നേര് 2024ലും വിജയക്കുതിപ്പ് തുടരും; മോഹൻലാൽ ചിത്രം 60 കോടി കളക്ഷനും കടന്ന് മുന്നോട്ട്

77

മലയാള സിനിമയ്ക്ക് ഇത് പുത്തനുണർവ്വ്. പുതുവത്സരത്തിലേക്ക് കടക്കുമ്പോൾ മലയാള സിനിമാലോകത്ത് നിന്നും റിലീസ് ചെയ്ത മറ്റൊരു ചിത്രം ഗംഭീര തിയറ്റർ റെസ്‌പോൺസോടെ കോടിക്കിലുക്കത്തിലാണ്. താരരാജാവ് മോഹൻലാൽ നായകനായി എത്തിയ നേര് എന്ന ചിത്രമാണ് റെക്കോർഡുകൾ കടപുഴക്കി പ്രദർശനം തുടരുന്നത്. ക്രിസ്മസ് റിലീസായി എത്തിയ നേര് ഇപ്പോഴിതാ മറ്റൊരു മൈൽ സ്‌റ്റോണാണ് പിന്നിട്ടിരിക്കുന്നത്.

ഒരാഴ്ച പിന്നിടുന്നതിനിടെ സിനിമ 60 കോടി ക്ലബിൽ എത്തിയിരിക്കുകയാണ്. ആഗോള കളക്ഷനിലാണ് ചിത്രം 60 കോടിരൂപയെന്ന നേട്ടത്തിലെത്തിയിരിക്കുന്നത്. പതിനൊന്ന് ദിവസം കൊണ്ടാണ് ഈ നേട്ടം. 9 ദിവസത്തിനുള്ളിൽ ചിത്രം 50 കോടി ക്ലബിലെത്തിയിരുന്നു.

Advertisements

വലിയ ഹൈപ്പില്ലാതെ സാധാരണ ചിത്രമെന്ന സംവിധായകന്റെ വാക്കുകളോടെ തിയറ്ററിലെത്തിയ ചിത്രം എന്നാൽ, പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ഓരോ ഷോയും പൂർത്തിയാക്കുന്നത്. മോഹൻലാലിന്റെ തിരിച്ചുവരവാണ് ചിത്രത്തിലൂടെ സംഭവിച്ചതെന്നാണ് ഓരോ ആരാധകനും പറയുന്നത്.

ALSO READ- തന്റെ കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു; തുറന്ന് പറഞ്ഞ് ഷക്കീല

ഈ സിനിമയിൽ അനശ്വര രാജനും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹൻലാലിന് കൈയ്യടിക്കുകയാണ് ആരാധകരും.

2023ൽ നിരവധി പരാജയ ചിത്രങ്ങൾ വന്നെങ്കിലും ഈ വർഷത്തെ ഒടുവിലത്തെ റിലീസ് കൊണ്ട് ഈ വർഷം തന്നെ തന്റേതാക്കി മാറ്റിയിരിക്കുകയാണ് നടൻ മോഹൻലാൽ. അതേസമയം, 60 കോടിയെന്ന നേട്ടം വെറും തുടക്കം മാത്രമാക്കി ഇനിയും നേര് എന്തായാലും കളക്ഷൻ റെക്കോർഡുകൾ തിരുത്തി മുന്നേറും എന്നാണ് റിപ്പോർട്ട്.

ALSO READ- പാട്ടും നൃത്തവും ഇല്ല എന്നിട്ടും എല്ലാ ടിക്കറ്റുകളും വിറ്റു തീര്‍ന്നു; ചിത്രത്തെ വാനോളം പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസ്

കേരളത്തിലും വിദേശത്തും മികച്ച കളക്ഷനാണ് ചിത്രത്തിന്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുമ്പോഴുള്ള പ്രതീക്ഷകൾ തകർക്കാതെയാണ് നേര് വിജയം കൊയ്യുന്നത്.

സിനിമയിൽ വക്കീൽ വിജയമോഹനായി റിയലിസ്റ്റിക്കായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ ഉള്ളത്. തീരെ ആത്മവിശ്വാസമില്ലാത്ത വക്കീൽ കഥാപാത്രം ചിത്രത്തിൽ പിന്നീട് വിജയത്തിലേക്ക് എത്തുന്നതാണ് ഇതിവൃത്തം. കോർട്ട് റൂം ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ ജീത്തു ജോസഫും നിടുയം അഭിഭാഷകയുമായ ശാന്തി മായാദേവിയും ചേർന്നാണ്.

Advertisement