അപ്പുവിന്റെ രണ്ടാമങ്കം കാണാന്‍ അമ്മയെത്തി: വീഡിയോ

39

മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ കാണാന്‍ അമ്മ സുചിത്ര എത്തി. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം കാണാന്‍ കുടുംബ സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍, ഭാര്യ ശാന്തി എന്നിവര്‍ക്കൊപ്പമാണ് ആദ്യ ഷോയ്ക്ക് സുചിത്ര എത്തിയത്.

Advertisements

അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ആദ്യ പകുതി പിന്നിടുമ്പോള്‍ ഒരു പ്രണയ-കുടുംബചിത്രം എന്ന നിലയ്ക്കാണ് കൈയ്യടി നേടുന്നത്. പ്രണവിന്റെ അഭിനയവും ഏറെ ശ്രദ്ധേയമാകുന്നു.

പ്രണവിനൊപ്പം അരുൺ ഗോപി എന്ന സംവിധായകന്റെയും രണ്ടാമൂഴമാണ്‌ ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. അത് കൊണ്ടു തന്നെ ഇരുവരുടെയും കരിയറിലെ നിർണായക ചിത്രമാകുന്നതിനൊപ്പം തന്നെ, പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയും ചിത്രം സമ്മാനിക്കുന്നുണ്ട്. സായ എന്ന പുതുമുഖമാണ് ചിത്രത്തിലെ നായിക.

പേരിൽ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സൂപ്പര്‍ ഹിറ്റ്‌ മോഹന്‍ലാല്‍ ചിത്രത്തോട് സാമ്യം പുലർത്തുന്നതും മോഹന്‍ലാലിന്‍റെ മകന്‍ നായകന്‍ ആകുന്നു എന്നതും ഒക്കെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ‘ഹൈ പോയിന്റ്‌സ്’ ആണെന്ന് പറയാം.

‘ഇരുപതാം നൂറ്റാണ്ടി’ൽ സുരേഷ് ഗോപിയുടെ റോളിനെ പോലെ, ഈ സിനിമയിൽ മകൻ ഗോകുൽ സുരേഷിന്റെ ഒരു അതിഥി വേഷമുണ്ട് താനും.

Advertisement