ക്യൂട്ട് ; സൂര്യക്കൊപ്പം ഉള്ള വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് ജ്യോതിക

23

മലയാളത്തില്‍ അടക്കം നിരവധി ആരാധകരാണ് സൂര്യയ്ക്കും ജ്യോതികയ്ക്കും. ഇരുവരും ഒന്നിച്ച് തമിഴ് സിനിമ ലോകത്ത് തിളങ്ങിയിരുന്ന കാലത്ത് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന ജ്യോതിക ശക്തമായി തിരിച്ചുവരവ് നടത്തി.

Advertisements

രണ്ടാം വരവില്‍ ഫിറ്റ്‌നെസിലും ഏറെ ശ്രദ്ധ കൊടുത്തു. അതേസമയം സൂര്യ അന്നും ഇന്നും അഭിനയത്തില്‍ സജീവമാണ്. ഇപ്പോഴിതാ ഈ ദമ്പതികളുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. രണ്ടുപേരും ഒന്നിച്ച് ജിമ്മില്‍ നിന്ന് വര്‍ക്കൗട്ട് ചെയ്യുന്നതാണ് വീഡിയോ. ഏറെ രസകരം തന്നെ. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ ദമ്പതികളുടെ വീഡിയോ.

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്തായാലും സൂര്യയുടെ കങ്കുവ ഒരു ദൃശ്യ വിസ്മയമായിരിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കങ്കുവയിലെ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും എന്നും അടുത്തിടെ സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സൂര്യ നായകനാകുന്ന കങ്കുവയുടെ തിരക്കഥയും സംവിധാനവും സിരുത്തൈ ശിവയാണ്.

 

 

Advertisement