പല സുഹൃത്തുക്കള്‍ ചോദിച്ചു കൈയും കാലും മനസ്സും കെട്ടിയിടാന്‍ വീട്ടിലെ ഭാര്യക്ക് ആകുന്നില്ലേ എന്ന് , എനിക്ക് കിട്ടിയ ഈ അംഗീകാരം ഹൃദയം കൊണ്ട് രാധികയ്ക്ക് നല്‍കുന്നു; സുരേഷ് ഗോപി

89

‘എന്തോ ഇഷ്ടമാണ് നടന്‍ സുരേഷ് ഗോപിയെ എല്ലാവര്‍ക്കും’. അഭിനയത്തോടൊപ്പം തന്നെ സാമൂഹിക പ്രവര്‍ത്തനത്തിലും സജീവം ആണ് അദ്ദേഹം. താരത്തിന്റെ വിശേഷം അറിയാന്‍ ആരാധകര്‍ക്കും വലിയ ഇഷ്ടമാണ്. 

അതേസമയം കഴിഞ്ഞ ദിവസം വെണ്‍പാലവട്ടം ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ വെണ്‍പാലവട്ടത്തമ്മ ശ്രീചക്ര പുരസ്‌കാരം സുരേഷ് ഗോപി ഏറ്റുവാങ്ങിയിരുന്നു. ഒരു ലക്ഷം രൂപയും പഞ്ചലോഹനിര്‍മ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്‌കാരം.

Advertisements

പുരസ്‌കാര വേദിയില്‍ വച്ച് സുരേഷ് ഗോപി ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

അടൂര്‍ പ്രകാശ് പറഞ്ഞതുപോലെയും, ഗോകുലം ഗോപാലേട്ടന്‍ പറഞ്ഞതുപോലെയും ഇതൊരു സാമൂഹിക പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ആണെങ്കില്‍ അത് ഏറ്റുവാങ്ങേണ്ടത് എന്റെ സഹധര്‍മ്മിണിയാണ് എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. കാരണം അവള്‍ ഒരുത്തിയാണ് എല്ലാ കാര്യങ്ങളും ചെയ്തുകൂടെ നിന്നിട്ടുള്ളത്.

എന്നോട് പല തവണ പല സുഹൃത്തുക്കള്‍ ചോദിച്ചിട്ടുണ്ട്. കൈയും കാലും മനസ്സും കെട്ടിയിടാന്‍ വീട്ടിലെ ഭാര്യക്ക് ആകുന്നില്ലേ എന്ന്. അങ്ങനെ ഉള്ള ചോദ്യം തന്നെയാണ് അവള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം. അതുകൊണ്ട് ഞാന്‍ അമ്മയുടെ സാമിപ്യം, എനിക്ക് കിട്ടിയ ഈ അംഗീകാരം ഹൃദയം കൊണ്ട് രാധികയ്ക്ക് നല്‍കുകയാണ്. തെറ്റാണ് എങ്കില്‍ ക്ഷമിക്കുക. ഒരുപാട് സന്തോഷം എനിക്ക് ഇങ്ങനെ ഒരു വേദിയില്‍ അവസരം നല്‍കിയതിന് സുരേഷ് ഗോപി പറഞ്ഞത്.

 

Advertisement