കാത്തിരിപ്പിന് ഒടുവിൽ ആരാധകരെ ത്രസിപ്പിക്കാൻ ആ ഗാനമെത്തി; ലിയോയിലെ ഹിറ്റ് ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്തു

66

ഒന്നിന് പുറകെ ഓരോ സിനിമയായി നടൻ വിജയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വൻ ഹിറ്റായി മാറുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ലിയോ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ വിജയിച്ചു എന്ന് തന്നെ പറയാം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോർമുലയും തകർത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ. ഇപ്പോഴും തിയ്യേറ്ററിൽ പ്രദർശനം തുടരുകയാണ് ചിത്രം.

Advertisements

തൃഷ, അർജുൻ സർജ, സഞ്ജയ് ദത്ത്, മാത്യു തോമസ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ റിലീസിനു മുന്നേ ഹിറ്റായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

ALSO READ- ഇന്‍സ്റ്റാഗ്രാം വഴിയാണ് കണ്ടത്, പത്തിരുപത്തിയഞ്ചുവര്‍ഷത്തെ ബന്ധമാണ്; പ്രണയ കഥ പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

ആരാധകർ കാത്തിരുന്ന ‘നാ റെഡി’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ദളപതി വിജയ്‌യും അനിരുദ്ധ് രവിചന്ദറുമാണ് ചിത്രത്തിലെ ഹിറ്റ് ഗാനം പാടിയിരിക്കുന്നത്. സിനിമയ്ക്ക് മുൻപ് തന്നെ ആരാധകരെ ആവേശത്തിലാക്കിയ ഗാനമായിരുന്നു അത്. നാ റെഡിക്കായി അനിരുദ്ധ് രവിചന്ദറായിരുന്നു സംഗീതം നൽകിയത്.

കേരളത്തിലും ജയിലറിനെ പിന്നിലാക്കി ലിയോ റെക്കോർഡ് കളക്ഷൻ നേടിയിരുന്നു. മാത്രമല്ല ലിയോ ഗൾഫ് കളക്ഷനിലും ഒന്നാം സ്ഥാനത്ത് എത്തിയ തമിഴ് സിനിമയാണ്. ജയിലറിനെയാണ് ഗൾഫിലും ലിയോ പിന്നിലാക്കിയത്.

കർണാടകയിലും ലിയോ ജയിലറിന്റെ കളക്ഷൻ റെക്കോർഡ് മറികടന്നിരുന്നു. ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമയ്‌ക്കൊപ്പം ലിയോ റിലീസ് ചെയ്തിട്ട് പോലും വൻനേട്ടമുണ്ടാക്കിയത് ആരാധകരെ ത്രസിപ്പിക്കുകയാണ്.

ALSO READ- മകള്‍ക്ക് വേണ്ടി സിനിമയില്‍ നിന്നും വിട്ടുനിന്നു, അവളെ അകന്നിരിക്കാന്‍ തോന്നിയിരുന്നില്ല, മനസ്സുതുറന്ന് മഞ്ജു പിള്ള

ചിത്ത്രതിൽ ലിയോ ആയിട്ടല്ല പാർഥിപൻ എന്ന കുടുംബനാഥനായിട്ടാണ് വിജയ് എത്തിയത്. പിന്നീട് ലിയോയിൽ വിജയ്‌യുടേത് ഒരു മാസ് കഥാപാത്രം മാത്രമായിരുന്നില്ല കണ്ടത്, ഇമോഷണൽ രംഗങ്ങളിലും മികച്ചു നിന്ന നടനെയായിരുന്നു.

വിജയ്‌യുടെ നായികയായി 14 വർഷങ്ങൾക്ക് ശേഷം തൃഷ എത്തിയ ലിയോയിൽ അർജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റർ, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്,മനോബാല, മാത്യു, മൻസൂർ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണൻ, ശാന്തി മായാദാവേി, സച്ചിൻ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തി.

Advertisement