നായികയായി അരങ്ങേറേണ്ടിയിരുന്നത് കമൽ സാറിന്റെ സിനിമയിൽ; എല്ലാം ഉറപ്പിച്ചതായിരുന്നു, എന്നാൽ ആ വേഷം ഷംന കൊണ്ടുപോയി; വിഷമം പറഞ്ഞ് ശ്രുതി ലക്ഷ്മി

102

ബിഗ് ബോസ് മലയാളത്തിന് ഇപ്പോൾ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികൾക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോൾ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ ലഭിച്ചത്.

അഞ്ചാം സീസൺ ബിഗ് ബോസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ മത്സരാർത്ഥികളിൽ പലരും ജീവിതത്തിൽ ഒത്തിരി കഷ്ടപ്പാടുകളും ദുഃഖങ്ങളും അനുഭവിച്ചിട്ടുള്ളവരാണ്. പല മത്സരാർത്ഥികളും ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.

Advertisements

ഇപ്പോൾ മത്സരം കുറച്ചുകൂടെ കടുത്തിരിക്കുകയാണ്. ഡബിൾ എവിക്ഷൻ കഴിഞ്ഞതോടെ പേടിയിലായിരിക്കുകയാണ് ഓരോ മത്സരാർത്ഥിയും. ഇപ്പോഴിതാ എന്റെ കഥ ടാസ്‌കിൽ ശ്രുതി ലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ യഥാർത്ഥ പേര് ശ്രുതി ജോസ് എന്നാണെന്ന് ശ്രുതി പറയുന്നു. ബാലതാരമായി അഭിനയിച്ച ആദ്യ സീരിയലിലെ ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ പേര് പിന്നീട് പേരിനൊപ്പം ചേർക്കുകയായിരുന്നു എന്ന് ശ്രുതി പറയുന്നു.

ALSO READ- കണ്ടാൽ തന്നെ 150 കിലോയുണ്ടല്ലോ, ഇതാണോ പുതിയ ലേഡി സൂപ്പർ ചാർ? മഞ്ജു പത്രോസിന് എതിരെ സോഷ്യൽമീഡിയ ആ ക്ര മണം

തന്റെ അമ്മ നാടക സീരിയൽ സിനിമ നടിയാണെന്നും അച്ഛന് സ്വന്തമായി നാടക ട്രൂപ്പൊക്കെ ഉണ്ടായിരുന്നുവെന്നും ശ്രുതി പറയുന്നു.താൻ സീരിയലിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയതെന്നും ശ്രുതി കൂട്ടിച്ചേർത്തു.

കൂടാതെ, സിനിമയിൽ നായികയായി അരങ്ങേറാൻ ലഭിച്ച അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്. മഞ്ഞിൽ വിരിഞ്ഞ പെൺകുട്ടി എന്ന ചിത്രത്തിൽ ശരിക്കും താനായിരുന്നു നായികയാവേണ്ടിയിരുന്നതെന്നും എന്നാൽ ആ കഥാപാത്രം തനിക്ക് നഷ്ടമായി എന്നും അതിൽ വിഷമമുണ്ടെന്നും ശ്രുതി പറഞ്ഞു.

ALSO READ- എനിക്ക് ബോയ് ഫ്രണ്ടുണ്ട്, എങ്കിൽ ഫിസിക്കൽ റിലേഷനും ഉണ്ടാവും; ഫീലിംഗ് ക്യാമറയ്ക്ക് മുന്നിൽ കാണിക്കേണ്ട ആവശ്യമില്ല; കിടന്ന് മറിഞ്ഞിട്ട് സ്‌ക്രിപ്റ്റ് ഡിമാന്റ് എന്ന് വിമർശനത്തോട് സ്വാസിക

വർണ്ണക്കാഴ്ചകൾ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ കമൽ സാറിന്റെ ഒരു സിനിമയിലേക്ക് നായികയെ വേണമെന്ന് പറഞ്ഞിട്ട് കുടുംബത്തോടൊപ്പം എറണാകുളത്ത് വന്നു. ആ ചിത്രത്തിലെ നായകനുമായി എന്നെ അഭിനയിപ്പിച്ച് നോക്കി. അഭിനയിക്കുമോ എന്ന് അറിയാനല്ലെന്നും മാച്ചിംഗ് നോക്കാനാണെന്നും കമൽ സാർ പറഞ്ഞിരുന്നെന്നും ശ്രുതി വെളിപ്പെടുത്തി.

അക്കാര്യം, അത് ഫിക്സ് ആയിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് ഫോണിൽ വിളിച്ച് പറഞ്ഞു, സിനിമയിൽ നിന്ന് മാറി എന്ന്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയായിരുന്നു അത്. അത് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ അതായേനെ നായിക ആയിട്ട് തന്റെ തുടക്കം. അത് മിസ് ആയപ്പോൾ ഭയങ്കര വിഷമം തോന്നിയെന്നും ശ്രുതി പറയുന്നു.

ആ വേഷത്തിലേക്ക് പിന്നെ എത്തിയത് ഷംന കാസിം ആയിരുന്നു. സിനിമയിലേക്കുള്ള ഷംന കാസിമിന്റെ അരങ്ങേറ്റവും അതായിരുന്നു.

അതേസമയം, താനൊരു സ്ട്രോങ് വുമൺ അല്ലെന്നും അങ്ങനെയാണ് താനെന്ന് വിശ്വസിക്കുന്നില്ലെന്നും തനിക്ക് പ്രശ്നങ്ങളിൽ ഇടപെടാൻ ഭയങ്കര പേടിയാണെന്നും ആവശ്യമെങ്കിൽ മാത്രമേ അഭിപ്രായം പറയാറുള്ളൂവെന്നും ശ്രുതി പറയുന്നു.

Advertisement