640 കോടിയുടെ ഇൻഷൂറൻസുണ്ട്; ശ്രീദേവി ബോണി കപൂറിനെ വിശ്വസിച്ച് കണ്ടിടത്തെല്ലാം ഒപ്പുവെച്ചു; സ്വത്തെല്ലാം വിറ്റ് ആഡംബര ജീവിതം; ബാക്കിയായത് വീട് മാത്രമെന്ന് സുഹൃത്ത്

82926

ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറാണ് ശ്രീദേവി. പേര് പോലെ തന്നെ ശ്രീത്വം തുളുമ്പുന്ന നിഷ്‌ക്കളങ്ക മുഖവുമായി വന്ന് ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരം ലോകത്തോട് വിടപറഞ്ഞത് അപ്രതീക്ഷിതമായാണ്. താരം ഇപ്പോഴും ജീവിച്ചിരിക്കുന്നില്ലെന്ന് വിശ്വസിക്കാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. ശ്രീദേവി അവസാനമായി അഭിനയിച്ച മാം എന്ന സിനിമയിലൂടെ താരത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാൽ അത് ഏറ്റുവാങ്ങാൻ താരം ഉണ്ടായിരുന്നില്ല എന്നതും പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി

സൗന്ദര്യ സംരക്ഷണത്തിനായി എത്ര പണംചെലവഴിക്കാനും ഏതറ്റം വരെ പോകാനും തയ്യാറായിരുന്നു ശ്രീദേവിയെന്ന് പറയുകയാണ് നടിയുടെ ബാല്യ കാല സുഹൃത്തും നടിയുമായ കുട്ടി പദ്മിനി. ബോണി കപൂർ നിർമ്മാതാവ് ആയിരുന്നെങ്കിലും ഒരു രണ്ടാം കെട്ടുകാരനായതിനാൽ തന്നെ അദ്ദേഹത്തെ വിവാഹം കഴിക്കുന്നത് ആർക്കും തന്നെ ഇഷ്ടമല്ലായിരുന്നുവെന്നാണ് കുട്ടി പദ്മിനി പറയുന്നത്.

Advertisements

ശ്രീദേവിയുടെ എല്ലാം അവരുടെ അമ്മ ആയിരുന്നു. അമ്മയുടെ മരണത്തോടെയാണ് അവർ ബോണി കപൂറിന്റെ സ്‌നേഹത്തിൽ ശ്രീദേവി വീണുപോയത്. വിവാഹിതനും കുട്ടികളും ഉണ്ടായിരുന്ന ബോണിയോട് ശ്രീദേവി ആദ്യ ഭാര്യയെ ഒഴിഞ്ഞിട്ട് വരാൻ പറഞ്ഞു. അങ്ങനെ ആ വിവാഹ മോചനത്തിന് ശേഷം ശ്രീദേവിയും ബോണിയും വിവാഹിതരാവുകയായിരുന്നു എന്നും അവർ പറയുന്നു.

ALSO READ- മമ്മൂട്ടിയുടെ ചിത്രത്തിൽ ഖുശ്ബുവിന്റെ വേഷം തനിക്ക് പറഞ്ഞുവെച്ചതായിരുന്നു; ഒടുവിൽ രഞ്ജിത്ത് കുറേ ചീത്ത വിളിച്ചു: വെളിപ്പെടുത്തി രേഖ മേനോൻ

പിന്നീട്. ഒരിക്കൽ വിവാഹത്തിന് മുമ്പ് ഞാൻ ശ്രീദേവിയെ ഒരിക്കൽ കണ്ടിരുന്നു, അപ്പോൾ ഞാൻ ചോദിച്ചു, നീ എന്തിനാണ് ഇങ്ങനെ ഒരു രണ്ടാം കെട്ടുകാരനെ വിവാഹം ചെയ്യുന്നത്. നിന്നെ വിവാഹം കഴിക്കാനായി എത്രയോ പേരാണ് കാത്ത് കിടക്കുന്നത്. ഒരു കുടുംബത്തിന്റെ കണ്ണുനീർ വീഴ്ത്തിയിട്ട് വേണോ നിനക്ക് വിവാഹം കഴിക്കാൻ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാകില്ല, അതിനെ കുറിച്ച് ഒന്നും പറയണ്ടാ എന്ന് പറഞ്ഞു അവൾ ദേഷ്യപ്പെടുകയായിരുന്നു. ശ്രീദേവിക്ക് തന്നോട് ആ പിണക്കം കുറച്ച് അധികം നാൾ ഉണ്ടായിരുന്നെന്നും സുഹൃത്ത് വെളിപ്പെടുത്തി.

