മൂന്ന് തകർപ്പൻ ക്യാച്ച്, ഒരു മിന്നൽ സ്റ്റമ്പിങ്, ലങ്കൻ ബാറ്റിംഗിനെ മലർത്തിയടിച്ച് വിമർശകരുടെ വായടപ്പിച്ച് ധോണി

11

തനിക്ക് എതിരായ വിമർശനം ശക്തമാകുമ്പോൾ പ്രകടനത്തിലൂടെ മറുപടി നൽകുക എന്നതാണ് എംഎസ് ധോണി സ്റ്റൈൽ. അത് വിക്കറ്റിന് പിന്നിലായാലും മുന്നിലായാലും ഫലം ഒന്നുതന്നെ. ഒറ്റ മത്സരത്തിലൂടെ തന്നെ സാഹചര്യം തനിക്ക് അനുകൂലമാക്കി മാറ്റാൻ ധോണിയേക്കാൾ കേമൻ ഇന്ത്യൻ ടീമിലില്ല.

ഈ ലോകകപ്പിൽ ബാറ്റിംഗിലെ മെല്ലപ്പോക്കിന്റെ പേരിൽ ഒരുപാട് പഴികേൾക്കുന്നുണ്ട് ധോണി. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിരേന്ദ്രർ സെവാഗ് എന്നിവർ ഇന്ത്യൻ ടീമിന് നേട്ടങ്ങൾ മാത്രം സമ്മാനിച്ച ക്യാപ്റ്റനെ വിമർശിക്കാൻ രംഗത്തുണ്ടായിരുന്നു.

Advertisements

എന്നാൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വിക്കറ്റിന് പിന്നിൽ ധോണി നടത്തിയ പ്രകടനം വിമർശകരെ ഞെട്ടിച്ചു. നാല് ലങ്കൻ വിക്കറ്റുകളാണ് മഹിയുടെ ഇടപെടലിൽ അതിവേഗം കൂടാരം കയറിയത്. ജസ്പ്രിത് ബുമ്രയുടെ പന്തിൽ
ഓപ്പണർമാരായ ദിമുത് കരുണരത്നെയെയും കുശാൽ പെരേരയെയും ധോണിയുടെ കൈകളിലെത്തി.

യുവതാരങ്ങളെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ക്യാച്ചിലൂടെയാണ് പാണ്ഡ്യയുടെ പന്തിൽ അവിഷ്‌ക ഫെർണാണ്ടോയെ ധോണി ക്യാച്ചിലൂടെ പറഞ്ഞയച്ചു. രവീന്ദ്ര ജഡേജയെ മുന്നോട്ട് കയറി കളിക്കാൻ ശ്രമിച്ച കുശാൽ മെൻഡിസിനെ മിന്നൽ സ്റ്റമ്ബങ്ങിലൂടെ ധോണി മടക്കി അയച്ചു.

പിച്ച് ചെയ്ത പന്ത് കുത്തിത്തിരിഞ്ഞ് ധോണിയുടെ കൈകളിൽ. ലങ്കൻ താരം ബാലൻസ് ചെയ്തു നിൽക്കുന്നതിന് മുമ്പേ ബെയ്ൽ താഴെ വീണു. സെക്കൻഡുകൾ മാത്രം മതിയായിരുന്നു ധോണിക്ക് ആ വിക്കറ്റിൽ പങ്കാളിയാകാൻ.

വിക്കറ്റിന് പിന്നിലെ പ്രകടനത്തിലൂടെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് ഒരിക്കൽ കൂടി ധോണി മറുപടി നൽകിയിരിക്കുകയാണ്.

Advertisement