിമയുടെ സംവിധായകൻ അഞ്ചാറ് ദിവസം ആശുപത്രിയിലായെന്ന് കേട്ടു; എന്തൊരു മോശമാണത്; ‘ഞാൻ’ എന്ന സ്വാർത്ഥത വിടണം: ധ്യാൻ ശ്രീനിവാസൻ

അങ്ങനെ താനാദ്യമായി തിരക്കഥ എഴുതിയപ്പോൾ അദ്ദേഹത്തിന്റെ പാദം തൊട്ടുതൊഴിത്തിട്ടാണ് തുടങ്ങിയത്. തന്നെയും അദ്ദേഹം അങ്ങനെയൊരു സഹോദര സ്നേഹത്തോടെയാണ് കാണുന്നത്. പിന്നീട് ഏകലവ്യന്റെ കഥ അദ്ദേഹത്തോടാണ് ആദ്യമായി പറയുന്നത്. പക്ഷെ ചില കാരണങ്ങളാൽ ആ സിനിമ നടക്കാതെ പോയി. അപ്പോൾ പിന്നെ മമ്മൂട്ടിയോട് ഇനി ഒരു കഥയും പറയില്ലെന്ന് വാശിയിൽ താനൊരു തീരുമാനമെടുത്തു.

അദ്ദേഹത്തിനൊപ്പം ഇനി ഒരു സിനിമ ഉണ്ടാവില്ല എന്നൊക്കെ താനന്ന് തീരുമാനിച്ചു. ഒടുവിൽ ഷാജി കൈലാസ് എന്നോട് അക്ബർ എന്ന നിർമാതാവിന് വേണ്ടി മമ്മൂക്കയുടെ ഒരു സിനിമ ചെയ്യണം കഥ എഴുതാൻ പറയുകയായിരുന്നു. എന്നാൽ, അത്യാവശ്യം നല്ല അഹങ്കാരം ഉള്ളതുകൊണ്ട് താൻ ആ സിനിമ ചെയ്യില്ല എന്ന് പറഞ്ഞു. മമ്മൂക്ക വിളിച്ചപ്പോഴും ചെയ്യാൻ താൽപര്യമില്ലെന്ന് തന്നെ പറഞ്ഞു.

ALSO READ- ഏറെ കാലത്തെ പീ ഡനത്തിന് ശേഷം വിവാഹമോചനം; വിവാഹ ഫോട്ടോ ചവിട്ടിപ്പൊട്ടിച്ചും കീറിയെറിഞ്ഞും ആഘോഷമാക്കി നടി ശാലിനി; വൈറലായി ഫോട്ടോഷൂട്ട്

പിന്നീട് അക്ബർ അമ്മ സംഘടനയെ പോയി കണ്ടു, അവിടുന്ന് തന്നെ വിളിച്ചപ്പോഴും പറ്റില്ലെന്ന് തന്നെ പറഞ്ഞു, പറ്റില്ല നീ അത് ചെയ്‌തെ പറ്റു എന്ന് അവർ പറഞ്ഞതോടെ ഒടുവിൽ അതിന് സമ്മതിച്ചു. പക്ഷെ മമ്മൂട്ടിയോട് കഥ പറയാൻ താൻ വരില്ല എന്ന് പറഞ്ഞിരുന്നു. പിന്നെ ഒരു ദിവസം മമ്മൂക്ക തന്നേയും ഷാജിയേും വീട്ടിൽ വിളിച്ചുകൊണ്ടുപോയി ബിരിയാണി തരുകയായിരുന്നു.

എന്നിട്ട് കഥ പറയാൻ പറഞ്ഞെങ്കിലും പറയില്ല എന്ന് താൻ പറഞ്ഞു, ഒടുവിൽ പറയുകയായിരുന്നു. അങ്ങനെയാണ് കിംഗ് എന്ന ചിത്രം ഉണ്ടായത് എന്നാണ് രഞ്ജി പണിക്കർ പറയുന്നത്.കൂടാതെ, തന്റെ ശൈലിയിൽ എഴുതുന്ന കടു കട്ടി ഡയലോഗുകൾ സുരേഷ് ഗോപിയും മമ്മൂക്കയും പറയുന്നത് പോലെ മോഹൻലാലിന് പറ്റില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

പ്രജ എന്ന ചിത്രം ചെയ്തപ്പോൾ മോഹൻലാൽ തന്നോട് പറഞ്ഞു, ‘അണ്ണാ എനിക്ക് നിങ്ങൾ ഈ ഡയലോഗ് വായിച്ചു തരരുത്. അപ്പോൾ ഞാൻ ലാലിനോട് അതെന്താ എന്ന് ചോദിച്ചു. നിങ്ങൾ പറയുന്ന പോലെ എനിക്ക് പറയാൻ സാധിക്കില്ല. എനിക്ക് എന്റെ മീറ്ററിലേ ഡയലോഗ് പറയാൻ സാധിക്കൂ.’- എന്ന് അദ്ദേഹം പറഞ്ഞെന്നും രഞ്ജി പണിക്കർ പറയുന്നു.

Advertisement