മുല്ലപ്പെരിയാര്‍ ഡാം അപകടകരമായ അവസ്ഥയില്‍; ആശങ്കയുണ്ട് എന്ന് ഡോക്ടര്‍ റോബിന്‍;ഒരു ടെന്‍ഷനും വേണ്ട, കേരളം സുരക്ഷിതമാണെന്ന് ഇപി ജയരാജന്‍

94

മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളാണ് ഡോ. റോബിന്‍ രാധാകൃഷ്ണനും ഭാവിവധു ആരതി പൊടിയും. ഈയടുത്താണ് റോബിന്റെ പ്രതിശ്രുത വധു ആരതി പൊടിക്ക് യുവ സംരംഭകയ്ക്കുള്ള ബിസിനസ് കേരള മാഗസിന്റെ പുരസ്‌കാരം ലഭിച്ചത്.

ഈ പുരസ്‌കാരം ഏറ്റുവാങ്ങാനായി റോബിനും ആരതിയും ഒരുമിച്ചാണ് എത്തിയത്. പുരസ്‌കാരം ആരതിക്ക് സമ്മാനിച്ചത് ഇപി ജയരാജനായിരുന്നു. ഈ ചടങ്ങിനിടെ റോബിന്‍ പറഞ്ഞ വാക്കുകളും അതിന് ഇപി ജയരാജന്‍ നല്‍കിയ മറുപടിയുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

Advertisements

ലോകത്തെ ഏറ്റവും അപകടകരമായ അണക്കെട്ടുകളുടെ പട്ടികയില്‍ മുല്ലപ്പെറിയാറിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ന്യൂയോര്‍ക് ടൈംസ് ലേഖനമാണ് റോബിന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ശ്രദ്ധയില്‍ പെടുത്തിയത്. മുന്‍ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ വ്യക്തിപരമായ ആശങ്കയുണ്ടൊണ് പറഞ്ഞത്.

ALSO READ-ആ സിനിമ ഒരു പേടിസ്വപ്‌നമാണ്; അന്ന് ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് പാസ്‌പോര്‍ട്ട് ഗ്യാരണ്ടിയായി നല്‍കി; സ്വന്തം സിനിമയെ കുറിച്ച് ലാല്‍ ജോസ്

ഒരു പ്രശ്‌നമുണ്ടായിട്ട് നടപടി എടുക്കുന്നതിനേക്കാള്‍ നല്ലത് അത് ഉണ്ടാവാതെ നോക്കുന്നതല്ലേയെന്നുമായിരുന്നു റോബിന്റെ ചോദ്യം. എനിക്ക് ഇ പി ജയരാജന്‍ സാറിനോട് ഒരു അപേക്ഷയുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മുല്ലപ്പെരിയാര്‍ ഡാം കുറച്ച് റിസ്‌ക് ഏരിയയില്‍ ആണെന്ന് പറയുന്നുണ്ട്.

ഇടുക്കി, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബാധിക്കുമെന്ന് കേട്ടു. ഞാന്‍ തിരുവനന്തപുരംകാരനാണെങ്കിലും എറണാകുളത്താണ് താമസിക്കുന്നത്. ഈയൊരു കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ട്.

ALSO READ-മമ്മൂട്ടി അങ്കിൾ, നിങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു, മമ്മൂട്ടി കമ്പനിയെ രൂപപ്പെടുത്തിയ രീതിയും, സിനിമ തിരഞ്ഞെടുക്കുന്ന രീതിയും: വിനീത് ശ്രീനിവാസൻ

ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണെന്ന് ഒരു ഡോക്ടര്‍ എന്ന നിലയില്‍ പറയാറുണ്ടെന്നും ഒരു പ്രശ്‌നം വന്ന് അത് പരിഹരിക്കുന്നതിനേക്കാള്‍ നല്ലത് മുന്‍കൂര്‍ ആയി അതിന് എന്തെങ്കിലും നടപടി എടുത്തുകഴിഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ പറ്റുമായിരുന്നു എന്നും റോബിന്‍ പറയുന്നു.

ഇതിനോട് ഉടന്‍ തന്നെ ഇപി പ്രതികരിക്കുകയും ചെയ്തു. ‘ഒരു ടെന്‍ഷനും വേണ്ട. കേരളം സുരക്ഷിതമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഇവിടെയുണ്ട്. പൂര്‍ണ്ണമായും നിങ്ങള്‍ക്ക് വിശ്വസിക്കാം. ഒരു കുഴപ്പവും കേരളത്തില്‍ ഉണ്ടാവില്ല. ഐശ്വര്യമായി ഇരിക്കും’,- എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, ഈയടുത്ത് ലിബിയയിലുണ്ടായ അണക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നാഷണല്‍ റിവേഴ്‌സ് ഡയറക്ടര്‍മാരായ ജോഷ് ക്ലെമ്മും ഇസബെല്ല വിങ്ക്‌ലറും ചേര്‍ന്ന് ലോകത്തെ അപകടാവസ്ഥയിലുള്ള അണക്കെട്ടുകളെ കുറിച്ച് ലേഖനം എഴുതിയത്.

ഇവര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ലോകത്തിലെ അപകടകരമായ അണക്കെട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പരാമര്‍ശിച്ചിരിക്കുന്നതും.

Advertisement