കൂടാതെ, ശ്രീദേവി ഒരുപാട് പണം ചിലവാക്കുന്ന്‌ന ആളായിരുന്നു. അവർ സൗന്ദര്യം നഷ്ടപ്പെടുമോ എന്ന് ഓർത്ത് ഒരുപാട് പ്ലാസ്റ്റിക്ക് സർജറികൾ ലണ്ടനിൽ പോയി ചെയ്തിരുന്നു. ഇപ്പോഴാകട്ട, ശ്രീദേവിയുടെ കുട്ടികളും നല്ല പോലെ പണം ചെലവഴിക്കുന്നുണ്ട്. അതിനാൽ ധാരാളം പ്രോപ്പർട്ടികൾ വിറ്റിട്ടുണ്ട്. ഒരു ഘട്ടത്തിൽ ശ്രീദേവിയുടെ സഹോദരി ലത സ്വത്തുക്കളുടെ പേരിൽ കേസ് കൊടുത്തു. ലതയെ ഒരിക്കൽ കണ്ടപ്പോൾ ശ്രീയോട് നീ ചെയ്തത് തെറ്റല്ലേ, അവൾ സമ്പാദിച്ച പണല്ലേ എന്ന് താൻ ചോദിച്ചിരുന്നെന്നും പദ്മിനി പറയുന്നു.

ALSO READ-എന്നെ ആരും വന്ന് പ്രൊപ്പോസ് ചെയ്തിട്ടില്ല; ഭയങ്കര സങ്കടമായിരുന്നു; അന്ന് അവനെ പ്രേമിച്ചത് പ്രേമം തോന്നിയിട്ടല്ല; ഒരു കാമുകനുണ്ടാകാൻ ആഗ്രഹിച്ചിട്ട്: അനാർക്കലി

എന്നാൽ അന്ന് ലത പറഞ്ഞത് ബോണി കപൂറിനെ പൂർണമായും വിശ്വസിച്ച് കണ്ടിടത്തെല്ലാം ശ്രീദേവി ഒപ്പുവെക്കുന്നുവെന്നാണ്. എല്ലാം വിറ്റ് തുലയ്ക്കുന്നു. ശ്രീദേവിക്ക് കോടികളുടെ സ്വത്തുക്കളുണ്ടായിരുന്നു. എല്ലാം പോയി ഇപ്പോൾ ആകെയുള്ളത് സിഐടി നഗറിലെ വീടാണെന്നും ബാക്കിയെല്ലാം വിറ്റെന്നും ലത പറഞ്ഞു.

ശ്രീദേവിക്ക് 640 കോടിയുടെ ഇൻഷൂറൻസുണ്ട്. ആ പണത്തിനായി കൊ ല നടന്നതാണെന്ന് ആരോപിച്ച് അന്ന് ഒരാൾ കേസ് കൊടുത്തിരുന്നു. പക്ഷെ ആ കേസ് തള്ളിപ്പോയെന്നും പദ്മിനി പറഞ്ഞു.
കൂടാതെ ആഴ്ച തോറും മൂന്നര ലക്ഷം രൂപയോളം മൂന്ന് പേരുടെയും ഡ്രസിനും ആഭരണങ്ങൾക്കുമായി ശ്രീദേവിയുടെ മക്കൾ പണം ചിലവാക്കുന്നുണ്ടെന്നും പദ്മിനി പറഞ്ഞു.

Advertisement