‘ഒരു നിർമ്മാതാവ് എന്ന നിലയിൽ ഭയങ്കര വിഷമം തോന്നിയ ചിത്രമാണ് പെരുച്ചാഴി’; തുറന്നടിച്ച് സാന്ദ്ര തോമസ്

9994

നടിയായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് സാന്ദ്ര തോമസ്. പിന്നീട് നിർമ്മാതാവായി മാറിയ താരം മലയാളത്തിൽ ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ചു. വിജയ് ബാബുവും സാന്ദ്ര തോമസും ഒരുമിച്ചായിരുന്നു ഫ്രൈഡൈ ഫിലിം ഹൗസ് എന്ന പേരിൽ നിർമ്മാണ കമ്പനി നടത്തിയിരുന്നത്. എന്നാൽ ചില വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർ പിരിയുകയായിരുന്നു.

വിജയ് ബാബുവുമായുള്ള തർക്കത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന സാന്ദ്ര ഇപ്പോൾ വീണ്ടും നിർമ്മാതാവിന്റെ വേഷത്തിൽ സജീവമാകുകയാണ്.നല്ല നിലാവുള്ള രാത്രി എന്ന സിനിമയാണ് തിരിച്ചുവരവിൽ സാന്ദ്ര നിർമ്മിക്കുന്നത്.

Advertisements

അതേസമം, നിർമ്മാതാവെന്ന നിലയിൽ തനിക്ക് നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് സാന്ദ്ര തോമസ്. ചെയ്ത ഒരു ചിത്രം പോലും തനിക്ക് നഷ്ടം വരുത്തിയിട്ടില്ലെന്നാണ് സാന്ദ്ര പറയുന്നത്.

ALSO READ- മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ കൂടെ കിടക്കാൻ പ്രമുഖ നടൻ നിർബന്ധിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീലേഖ

ഒരു നഷ്ടം വരുത്തിക്കൊണ്ട് സിനിമ ചെയ്യരുതെന്ന് ഈ ഫീൽഡിലേക്ക് വന്നപ്പോൾ തന്നെ തീരുമാനിച്ചിരുന്നു. തനിക്കിതുവരെ നഷ്ടം വന്നിട്ടില്ല. പക്ഷെ പ്രോഫിറ്റ് കുറച്ച് മാത്രം കിട്ടിയ പടങ്ങൾ ഉണ്ട്. പടം എങ്ങനെ വിൽക്കണം എന്ന് തനിക്ക് നന്നായിട്ട് അറിയാമെന്നും സാന്ദ്ര തോമസ് വിശദീകരിച്ചു.

എന്നാൽ നിർമ്മിച്ചതിൽ വിഷമം തോന്നിയ സിനിമയാണ് പെരുച്ചാഴി എന്ന് സാന്ദ്ര തുറന്നുപറയുകയാണ്. ‘നിർമ്മാതാവ് എന്ന നിലയിൽ വിഷമം തോന്നിയ ചിത്രമാണ് മോഹൻലാൽ നായകനായ പെരുച്ചാഴി. കുറച്ചു കൂടി നല്ല കഥയാകാമായിരുന്നു എന്നും കുറച്ചു കൂടി മുടക്ക് മുതൽ കിട്ടണം എന്ന് തോന്നി’- എന്നാണ് സാന്ദ്ര പറയുന്നത്.

ALSO READ-തുടക്കകാലത്ത് എന്റെ ഒപ്പം അഭിനയിക്കാൻ ആ മുൻനിര നായികമാർ ആരും തയ്യാറായിരുന്നില്ല: താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞത്

തുടക്കം തൊട്ട് പെരുച്ചാഴി എന്ന സിനിമ ചെയ്യണോ വേണ്ടയോ എന്ന് സംശയം ഉണ്ടായിരുന്നുവെന്നും സ്‌ക്രിപ്റ്റ് നല്ലതായിരുന്നില്ലെന്നും സാന്ദ്ര ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഒരു നിർമ്മാതാവ് എന്ന നിലയിൽ ഭയങ്കര വിഷമം തോന്നിയ ചിത്രമാണ് പെരുച്ചാഴി. ഫ്രൈഡേ ഫിലം എന്ന ബ്രാൻഡ് ഉണ്ടാക്കിയത് ആ ചിത്രമാണ്. ആ ചിത്രത്തിന്റേത് കുറച്ചു കൂടി നല്ല കഥയാകാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പെരുച്ചാഴി എന്ന സിനിമ ചെയ്യണോ വേണ്ടയോ എന്ന് സംശയം ഉണ്ടായിരുന്നു.’- സാന്ദ്ര പറഞ്ഞു.


അന്ന് ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുക്കുക എന്ന രീതിയിൽ അത് ചെയ്തേ പറ്റൂ എന്ന് തോന്നിയതുകൊണ്ടാണ് പെരുച്ചാഴി ചെയ്യാൻ തീരുമാനിച്ചത്. പെരുച്ചാഴി ആളുകൾക്ക് വർക്കായിരുന്നില്ലെന്നാണ് സാന്ദ്ര പറയുന്നത്.

കൂടാതെ, സക്കറിയുടെ ഗർഭിണികൾ, ഫ്രൈഡേ, മങ്കിപെൻ എന്നീ ചെറിയ ചിത്രങ്ങൾ ചെയ്തിട്ട് ഈ ചിത്രം ചെയ്യണോ എന്ന് കൺഫ്യൂഷനും തനിക്കുണ്ടായിരുന്നു എന്നും സാന്ദ്ര തോമസ് പറഞ്ഞു.

Advertisement