അന്ന് ധോണിയത് ചെയ്തില്ലെങ്കിൽ കോഹ്‌ലി വെറും പകരക്കാരനായി മാറിയേനെ

18

ഇന്ത്യൻ ക്രിക്കറ്റിലുള്ളതിൽ മികച്ച രണ്ട് താരങ്ങളാണ് ഇന്ന് വിരാട് കോഹ്‌ലിയും എംഎസ് ധോണിയും. കോലി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത് മുതൽ ധോണി കൂടെയുണ്ട്. ധോണി നായക സ്ഥാനം ഒഴിയുമ്പോഴും ആ സ്ഥാനം ഏറ്റവും യോജിച്ചതും കോഹ്‌ലിക്ക് തന്നെയായിരുന്നു.

എന്നാൽ പലപ്പോഴും കോഹ്‌ലി ധോണി ആരാധകർ തമ്മിലാണ് പോരാട്ടം. അതിനു കാരണം ഒരു പക്ഷേ കോഹ്‌ലി ക്യാപ്റ്റനായത് തന്നെയാകാം. എന്നാൽ പല തവണ കോലിതന്നെ പറഞ്ഞിട്ടുണ്ട് ടീമിലെ പല നിർണ്ണായക തീരുമാനങ്ങളും എടുക്കുന്നത് ധോണിയാണെന്ന്.

Advertisements

ഇപ്പോൾ പുതിയൊരു തുറന്ന് പറച്ചിലുമായി കോഹ്‌ലി രംഗത്തെത്തിയിരിക്കുകയാണ്. താൻ ഇന്ത്യൻ ടീമിൽ കളിച്ച് തുടങ്ങുന്ന കാലത്ത് ധോണിയുടെ ഭാഗത്ത് ലഭിച്ച പിന്തുണയെക്കുറിച്ചാണ് കോഹ്‌ലി ഇപ്പോൾ പറയുന്നത്.

എനിക്കുപകരം മറ്റാരെ വേണമെങ്കിലും പരീക്ഷിക്കാമായിരുന്നു. പക്ഷേ, അദ്ദേഹം എനിക്ക് എല്ലാ പിന്തുണയും നൽകി. വൺഡൗണായി ബാറ്റുചെയ്യാൻ അവസരം നൽകി. എന്നാൽ ഇപ്പോൾ ഒരുപാട് പേർ അദ്ദേഹത്തെ വിമർശിക്കുന്നത് കാണുമ്പോൾ ബുദ്ധിമുട്ടുണ്ട്.

ഞാൻ ടീമിലേക്ക് വരുമ്പോൾ കുറച്ചു മത്സരങ്ങൾ കളിപ്പിച്ച ശേഷം എനിക്ക് പകരം മറ്റു താരങ്ങളെ ധോണിക്ക് പരീക്ഷിക്കാമായിരുന്നു. എന്നാൽ കിട്ടിയ അവസരങ്ങൾ ഞാൻ ഉപയോഗിച്ചു. അത് ധോണി നൽകിയ പിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും കോഹ്‌ലി പറയുന്നു.

മോശം ഫോമിൽ കളിക്കുമ്പോഴെല്ലാം ആരാധകർ ധോണിയെ വിമർശിക്കുന്നു. ഒരു മത്സരത്തെ കുറിച്ച് മറ്റാരേക്കാളും കൃത്യമായ ധാരണയുള്ള വ്യക്തിയാണ്. ഇങ്ങനെ ഒരു താരം വിക്കറ്റ് കീപ്പറായി ഉള്ളത് ടീമിന്റെ ഭാഗ്യമാണെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

Advertisement