തന്റെ കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു; തുറന്ന് പറഞ്ഞ് ഷക്കീല

110

ഒരു കാലത്ത് മലയാള സിനിമയിൽ സൂപ്പർതാരങ്ങളെക്കാൾ മൂല്യം ഉണ്ടായിരുന്ന നടിയാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളിൽ കൂടി ആയിരുന്നു നായികയായി ഷക്കീല വൻവിജയങ്ങൾ നേടിയെടുത്തത്. സൂപ്പർതാര സിനിമകൾ അടക്കം പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഒരു കാലഘട്ടത്തിൽ മലയാള സിനിമയെ രക്ഷപെടുത്തിയത് ഷക്കീല ചിത്രങ്ങൾ ആയിരുന്നു.

Advertisements

വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ ഷക്കീല എത്തിയിരുന്നു. കിന്നാരത്തുമ്പികൾ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചതോടെ ആണ് നടിയുടെ ജീവിതം മാറിമറിഞ്ഞത്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും, തന്റെ കാമുകൻ തന്റെ സമ്മതത്തോടെ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നതിനെ കുറിച്ചും ആണ് നടി പറയുന്നത്.

ഞാൻ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. പ്രശ്‌നങ്ങൾ വരുമെന്ന് എനിക്കറിയാം ആയിരുന്നു, അതിനാൽ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോൾ ചെയ്‌തോ എന്ന് ഞാൻ തന്നെ പറഞ്ഞു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ട ആൾ സന്തോഷമായിരിക്കാൻ വേണ്ടതാണ് ചെയ്യേണ്ടത് ഷക്കീല പറഞ്ഞു.

എന്നാൽ ആളുടെ പേര് നടി വെളിപ്പെടുത്തിയില്ല. ഈ വിവാഹം അദ്ദേഹത്തിന്റെ കുടുംബവും ആഗ്രഹിക്കുന്നുണ്ടെന്നും ഷക്കീല പറഞ്ഞു.

പ്രണയങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും മുക്കാൽ ഭാഗം പേരെയും വിട്ട് പോകുക താൻ തന്നെയാണെന്ന് നടി പറയുന്നു. പക്ഷെ കരയുകയും ഞാൻ തന്നെ ആയിരിക്കും. കുറച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നോ എന്ന് തോന്നും. പക്ഷെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. കാരണം എങ്ങനെ പോയാലും കുടുംബത്തിൽ പ്രശ്‌നം വരും. നടക്കില്ല എന്ന് തനിക്കറിയാമെന്നും ഷക്കീല വ്യക്തമാക്കി.

 

 

 

Advertisement