അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ല; കാന്‍സറായിരുന്നു; അമ്മ പോയതോടെ ഡിപ്രഷനിലായി; വെളിപ്പെടുത്തി പ്രിയതാരം ശ്രീകല

331

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശ്രീകല ശശീധരന്‍. എന്റെ മാനസപുത്രി സീരിയലിലെ സോഫിയ എന്ന കഥാപാത്രമാണ് ശ്രീകലയ്ക്ക് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. അക്കാലത്ത് സീരിയല്‍ ലോകം ഏറെ ചര്‍ച്ചയാക്കിയ കഥയും കഥാപാത്രവുമായിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോട് കൂടി ശ്രീകലയും അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ശേഷം തിരിച്ച് വരവ് നടത്തിയെങ്കിലും രണ്ടാമതും അമ്മയായിരിക്കുകയാണിപ്പോള്‍.

2012 ല്‍ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയ ജീവിതത്തില്‍ നിന്നും ശ്രീകല മാറി നിന്നത്. 2013 ല്‍ ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുക്കുകയും ചെയ്തു. അഭിനയം നിര്‍ത്തി ഭര്‍ത്താവിന്റെ കൂടെ വിദേശത്തേക്ക് പോയ നടി കഴിഞ്ഞ വര്‍ഷമാണ് ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. മകളുടെ ജനനത്തിന് കൂടെ നിന്ന് സഹായിച്ച ഡോക്ടര്‍ അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ശ്രീകല എത്തിയിരുന്നു.

Advertisements

അതേസമയം തന്റെ അമ്മയെ കുറിച്ച് സങ്കടത്തോടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ താരം. തന്റെ എല്ലാം ആയിരുന്നു അമ്മയെന്നും അസുഖം ബാധിച്ച് അമ്മ മരിച്ചതോടെ താന്‍ ഡിപ്രഷനിലായെന്നും ശ്രീകല പറയുന്നു.

അമ്മയായിരുന്നു ലൊക്കേഷനില്‍ പോലും കൂടെ വന്നിരുന്നത്. എപ്പോഴും കൂടെ തന്നെയായിരുന്നു. എല്ലാ കാര്യങ്ങളും നോക്കും. എന്ത് ചെയ്യുമ്പോഴും അമ്മയോട് പറയുമായിരുന്നു. ചില സമയത്ത് ഉറക്കമായിരിക്കും. അല്ലേല്‍ ലളിതസഹസ്രനാമം വായിച്ചിരിക്കുകയായിരിക്കുമെന്നും താരം പറയുന്നു.

ALSO READ- വില്ലനും നായകനുമല്ല, തിരക്കഥയാണ് താരം! മോണ്‍സ്റ്റര്‍ ഇതുവരെ മലയാളത്തില്‍ അവതരിപ്പിക്കാത്ത പ്രമേയം: മോഹന്‍ലാല്‍

ഒരിക്കല്‍ ഷൂട്ടിങിനിടെ അമ്മ ഉറങ്ങുകയായിരുന്നു. തൊട്ടപ്പുറത്തെ വീട്ടിലേക്ക് മാറുമ്പോള്‍ അത് അമ്മയോട് പറയാന്‍ വിട്ടുപോയി. പിന്നീട് ഇതറിഞ്ഞ് നിന്നെ സംരക്ഷിക്കാനായാണ് ഞാന്‍ വന്നത്. എന്നിട്ട് എന്നോട് പറയാതെ പോവുന്നതെങ്ങോട്ടാ എന്ന് ചോദിച്ച് അമ്മ ചൂടായെന്നും ഇതുപോലെ എല്ലാ കാര്യങ്ങളും അമ്മയോട് പറയണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു എന്നും താരം പറയുന്നു.

തന്റെ ബെസ്റ്റ് ഫ്രണ്ട് അമ്മയായിരുന്നു. ചേച്ചിയോട് പറയുന്ന കാര്യങ്ങളേക്കാള്‍ തന്നോടായിരുന്നു കൂടുതല്‍ സംസാരിച്ചിരുന്നത്. അമ്മ പോയപ്പോള്‍ വല്ലാത്തൊരു ഒറ്റപ്പെടലിലേക്ക് വീണുപോയി.

അമ്മ മരിച്ചതോടെ നല്ല ഡിപ്രഷനിലായിരുന്നു. ആ സമയത്ത് വിപിനേട്ടന്‍ യുകെയിലായിരുന്നു. അമ്മയ്ക്ക് ലിവര്‍ സിറോസിസ് വന്നിരുന്നു. എന്നാല്‍ 10 വര്‍ഷത്തോളം കുഴപ്പമുണ്ടാവില്ല എന്നാണ് പറഞ്ഞിരുന്നത്. അതിനിടയില്‍ അമ്മ ബാത്ത്‌റൂമില്‍ വീണു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നടുവിന് ആയിരുന്നു പരിക്ക്. ആ സമയത്താണ് അമ്മയ്ക്ക് മൈലോമ എന്ന ക്യാന്‍സറാണ് എന്നറിഞ്ഞത്.

ALSO READ- വലിയ തറവാട്ടിലാണ് ജനിച്ചത്, അതിന്റെ പ്രിവില്യേജ് ഉണ്ടായിരുന്നു; പ്രേമിച്ച പെണ്‍കുട്ടിയുമായി സെക്സ് ചെയ്യാനോ ഉമ്മ വയ്ക്കാനോ കഴിഞ്ഞില്ല, നീ ആണല്ലേ എന്ന് അവള്‍ ചോദിച്ചതോടെ കുറ്റബോധമായി: റിയ ഐഷ

എന്നാല്‍ മരിക്കുവോളം അമ്മ അറിഞ്ഞിരുന്നില്ല കാന്‍സറുണ്ടായിരുന്നുവെന്ന്. ആ മരുന്ന് ലിവറിനെ ബാധിക്കാന്‍ തുടങ്ങി. അങ്ങനെയാണ് അമ്മ പോയതെന്നും ശ്രീകല കണ്ണീകോടെ പറയുന്നു.

അതേസമയം, ആശുപത്രിയില്‍ കിടക്കുമ്പോഴും തന്നെ കുറിച്ചായിരുന്നു ചിന്ത. മോളേ വര്‍ക്കായോ എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസവും മുന്‍പും വര്‍ക്കിനെ കുറിച്ച് ചോദിച്ചിരുന്നു. എനിക്ക് നടുവേദനയെന്ന് പറഞ്ഞപ്പോള്‍ കിടന്നിരുന്ന സമയത്തും അമ്മ മോളടുത്തിരിക്ക്, ഞാന്‍ തടവിത്തരാമെന്ന് പറയുന്നുണ്ടായിരുന്നു.

അങ്ങനെ ഇനിയൊരാളുംപറയില്ലല്ലോ, ആ സ്നേഹം ഇനിയൊരിക്കലും കിട്ടില്ലല്ലോയെന്ന് പറഞ്ഞ് ശ്രീകല വികാരഭരിതയാവുകയും പൊട്ടിക്കരയുകയും ചെയ്തു. അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇന്നും ജീവിതത്തിലില്ലെന്നും ശ്രീകല വെളിപ്പെടുത്തുന്നു.

Advertisement