അതേക്കുറിച്ച് ചോദിച്ചാൽ ഞങ്ങൾ അസ്വസ്ഥരാവും ; സിനിമയിലെ ചുംബനരംഗത്തെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോഴുള്ള സായ് പല്ലവിയുടെ മറുപടി

80

മലയാളത്തിന്റെ യുവസൂപ്പർതാരം നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സായി പല്ലവി. 2015ൽ പുറത്തിറങ്ങിയ കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്ത പ്രേമത്തിലെ 3 നായികമാരിൽ ഒരാളായി ആയിരുന്നു സായി പല്ലവി എത്തിയത്.

പ്രേമത്തിലെ മലർ എന്ന കഥാപാത്രത്തെ മലയാളക്കര ഏറ്റെടുക്കുക ആയിരുന്നു. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങുകയാണ് താരം. മികച്ച് ഒരു നർത്തകി കൂടിയാണ് സായി പല്ലവി. ഓരോ ചിത്രത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന വിധത്തിൽ ഡാൻസ് രംഗങ്ങളും സായ് പല്ലവി ചെയ്യാറുണ്ട്.

Advertisements

ALSO READ

യൂട്യൂബിൽ തരംഗമായി പുഷ്പയിലെ സാമന്തയുടെ സിസ്ലിംഗ് സോങ്ങ് ; രമ്യ നമ്പീശന്റെ ശബ്ദത്തിൽ മലയാളത്തിലും

നീണ്ട മുടിയും നിറപുഞ്ചിരിയുമായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സായ് പല്ലവി. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം സ്വീകരിക്കാറുള്ളത്. ചുംബന രംഗങ്ങളിൽ അഭിനയിക്കാനും ഗ്ലാമറസ് പ്രകടനങ്ങൾ നടത്താനുമൊന്നും താൽപര്യമില്ലെന്ന് തുടക്കത്തിൽ ത്ന്നെ സായ് പല്ലവി വ്യക്തമാക്കിയിരുന്നു. ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ താരം അത് വേണ്ടെന്ന് വെച്ചതും വാർത്തയായിരുന്നു. പ്രതിഫലമായി കോടികൾ വാഗ്ദാനം ചെയ്തപ്പോഴും താരം ആ അവസരം സ്വീകരിച്ചിരുന്നില്ല.

തെലുങ്കിലെ തന്റെ പുതിയ ചിത്രമായ ശ്യാം സിൻഹ റെഡ്ഡിയുടെ പ്രമോഷണൽ പരിപാടിയിലും നാനിക്കൊപ്പം സായ് പല്ലവിയും പങ്കെടുത്തിരുന്നു. ചിത്രത്തിലെ ചുംബന രംഗങ്ങളെക്കുറിച്ച് ചോദിച്ചയാൾക്ക് സായ് പല്ലവി നൽകിയ മറുപടി ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ചുംബന രംഗങ്ങളെക്കുറിച്ചായിരുന്നു ചോദ്യം. സായ് പല്ലവിക്കൊപ്പമാണോ അതോ കൃതിക്കൊപ്പമാണോ റൊമാന്റിക് രംഗങ്ങൾ ചെയ്യാൻ കംഫർട്ടബിളാരാണെന്നായിരുന്നു ചോദിച്ചത്. ഇത്തരത്തിലൊരു ചോദ്യം അനാവശ്യമാണെന്നായിരുന്നു സായ് പല്ലവി ഉടനെയായി പ്രതികരിച്ചത്. കഥയുടെ ആവശ്യത്തിനായി കഥാപാത്രങ്ങളാണ് ആ രംഗം ചെയ്തത്. ഇവിടെ കഥാപാത്രങ്ങളായല്ല വ്യക്തികളായാണ് ഞങ്ങൾ എത്തിയിട്ടുള്ളത്. അതേക്കുറിച്ച് ചോദിച്ചാൽ ഞങ്ങൾ അസ്വസ്ഥരാവുമെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്.

ALSO READ

എന്റെ സമ്മതത്തോടെയാണ് ബഷിയുടെ ജീവിതത്തിലേക്ക് മഷൂറ എത്തിയത്, മതം മാറ്റം സ്വന്തം ഇഷ്ടപ്രകാരം തന്നെ ! ബഷീർ ബഷിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് സുഹാന

സിനിമയിലെ ചുംബനരംഗത്തെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ ഈ ചോദ്യമേ ശരിയല്ലെന്നും ഇത് തന്നെ തുടർന്നും ചോദിക്കുന്നത് എന്തിനാണെന്നുമായിരുന്നു സായ് പല്ലവി തിരിച്ച് ചോദിച്ചത്. പിന്നീടായാണ് നാനി ചോദ്യത്തിന് മറുപടി നൽകിയത്. അഭിനേതാക്കളെന്ന നിലയിൽ ചെയ്യുന്ന ജോലി മികച്ചതാക്കാനാണ് ശ്രമിക്കാറുള്ളത്. കഥാപാത്രമായി മാറിക്കഴിഞ്ഞാൽ മറ്റൊരു കാര്യത്തെക്കുറിച്ചും പിന്നീട് ചിന്തിക്കാറില്ല.

സായ് പല്ലവിയുടെ മറുപടി ക്ഷണനേരം കൊണ്ടാണ് ചർച്ചയായി മാറിയത്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് എത്തിയിട്ടുള്ളത്. സിനിമ സ്വീകരിക്കുന്ന കാര്യത്തിലായാലും മറ്റ് വിഷയങ്ങളിലായാലും സ്വന്തം നിലപാട് വ്യക്തമാക്കയി തന്നെ സായ് പല്ലവി പ്രകടിപ്പിയ്ക്കാറുണ്ട്.

Advertisement