‘അയ്യനെ പുറത്തു നിന്ന് കണ്ടാല്‍ പോര, അകത്തു നിന്ന് തഴുകണം; അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം’; എക്കാലത്തേയും ആഗ്രഹം പറഞ്ഞ് സുരേഷ് ഗോപി

75

മലയാളി സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് സുരേഷ് ഗോപി. ഒരു നല്ല നടന്‍ മാത്രമല്ല, മനുഷ്യസ്നേഹിയും രാഷ്ട്രീയപ്രവര്‍ത്തകനും കൂടിയാണ്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാന്‍ താരത്തിന് ഒരു മടിയുമില്ല. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരം നിരവധി പേരുടെ കണ്ണീരൊപ്പാന്‍ കൂടെയുണ്ട്.

ഇപ്പോഴിതാ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ഒരു മത്സരത്തിന് തയ്യാറെടുക്കുകയാണ് സുരേഷ് ഗോപി. ഇതിനു മുന്നോടിയായി ഒരു മാര്‍ച്ചും സുരേഷ് ഗോപി തൃശൂരില്‍ നടത്തിയിരുന്നു. പിന്നാലെ സുരേഷ് ഗോപി പറയുന്ന ഓരോ വാക്കുകളും വിവാദമായിക്കൊണ്ടിരിക്കുകയാണ്.

Advertisements

ഇപ്പോഴിതാ സുരേഷ് ഗോപി പറഞ്ഞ അഭിപ്രായം വലിയചര്‍ച്ചയാവുകയാണ്. തനിക്ക് അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. തനിക്ക് ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണമെന്നും അതിന് താഴമണ്‍ കുടുംബത്തില്‍ ജനിക്കണമെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

ALSO READ- മരണം വരെ ഞാന്‍ അദ്ദേഹത്തെ വെറുക്കില്ല, അദ്ദേഹത്തിന് നല്ലത് മാത്രം ഉണ്ടാവണം എന്നാണ് ആഗ്രഹം ; അഭയ

താരത്തിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കിയവരാണ് തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം നടത്തിയതെന്നാണ് സുരേഷ് ഗോപി ഇതിനോട് പ്രതികരിച്ചത്. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരവേദിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘തനിക്ക് അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്നാണ് ആഗ്രഹം. കാരണം ശബരിമലയില്‍ അയ്യനെ പുറത്തു നിന്ന് കണ്ടാല്‍ പോര. അകത്തു നിന്ന് തഴുകണം. അതെന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാന്‍ അവകാശമില്ല.’

ALSO READ- ഒരേ വസ്ത്രം ആയതുകൊണ്ട് അവര്‍ എന്നോട് മാറ്റാന്‍ ആവശ്യപ്പെട്ടു; അഭിമുഖത്തിനിടെ തന്നെ വേദനിപ്പിച്ച സംഭവത്തെ കുറിച്ച് ദിവ്യ ദര്‍ശിനി

‘രാജീവരുടെ അടുത്ത് എത്രയോ തവണ പറഞ്ഞിരിക്കുന്നു, എത്രയും വേഗം മരിച്ച് പുനര്‍ജനിച്ച് നിങ്ങളുടെ താഴമണ്‍ കുടുംബത്തില്‍ ജനിക്കണമെന്ന്. നിങ്ങള്‍ ചെയ്യുന്നത് പോലെ തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണമെന്ന്.’

‘ഇക്കാര്യം പറഞ്ഞതിനാണ് 2016ല്‍ വിവാദത്തില്‍പ്പെട്ടത്. എനിക്ക് ബ്രാഹ്‌മണനാകണം എന്ന രീതിയില്‍ രാഷ്ട്രീയം തൊഴിലാക്കിയവര്‍ ഇത് ദുര്‍വ്യാഖ്യാനം നടത്തി’- എന്നാണ് താരം പറയുന്നത്.അതേസമയം, തന്റെ വാക്കുകള്‍ ഇങ്ങനെ വ്യാഖ്യാനം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല എന്നും സുരേഷ് ഗോപി പറയുകയാണ്.

Advertisement