തുണി മാറിയിരുന്നത് മരത്തിന്റെ ചുവട്ടിൽ; ഇന്നത്തെ സീരിയലുകൾ പോലെയാണ് അന്നത്തെ സിനിമ ഷൂട്ടിങ്ങ്; തന്റെ അഭിനയ ജീവിതം വ്യക്തമാക്കി ശ്രീലത നമ്പൂതിരി

140

അറുപതുകളിൽ അഭിനയം തുടങ്ങി ഇപ്പോഴും അഭിനിയച്ച് കൊണ്ടിരിക്കുന്ന നടിയാണ് ശ്രീലത നമ്പൂതിരി. സിനിമക്ക് പുറമേ ടെലിവിഷൻ സീരിയലുകളിലും താരം തന്റെ അഭിനയം തുടരുന്നുണ്ട്. ഇപ്പോഴിതാ അമൃത ടിവിയിലെ റെഡ് കാർപറ്റ് പരിപാടിയിൽ തന്റെ അഭിനയ കാലഘട്ടത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

രാവിലെ അഞ്ചരക്കാണ് ഷൂട്ടിങ്ങിനായി നമ്മളെ കൊണ്ട് വരിക. ഡയലോഗ് പഠിപ്പിക്കുന്നത് മേക്കപ്പിടുന്ന സമയത്താണ്. അപ്പോൾ തന്നെ സീനുകളെ കുറിച്ചും പറഞ്ഞു തരും. ഇന്നത്തെ പോലെ പ്രോംപ്റ്റിങ്ങ് ഒന്നും ഇല്ല. ഇന്ന് അങ്ങനെ അല്ല. പ്രോംപ്റ്റിങ്ങ് ഇല്ലാതെ ഡയലോഗ് പറയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ആ ഡയലോഗിന് അനുസരിച്ച് നമുക്ക് റിയലായി ചെയ്യാം.

Advertisements

Also Read
സിൽക്ക് സ്മിതയോട് എനിക്ക് ദേഷ്യമുണ്ടായിരുന്നു; മലയാളത്തിൽ എനിക്ക് ദിലീപിനൊപ്പം അഭിനയിക്കാൻ ആഗഹമുണ്ട്; വെളിപ്പെടുത്തി ഷക്കീല

1968 മുതൽ 1980 വരെ പന്ത്രണ്ട് വർഷമേ ഞാൻ സിനിമയിൽ അഭിനയിച്ചിരുന്നുള്ളു. അന്ന് ഞാൻ ആകെ അഭിനയിച്ചത് 240 ഓളം സിനിമകളിലാണ്. ഒരു സിനിമ തീരാൻ അന്നൊക്കെ 20 ദിവസം മതി. ഇന്നത്തെ സീരിയലുകൾ പോലെയാണ് അന്നത്തെ സിനിമകൾ എടുക്കുന്നത്. പിന്നെ അന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ആയത്‌കൊണ്ട് കളർ സാരികൾ ഒന്നും ഉടുത്തിട്ടും കാര്യം ഇല്ല.

സെറ്റ് സാരിയാണ് ഉടുക്കുന്നതെങ്കിൽ ആ സാരി മഞ്ഞ നിറത്തിൽ മുക്കിയെടുക്കും. എന്നിട്ടാണ് അത് നമ്മൾ ഉടുക്കുന്നത്. എന്തിനാണ് അങ്ങനെ കളർ മാറ്റുന്നതെന്ന് ചോദിച്ചാൽ എനിക്കറിയില്ല, ചിലപ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയുടെ എന്തെങ്കിലും കുഴപ്പം കൊണ്ടാവാം. ഇങ്ങനെ ചെയ്യുന്നതോടെ കൂടുതൽ ബ്രൈറ്റ് ആയി കാണുമെന്ന് തോന്നുന്നു. പിന്നെ ഭയങ്കരമായി മേക്കപ്പ് ചെയ്യും. വലിയ വാലൊക്കെ ഇട്ടിട്ടാണ് കണ്ണെഴുതുന്നത്.

Also Read
ലാലിന്റെ നെറ്റിയിലും നെഞ്ചത്തും അയാൾക്ക് പറയാനുള്ള ഡയലോഗ് ഒട്ടിച്ചിരിക്കുകയായിരുന്നു; ഒരുപാട് നേരം നീണ്ട റിഹേഴ്‌സൽ കഴിഞ്ഞ് വില്ലൻ പറഞ്ഞ ഡയലോഗ് കേട്ട് ദിലീപ് കിടന്ന് ചിരിച്ച് തുടങ്ങി; ഷൂട്ടിങ്ങ് സെറ്റിലെ രസകരമയ അനുഭവം പങ്ക് വെച്ച് ജയറാം

ഇന്നത്തെ പോലെ ഡ്രസ് മാറാൻ കാരവാൻ ഒന്നും ഇല്ലാത്ത സമയമാണത്. ഷൂട്ടിങ്ങ് പുറത്താണെങ്കിൽ ഡ്രസ്സ് മാറുന്നത് ഏതെങ്കിലും മരത്തിന്റൈ ചുവട്ടിലായിരിക്കും. ആ സമയത്ത് രണ്ട് പേർ ചേർന്ന് ഒരു മുണ്ട് പിടിച്ച് തരും. അതിനുള്ളിൽ നിന്നുക്കൊണ്ടാണ് വസ്ത്രം മാറുന്നത്. അന്ന് ബാംഗ്ലൂരിലൊക്കെ ഷൂട്ടിന് പോയി തിരിച്ച് വരുമ്പോഴെക്കും കൈയ്യിലെ ബ്ലൗസ് കഴിഞ്ഞിട്ടുള്ള ഭാഗമെല്ലാം പൊളിഞ്ഞിരിക്കുന്നുണ്ടാവും. ഇപ്പോഴത്തെ നടികളെ കണ്ടാൽ മനസ്സിലാക്കാൻ പ്രയാസമാണ്, മുടിയെല്ലാം സ്‌ട്രൈറ്റൻ ചെയ്തിട്ടുണ്ടാവും. പണ്ടൊക്കെ അവരുടെ മുടി കണ്ടാൽ തന്നെ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് നായികമാർ നടന്നിരുന്നതെന്നും ശ്രീലത നമ്പൂതിരി വ്യക്തമാക്കി.

Advertisement