തന്റെ തലയിൽ വളരുന്നത് ട്യൂമർ ആണ്, എന്ത് ആർക്ക് എപ്പോ വേണമെങ്കിലും സംഭവിക്കാം; ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ഞാൻ ശ്രമിക്കാറുണ്ട്.

396

മലയാളം ബിഗ്ബോസിലൂടെ ആരാധകരെ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഡോക്ടർ മച്ചാനെ എന്നാണ് ആരാധകർ താരത്തെ വിളിക്കാറുള്ളത്. ഷോയിൽ ഫൈനൽ മത്സരാർഥി യായി റോബിൻ വരുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഷോയുടെ ഇടക്ക് വെച്ച് താരം പുറത്ത് ആവുകയായിരുന്നു. പുറത്തായെങ്കിലും താരത്തിനു ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്.

ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എന്റെ തലയിൽ ഒരു ട്യൂമർ വളരുന്നുണ്ട്. മൂന്ന് വർഷം മുൻപാണ് രോഗം കണ്ടെത്തിയത്. ഒരു മുഴ പോലെയാണ് ആദ്യം കണ്ടെത്തിയത്.തല തൂവർത്തുകയായിരുന്നു. ആ സമയത്താണ് മുഴ പോലെ ഒന്ന്. പരിശോധിച്ചപ്പോൾ തലയോടിൽ ബോൺ ട്യൂമർ വളരുന്നുണ്ടെന്നു അറിഞ്ഞു. മൂന്ന് വർഷം മുൻപാണ് രോഗം കണ്ടെത്തിയതെന്ന് അഭിമുഖത്തിൽ റോബിൻ പറഞ്ഞു. തല തുവർത്തുന്ന സമയത്തായിരുന്നു മുഴ ശ്രദ്ധയിൽ പെട്ടത്. പരിശോധനയിൽ തലയോടിൽ ബോൺ ട്യൂമർ വളരുന്നുണ്ടെന്ന് കണ്ടെത്തി. ഇടയ്ക്ക് കടുത്ത തലവേദനയും മൂഡ് സ്വിങ്ങുകളും അനുഭവപ്പെടാറുണ്ട്.

Advertisements

Also Read
രോഗം വില്ലനായി, സിനിമയിൽ നിന്ന് നടിയെ ഒഴിവാക്കുന്നു

എല്ലാ വർഷവും എം ആർ ഐ സ്‌കാൻ എടുത്ത് പരിശോധിച്ചാൽ മാത്രമേ അതിന്റെ വളർച്ചയെ കുറിച്ച് അറിയാൻ കഴിയു. അത് വളർന്ന് തലച്ചോറിൽ എത്തിയാൽ സങ്കീർണമാകും.മുൻപോട്ടുള്ള യാത്രയിൽ എന്ത് സംഭവിക്കുമെന്ന് ആർക്കാണ് പറയാൻ സാധിക്കുകയെന്നും റോബിൻ ചോദിച്ചു.

എനിക്ക് ഭയമായിരുന്നു. ഇതറിഞ്ഞാൽ തന്നെ ബിഗ് ബോസിൽ ഉൾപ്പെടുത്തില്ലെ എന്ന്.അതുകൊണ്ടാണ് ഷോയ്ക്ക് മുൻപേ അണിയറ പ്രവർത്തകരോട് അത് വെളിപ്പെടുത്താതിരുന്നതെന്നും റോബിൻ പറഞ്ഞു. അതേ സമയം തനിക്ക് സിനിമയിലും ചാൻസ് ലഭിച്ചിരുന്നു എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

Also Read
അദ്ദേഹം കുറ്റവാളിയായത് എങ്ങനെ, ഭാര്യ മരിച്ച വിഷമത്തില്‍ കഴിയുന്ന ഒരു മനുഷ്യനെ എന്തിന് വീണ്ടും നിങ്ങള്‍ ക്രൂശിക്കുന്നു, അദ്ദേഹവും ഇവിടെ ജീവിച്ചു പോവട്ടെ, കുറിപ്പുമായി ആര്യന്‍ നിഷാദ്

എന്റെ ജീവിതത്തിലെ വീഴ്ചകൾ തന്നെയാണ് എനിക്ക് പ്രചോദനം ആയി മാറുന്നത്. വാശിയോടെ ജീവിച്ചു കാണിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ചെറിയ ചെറിയ കാര്യങ്ങളിൽ പോലും ഞാൻ സന്തോഷം കണ്ടെത്താറുണ്ട്. അമിത പ്രതീക്ഷകൾ എനിക്കില്ല. പരമാവധി നെഗറ്റിവിറ്റിയെ ഞാൻ മാറ്റി നിർത്തും. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അത് ഒഴിവാക്കാൻ ശ്രമിച്ചാലും വീണ്ടും വന്നുകൊണ്ടേ ഇരിക്കും. ജീവിതത്തെ എപ്പോഴും ലക്ഷ്യബോധത്തോടെ സമീപിക്കണം അതാണ് തന്റെ പോളിസിയെന്നും താരം വ്യക്തമാക്കി.

Advertisement