ഷെയിൻ കാരണം ആ സിനിമയുടെ സംവിധായകൻ അഞ്ചാറ് ദിവസം ആശുപത്രിയിലായെന്ന് കേട്ടു; എന്തൊരു മോശമാണത്; ‘ഞാൻ’ എന്ന സ്വാർത്ഥത വിടണം: ധ്യാൻ ശ്രീനിവാസൻ

391

മലയാള സിനിമയിലെ നടനും സംവിധായകനുമാണ് ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് പ്രവേശിച്ചത്.

തുടർന്ന് അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങി പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളിൽ അഭിനയിച്ചു. നിവിൻ പോളിയും, നയൻതാരയും മുഖ്യ വേഷത്തിൽ എത്തിയ ലവ് ആക്ഷൻ ഡ്രാമയാണ് ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീട് ധ്യാൻ അഭിമുഖങ്ങളിലൂടെയാണ് കൂടുതൽ പ്രശസ്തനായതെന്ന് പറയാം, പലപ്പോഴും തമാശയായി ഇന്റർവ്യൂ നൽകി ട്രോളുകൾക്ക് കാരണമായിട്ടുള്ള ധ്യാൻ ഇപ്പോഴിതാ സീരിയസായ കാര്യങ്ങൾ സംസാരിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

Advertisements

സിനിമാ സംഘടനകൾ നടൻമാരായ ശ്രീനാഥ് ഭാസിയേയും ഷെയ്ൻ നിഗത്തേയും വിലക്കിയ സംഭവത്തിലാണ് ഇപ്പോൾ ധ്യാൻ പ്രതികരിച്ചിരിക്കുന്നത്. സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ നടക്കുന്നതിനിടെയാണ് ധ്യനിന്റെ വാക്കുകൾ. ഷെയ്ൻ നിഗം എഡിറ്റിംഗ് കാണണം തുടങ്ങിയ അഭിപ്രായങ്ങൾ പറഞ്ഞത് ശരിയാണോ എന്ന ചോദ്യത്തിനോടാണ് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ പ്രതികരിക്കുന്നത്.

ALSO READ- ഏറെ കാലത്തെ പീ ഡനത്തിന് ശേഷം വിവാഹമോചനം; വിവാഹ ഫോട്ടോ ചവിട്ടിപ്പൊട്ടിച്ചും കീറിയെറിഞ്ഞും ആഘോഷമാക്കി നടി ശാലിനി; വൈറലായി ഫോട്ടോഷൂട്ട്

ഷൂട്ടിങ് സെറ്റുകളിൽ ഇത്തരം പിടിവാശികൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ധ്യാൻ ശ്രീനിവാസൻ പറുന്നത്. എഡിറ്റിംഗ് കാണണം എന്ന് ആവശ്യപ്പെട്ടാൽ എഡിറ്റിംഗ് ഇപ്പോൾ സ്‌പോട്ടിൽ തന്നെ കാണാൻ കഴിയും. ഇവിടെ പിടിവാശിയുടെ ആവശ്യമില്ല. എല്ലാവരും എഡിറ്റിംഗ് ഒക്കെ കാണുന്നതാണ്. എഡിറ്റ് ചെയ്തിട്ടെ മുന്നോട്ട് പോകൂ എന്ന പിടിവാശിയുടെ ആവശ്യമില്ലെന്നാണ് ധ്യാനിന്റെ വാക്കുകൾ.

കൂടാതെ, ഇവിടെ ഷെയിൻ മനസിലാക്കേണ്ടത് ഈ ചെയ്യുന്നത് നമ്മുടെ സിനിമയാണ്. നമ്മുടെ ജോലിയാണ്, അന്നമാണ്. അതിന്റെ അതിന്റെ എല്ലാ മാന്യതയും നൽകണം. എല്ലാവരും ഒരുമിച്ച് ഒരു മനസോടെ സഹകരിക്കണം. ഈ ‘ഞാൻ’ എന്ന സ്വാർത്ഥത വിട്ട് ആ സിനിമയ്‌ക്കൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും അതിന്റെ ടെക്‌നീഷ്യന്മാരെ ബുദ്ധിമുട്ടിക്കാൻ നിൽക്കരുതെന്നും അത്തരം ഒരു അവസ്ഥയിൽ ഡയറക്ടറൊക്കെ വിഷമിച്ച് പോകുമെന്നുമാണ് ധ്യാൻ വിശദീകരിക്കുന്നത്.

ALSO READ-പ്രണയിക്കുന്ന കാലവും വിവാഹജീവിതവും മനോഹരമായിരുന്നു; ആർട്ടിസ്റ്റ് ആണെന്ന് തന്നെ മറന്നിരുന്നു എന്ന് സീത; പാർഥിപനുമായി പിന്നെ എന്തിന് പിരിഞ്ഞെന്ന് ആരാധകർ

സംവിധായകരുടെ ക്രിയേറ്റീവ് കാര്യത്തിൽ നടന്മാർ കയറി ഇടപെടുമ്പോൾ ശരിക്കും തളർന്ന് പോകും. താൻ ഒരു ഡയറക്ടറായ ആളാണ്. അതുപോലെ ഞാൻ കേട്ടു ഷെയിൻ കാരണം ആ സിനിമയുടെ സംവിധായകൻ അഞ്ചാറ് ദിവസം ആശുപത്രിയിലായി എന്ന്. എത്രയോ സ്വപ്നവുമായി എത്തുന്ന ഒരു സംവിധായകനെ അത്തരം ഒരു അവസ്ഥയിൽ എത്തിക്കുക എന്നത് എന്തൊരു മോശം കാര്യമാണെന്നാണ് ധ്യാൻ പ്രതികരിച്ചത്.

സോഫിയ പോളിന്റെ പ്രൊഡക്ഷൻ കമ്പനി വലിയ സിനിമകൾ ചെയ്തിട്ടുള്ളവരാണ്. അവർ ഇതുവരെ ആർക്കെതിരെയും ഇത്തരം പരാതി ഉയർത്തിയിട്ടില്ല. ഇത്തരം ഒരു പരാതി വരണമെങ്കിൽ അത് ജെനുവിൻ പരാതി ആയിരിക്കണമെന്നും ധ്യാൻ അഭിപ്രായപ്പെട്ടു.


‘സിനിമ നമ്മുടെ എല്ലാം ജോലിയാണ്, ആ മേഖലയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എന്റെതാണ്, അത് ഞാൻ തന്നെ പരിഹരിക്കണം. എൻറെ സെറ്റിൽ ഞാൻ ചെയ്തിട്ടുണ്ട്. ഒരു പ്രശ്‌നം ഇല്ലാതെ സിനിമ മുന്നോട്ട് പോകട്ടെ എന്ന് കരുതുമ്പോഴാണ് ചില മുൻനിര നടന്മാർ തന്നെ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇത് ഒരിക്കലും അനുവദിക്കാൻ സാധിക്കില്ല. ഇത്തരം സംഭവങ്ങൾക്ക് കൂട്ട് നിൽക്കാൻ സാധിക്കില്ല’- എന്നാണ് ധ്യാൻ വിശദീകരിച്ചത്.

Advertisement