എന്റെ സിനിമകളിലെ പാട്ടുകൾ ഹിറ്റാവാൻ കാരണം അതാണ്; മനസ്സ് തുറന്ന് ലാൽ ജോസ്

41

മലയാള സിനിമയിൽ സഹസംവിധായകനായി വന്ന് പിന്നീട് ഹിറ്റ് സംവിധായകനായി മാറിയ താരമാണ് ലാൽ ജോസ്. മമ്മൂട്ടി നായകനായി എത്തിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധാന കുപ്പായം അണിയുന്നത്. അതിന് ശേഷം അദ്ദേഹത്തിന്റേതായി ഏകദേശം 25 ലധികം സിനിമകൾ സംവിധാനം ചെയ്തു കഴിഞ്ഞു.

ലാൽ ജോസിന്റെ സിനിമകൾ ഹിറ്റാവുന്നത് പോലെയാണ് അദ്ദേഹത്തിന്റെ സിനിമയിലെ പാട്ടുകളും ഹിറ്റാകാറുള്ളത് .ഇപ്പോഴിതാ തന്റെ സിനിമയിലെ പാട്ടുകൾ ഹിറ്റ് ആകുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ലാൽ ജോസ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ഇതാണ് ശാശ്വതമായത്; ബ്രേക്കപ്പ് വാർത്തകൾക്കിടെ പുതിയ വീഡിയോ പങ്കിട്ട് അമൃത സുരേഷ്; ഉപദേശിച്ച് ആരാധകരും!

എന്റെ സിനിമകളിൽ ഹിറ്റ് പാട്ടുകളുണ്ടാകാൻ കാരണം എനിക്ക് സംഗീതമറിയില്ല എന്നതാണ്. സംഗീതമറിയാത്തതുകൊണ്ട് മ്യൂസിക് ഡയറക്ടറോട് ഭൂപാളത്തിലൊന്നു പിടിക്കൂ.നമുക്ക് കല്യാണിയിലൊന്നു നോക്കാം എന്നൊന്നും പറയാറില്ല. ഞാൻ സംഗീതം പഠിച്ചിട്ടില്ല. പണ്ട് പള്ളി ക്വയറിൽ ഗിറ്റാർ വായിച്ചിട്ടുണ്ട് എന്നല്ലാതെ സംഗീതവുമായി ബന്ധമില്ല.

മ്യൂസിക് ഡയറക്ടർക്ക് പൂർണ സ്വാതന്ത്ര്യം കൊടുക്കും. അപ്പോൾ ഏറ്റവും മികച്ചത് നൽകി അവരെന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. സിറ്റുവേഷൻ കൃത്യമായി സംഗീത സംവിധായകനു പറഞ്ഞുകൊടുക്കും. വിവിധ സംഗീതസംവിധായകരോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. സംഗീത സംവിധായകർക്ക് അറിയാം ഏറ്റവും മികച്ചതിനു മാത്രമേ എന്നെ സന്തോഷിപ്പിക്കാൻ കഴിയൂ എന്ന്. അതുകൊണ്ട് അവർ ഏറ്റവും മികച്ചത് എനിക്കു തരുന്നു എന്നാണ് ലാൽ ജോസ് വ്യക്തമാക്കിയത്.

Also Read
കൗമാര കാലത്ത് ആ ത്മ ഹത്യാ പ്രവണത ഉണ്ടായി; വാടക കൊടുക്കാൻ പോലും പൈസയില്ല; സിനിമ വേണം സർ, കാശില്ലെന്ന് പറഞ്ഞ് ചാൻസ് വാങ്ങിയിട്ടുണ്ട് അബ്ബാസ്

അതേസമയം മോഹൽലാലുമായി ഒരു സിനിമ ചെയ്യാൻ താൻ കാത്തിരുന്നത് 19 വർഷമാണെന്ന് ഇതിന് മുമ്പ് ഒരു അഭിമുഖത്തിൽ ലാൽ ജോസ് വ്യക്തമാക്കിയിരുന്നു. വെളിപാടിന്റെ പുസ്തകം അപ്രതീക്ഷിതമായി വന്ന സിനിമയാണ്. ശരിക്കും പറഞ്ഞാൽ സിനിമയുടെ സബ്ജക്ട് വേറെയായിരുന്നു. അത് വർക്കൗട്ട് ആവുമോയെന്ന് ലാലേട്ടന് സംശയമുണ്ടായിരുന്നുവെന്നും അങ്ങനെ സബ്ജക്ട് മാറ്റിയെന്നും ഒരു പുരോഹിതന്റെ കഥ പറഞ്ഞപ്പോൾ ലാലേട്ടന് ഇഷ്ടമായെന്നും അങ്ങനെ അത് ചെയ്തുവെന്നുമാണ് ലാൽ ജോസ് അന്ന് പറഞ്ഞത്.

Advertisement