സഹപ്രവർത്തകരിൽ നിന്ന് മോശം അനുഭവം ഒരുപാട് ഉണ്ടായിട്ടുണ്ട്: തുറന്ന് പറഞ്ഞ് നടി സമീറ റെഡ്ഡി

22

സിനിമയിലെ സഹപ്രവർത്തകരിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി സമീറ റെഡ്ഡി.

കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങൾ യാഥാർഥ്യമാണെന്നും വനിതാ സിനിമാ പ്രവർത്തകർ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് സിനിമാ മേഖലയിൽ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതെന്നും താരം പറഞ്ഞു.

Advertisements

സ്ത്രീകൾ കേവലം ഒരു ഉപഭോഗ വസ്തുവല്ല എന്ന് മനസ്സിലാക്കണം. ഒരുപാട് തവണ എനിക്കും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പലരും ദുരദ്ദേശത്തോടെ എന്നെ സമീപിച്ചിട്ടുമുണ്ട് സമൂഹം സ്ത്രീകളെയും പുരുഷൻമാരെയും രണ്ടു തട്ടിലാണ് കാണുന്നതെന്നും സമീറ പറഞ്ഞു.

എന്നാൽ അത് മാറുമെന്നും തുല്യമായി പരിഗണിക്കപ്പെടുമെന്നും താൻ പ്രത്യാശിക്കുന്നതായും നടി പറഞ്ഞു. ബിഹൈൻഡ് വുഡിന് നൽകിയ അഭിമുഖത്തിലാണ് സമീറയുടെ തുറന്നുപറച്ചിൽ.

സിനിമയിൽ അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒരു വിഷയം വനിതാ സിനിമാ പ്രവർത്തകർ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്.

ഒരുപാട് തവണ എനിക്കും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലരും ദുരദ്ദേശത്തോടെ എന്നെ സമീപിച്ചിട്ടുമുണ്ട്. സ്ത്രീകൾ കേവലം ഒരു ഉപഭോഗ വസ്തുവല്ല എന്ന് മനസ്സിലാക്കണം.

ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് തെന്നിന്ത്യൻ സിനിമകളിലേക്ക് സമീറ എത്തിയത്.

ഗൗതം മേനോൻ സംവിധാനം ചെയ്ത വാരണം ആയിരം എന്ന സിനിമയിൽ സൂര്യയുടെ നായികയായാണ് സമീറ പ്രേക്ഷകരുടെ പ്രീതി നേടിയത്.

പിന്നീട് മലയാളത്തിലടക്കം നിരവധി സിനിമകളിൽ നായികയായി. 2014ൽ വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം.

Advertisement