കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ, ഇപ്പോൾ എന്റെ മകനും; രഞ്ജി പണിക്കർ

20

കേരളം കയ്യടിച്ചിട്ടുള്ള സ്ത്രീവിരുദ്ധ സംഭാഷണങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിൽ വലിയരീതിയിലുള്ള വിമർശനങ്ങൾ ഉയർന്നത് അടുത്തകാലത്താണ്.

ഇതോടെ ഇത്തരം സംഭാഷണങ്ങൾ എഴുതിയവരും വിമർശിക്കപ്പെട്ടു. ആ കൂട്ടത്തിൽ മുൻപന്തിയിലായിരുന്നു തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ സ്ഥാനം.

Advertisements

ദി കിംഗ്, കമ്മീഷ്ണർ, ലേലം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം എഴുതിയ സംഭാഷണങ്ങളെല്ലാം ഇത്തരത്തിൽ ചർച്ചയായി.

അവസാനം സ്ത്രീവിരുദ്ധ എഴുത്തിന്റെ പേരിൽ രഞ്ജി പണിക്കർ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.

അദ്ദേഹത്തിന്റെ മകൻ നിധിൻ രഞ്ജി പണിക്കറും മമ്മൂട്ടി ചിത്രം കസബയുടെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു.

താൻ കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരിൽ ഒരാളാണ് താൻ എന്നാണ് രഞ്ജി പണിക്കർ പറയുന്നത്.

വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് രഞ്ജി പണിക്കർ ആത്മവിമർശനം നടത്തിയത്.

‘ഈ കേരളസംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ. കസബ എന്ന ചിത്രം സംവിധാനം ചെയ്തതിനു ശേഷം കുറച്ച് എന്റെ മകനും പകർന്ന് എടുത്തിട്ടുണ്ട്.

ഈ സ്ത്രീവിരുദ്ധപാപത്തിന്റെ കറ കഴുകിക്കളയാൻ എന്നെ സഹായിക്കുന്നത്, ഓം ശാന്തി ഓശാന, വിജയ് സൂപ്പർ പോലെയുള്ള സിനിമകളിലെ നല്ല അച്ഛൻ കഥാപാത്രങ്ങളാണ്.’ രഞ്ജി പണിക്കർ പറഞ്ഞു.

രണ്ട് ചിത്രത്തിലും അച്ഛന്റേയും മകളുടേയും ബന്ധമാണ് പറയുന്നത്. എന്നാൽ പെൺകുട്ടിയും അച്ഛനും തമ്മിലുള്ള ബന്ധം അനുഭവിച്ച് അറിയാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement