പാർവ്വതിയെ എറിഞ്ഞു തകർക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി, ഇത് പെൺകരുത്തിന്റെ വിജയം; കുറിപ്പ് വൈറൽ

14

നടി പാർവതി മുഖ്യകഥാപാത്രമായ ചിത്രം ഉയരെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പാർവതിയ്ക്കെതിരേ സോഷ്യൽ മീഡിയയിലുണ്ടായ ശക്തമായ ഹേറ്റ് കാമ്പയിനു ശേഷം റിലീസ് ചെയ്യുന്ന ചിത്രമാണിത്.

എന്നാൽ മികച്ച ചിത്രങ്ങൾക്ക് മുന്നിൽ എല്ലാ പ്രചാരണങ്ങളും തകർന്നടിയുമെന്ന് തെളിയിക്കുകയാണ് ഉയരെ. സിനിമയേയും പാർവതിയേയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധു വിൻസെന്റ്.

Advertisements

പാർവ്വതിക്ക് ഏല്ക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാൾ മലയാള സിനിമയിൽ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിധു വിൻസെന്റ് പറയുന്നത്.

എന്നാൽ പാർവ്വതിയെ എറിഞ്ഞു തകർക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയിലെ പാർവതിയുടെ പ്രകടനമെന്നും കുറിക്കുന്നു.

എല്ലാ അർത്ഥത്തിലും പെൺകരുത്തിന്റെ വിജയഗാഥ തന്നെയാണ് ഉയരെ എന്നാണ് വിധു വിൻസെന്റ് പറയുന്നത്. ചിത്രത്തിന്റെ മൂന്ന് വനിത നിർമാതാക്കളേയും മറ്റ് താരങ്ങളേയും തിരക്കഥാകൃത്തിനേയും സംവിധായകനേയും പ്രശംസിക്കാനും വിധു വിൻസെന്റ് മറന്നില്ല.

വിധു വിൻസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നടി പാർവ്വതിക്ക് ഏൽക്കേണ്ടി വന്ന അത്രയും കല്ലേറുകളേറ്റ മറ്റൊരാൾ മലയാള സിനിമയിൽ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല.

പാർവ്വതിയെ എറിഞ്ഞു തകർക്കാം എന്നാരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി എന്ന് അവരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഉയരെയിൽ പാർവതിയുടെ പ്രകടനം.

ടൊവിനോയും ആസിഫലിയും സിദ്ദിഖും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കിയപ്പോഴും ഉയരെയെ ഉയരങ്ങളിൽ എത്തിച്ചത് പാർവ്വതിയാണ്.

ചങ്കൂറ്റവും പ്രതിഭയും ഉള്ള ഒരു നടി മലയാളത്തിൽ ഉണ്ടായിരിക്കുന്നു എന്നതിൽ നമുക്കെല്ലാം അഭിമാനിക്കാം. എല്ലാ അർത്ഥത്തിലും പെൺകരുത്തിന്റെ വിജയഗാഥ തന്നെയാണ് ഉയരെ.

പല്ലവി രവീന്ദ്രന് ഉയിര് നല്കിയ പാർവ്വതിക്ക് പുറമെ സിനിമയുടെ ഉയിരും ഉടലുമായി നിന്ന ഷെനുഗ, ഷെർഗ, ഷെഗ് ന സഹോദരിമാർക്കും അഭിവാദ്യങ്ങൾ.

എല്ലാ പ്രതിസന്ധികളിലും രക്ഷപ്പെടുത്താൻ ആണുങ്ങളെത്തുന്ന പതിവ് കാഴ്ചകൾക്കപ്പുറത്ത് തിരക്കഥ നെയ്തെടുത്ത ബോബി-സഞ് ജയ്, വാർപ്പു ശീലങ്ങളിൽ വഴുതിപ്പോകാതെ സൂക്ഷ്മതയോടെയും ജാഗ്രതയോടെയും കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ഒരുക്കിയെടുത്ത സംവിധാനമികവിന് മനുവിനോടും ഉള്ള സ്നേഹവും ആദരവും രേഖപ്പെടുത്തുന്നു.

കാരണം മലയാള സിനിമയുടെ അകങ്ങളിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടാനുള്ള ശ്രമങ്ങളിൽ നിങ്ങളും ഒപ്പമുണ്ട് എന്നറിയുന്നതിൽ ഒരു പാട് സന്തോഷം. ഉയരെ ടീമിന് ആശംസകൾ

Advertisement