മൂന്നാം വിവാഹവാർഷികത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി കുടുംബത്തിലേക്ക്; പേളി മാണിക്ക് ആശംസകളുമായി ഭർത്താവ് ശ്രീനിഷ്

343

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനിൽ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വർധിപ്പിക്കുന്നത്.

പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Advertisements

ബിഗ്ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.ഇതിന് പിന്നാലെ പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

ALSO READ- ഞാൻ എന്റെ മു ല ക്ക ണ്ണുകളോ യോ നി ഭാഗമോ കാണിച്ചിട്ടില്ല, എന്റെ മൂഡിന് അനുസരിച്ചാണ് ഞാൻ വസ്ത്രങ്ങൾ ധരിക്കുന്നത്, മറയ്ക്കേണ്ടതെല്ലാം മറച്ചിട്ടുണ്ട്: തുറന്നടിച്ച് ലെച്ചു

നിലാ എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. അച്ഛനെയും അമ്മയെയും പോലെ നിരവധി ആരാധകരുണ്ട്. ഈയടുത്താണ് പേളിയും ശ്രീനിഷും തങ്ങളുടെ മൂന്നാം വിവാഹവാർഷികം ആഘോഷിച്ചത്. പിന്നാലെ മകളുടെ രണ്ടാം പിറന്നാളും താരകുടുംബം ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ശ്രീനിഷ് മറ്റൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

പേളി മാണിയുടെ പിറന്നാളാണ് കുടുംബത്തിന് ആഘോഷമായി വീണ്ടും എത്തിയിരിക്കുന്നത്. ‘എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക്, ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലേക്കും സന്തോഷവും സ്‌നേഹവും നിറയ്ക്കുന്നത് നീയാണ്. മനസ്സ് സന്തോഷിപ്പിക്കുന്ന, ഒരു പുഞ്ചിരി കൊണ്ട് എന്റെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടു വരുന്ന സ്ത്രീക്ക് പിറന്നാൾ ആശംസകൾ’- ശ്രീനിഷ് കുറിക്കുന്നു.

ALSO READ- മോഹൻലാലിന്റെ ആ സിനിമ സൂപ്പർ വിജയം ആയിട്ടും നിർമ്മാതാവായ എനിക്ക് ലഭിച്ചത് വെറും തുശ്ചമായ തുക: മണിയൻ പിള്ള രാജു പറഞ്ഞത്

‘സാഹസികതയും പൊട്ടിച്ചിരികളും സ്‌നേഹവും നിറഞ്ഞ മറ്റൊരു വർഷം. നീ എന്റെ കൂടെയുള്ളതിൽ ഞാനെന്നും കടപ്പെട്ടവനായിരിക്കും പിറന്നാൾ ആശംസകൾ പൊണ്ടാട്ടീ,’- സോഷ്യൽമീഡിയയിലൂടെ ശ്രീനിഷ് സന്തോഷം പങ്കുവെച്ചതിങ്ങനെ.

പേളിക്കൊപ്പമുള്ള രസകരമായ മുഹൂർത്തങ്ങൾ ചേർത്തൊരുക്കിയ ഒരു വീഡിയോയും ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകർ വീഡിയോയ്ക്ക് ആശംസകൾ അറിയിച്ചെത്തിയിരിക്കുകയാണ്.

2019 മെയ് 5 ആയിരുന്നു പേളി -ശ്രീനീഷ് വിവാഹം. ഹിന്ദു- ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം ഇരുവരും വീണ്ടും വിവാഹിതരായി.

Advertisement