നിന്റെ പേര് ഇപ്പോഴും എന്റെ ഫോണിലുണ്ട്, ഇടയ്ക്ക് വരുന്ന കോളുകള്‍ ഇല്ലെങ്കിലും നീ ഒരു വിദേശയാത്രയിലാണെന്ന് ഞാന്‍ കരുതിക്കോളാം, സുബിയുടെ ഓര്‍മ്മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി ടിനി ടോം

43

മലയാളി മനസ്സില്‍ നോവായി മറഞ്ഞ താരമാണ് സുബി സുരേഷ്. മിമിക്രി വേദികളില്‍ നിന്നും മിനിസ്‌ക്രീനിലേക്കും, ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ച താരം മലയാളികളുടെ സ്വന്തം സുബിയായി. തന്റെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതിനിടയിലാണ് സുബി ഈ ലോകം വിട്ട് വിടപറഞ്ഞത്.

Advertisements

മലയാളികള്‍ക്ക് ഒന്നും തന്നെ ആ വാര്‍ത്ത ആദ്യം വിശ്വസിക്കുവാന്‍ സാധിച്ചില്ല. മരിക്കുമ്പോള്‍ 41 വയസ്സായിരുന്നു സുബിക്ക്. കഴിഞ്ഞ വര്‍ഷംഫെബ്രുവരി 22നായിരുന്നു സുബി വിടവാങ്ങിയത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസമായിരുന്നു സുബിയുടെ ഒന്നാം ചരമവാര്‍ഷികം.

Also Read:മണിയുടെ മരണത്തിന് പിന്നാലെ ഒത്തിരി അനുഭവിച്ചു,റേഡിയേഷനടിച്ചിട്ട് ഇപ്പോള്‍ മുട്ടിനൊക്കെ വേദനയാണ്, തുറന്നുപറഞ്ഞ് ജാഫര്‍ ഇടുക്കി

സുബിയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉറ്റവരുമെല്ലാം വളരെ വേദനയോടെയാണ് ഈ ദിവസത്തെ ഓര്‍ക്കുന്നത്. സുബിയുടെ കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ സുബിക്കൊപ്പം ഉണ്ടായിരുന്ന ഉറ്റസുഹൃത്തായിരുന്നു ടിനി ടോം. സുബിയുടെ ഓര്‍മ്മദിനത്തില്‍ ടിനി ടോം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

വളരെ വികാരഭരിതമായിരുന്നു ടിനി ടോം പങ്കുവെച്ച പോസ്റ്റ്. സഹോദരീ നീ പോയിട്ട് ഒരു വര്‍ഷമാകുകയാണെന്നും നിന്റെ പേര് താന്‍ ഇപ്പോഴും ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടില്ലെന്നും ഇടക്കുവരുന്ന നിന്റെ കോളുകളും മെസ്സേജുകളും ഇപ്പോള്‍ ഇല്ലെങ്കിലും നീ ഒരു വിദേശയാത്രയിലാണെന്ന് താന്‍ കരുതിക്കോളാമെന്നും ടിനി ടോം കുറിച്ചു.

Also Read:തിയ്യേറ്ററില്‍ പരാജയം, ടെലിവിഷനില്‍ വമ്പന്‍ ഹിറ്റ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയ ആ മോഹന്‍ലാല്‍ ചിത്രം റീ റിലീസിന് ഒരുങ്ങുന്നു

ആദ്യമായി നിന്നെ ഷൂട്ടിന് കൊണ്ടുപോയത് താന്‍ ഓര്‍ക്കുന്നു. നിന്റെ അവസാന യാത്രയിലും താന്‍ കൂടെയുണ്ടായിരുന്നുവെന്നും ആ മനോഹരമായ തീരത്ത് തീര്‍ച്ചയായും നമ്മള്‍ വീണ്ടും കണ്ടുമുട്ടുവെന്നും ടിനി ടോം വേദനയോടെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Advertisement